മലയാളസിനിമയിലെ പ്രശസ്തനായ ഒരു പിന്നണിഗായകനായിരുന്നു കമുകറ പുരുഷോത്തമൻ (1930 - 1995).

കമുകറ പുരുഷോത്തമൻ
കമുകറ പുരുഷോത്തമൻ.jpg
ജനനം1930 ഡിസംബർ 4
മരണംമേയ് 25, 1995(1995-05-25) (പ്രായം 64)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രപിന്നണിഗായകൻ

ജീവിതരേഖതിരുത്തുക

കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 1930 ഡിസംബർ 4-ന് ജനിച്ചു. ശാസ്ത്രീയസംഗീതത്തിലും നാടൻ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കൾ വളരെ ചെറിയ പ്രായംമുതൽ തന്നെ പുരുഷോത്തമനെയും സഹോദരി ലീലയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു. 13-ആം വയസിൽ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ വച്ചായിരുന്നു അരങ്ങേറ്റം. 15-ആം വയസിൽ അന്നത്തെ തിരുവിതാംകൂർ പ്രക്ഷേപണ നിലയത്തിൽ കർണാടക സംഗീതം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചു. കർണാടക സംഗീതത്തിലായിരുന്നു കൂടുതൽ താൽപ്പര്യമെങ്കിലും 1950-ൽ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോൾ അനേകം ലളിതഗാനങ്ങൾ നിലയത്തിനു വേണ്ടി ആലപിച്ചു. 1953-ൽ പൊൻകതിർ എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനീമരംഗത്തേക്കു പ്രവേശിച്ചത്. ആ വരികൾ താഴെ കൊടുക്കുന്നു.[1]

അതിനുശേഷം അനശ്വരങ്ങളായ അനേകം പാട്ടുകൾ അദ്ദേഹം മലയാളഗാന ശാഖയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.[2][3] തിരുനയിനാർകുറിച്ചി-ബ്രദർ ലക്ഷ്മണൻ ടീമിന്റെ ഗാനങ്ങളാണ് അദ്ദേഹം കൂടുതൽ ആലപിച്ചത്.

പ്രസിദ്ധമായ ഗാനങ്ങൾതിരുത്തുക

ക്രമനംബർ ചിത്രം വർഷം ഗാനങ്ങൾ
1 ഹരിശ്ചന്ദ്ര 1955 ആരുണ്ട് ചൊല്ലാൻ, ആത്മവിദ്യലയമേ
2 ജയിൽപ്പുള്ളി 1957 സംഗീതമീ ജീവിതം, വെള്ളിനിലാവത്ത്
3 മറിയക്കുട്ടി 1958 മയമീ ലോകം മായുമീ ശോകം
4 രണ്ടിടങ്ങഴി 1958 നാളെയാണു കല്യാണം, തുമ്പപ്പൂ പെയ്യണ പൂനിലാവേ
5 ഭക്തകുചേല 1961 ഈശ്വരചിന്തയിതൊന്നേ, നാളെ നാളെയെന്നായിട്ടു
6 ഭാർഗവീനിലയം 1964 ഏകാന്തതയുടെ അപാര തീരം
7 തറവാട്ടമ്മ 1966 മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു
8 ലേഡീ ഡോക്ടർ 1967 മധുരിക്കും ഓർമകളേ
9 അദ്ധ്യാപിക 1968 മന്നിടം പഴയൊരു മൺവിളക്കാണതിൽ
10 കിളിവാതിൽ 1993 കാശേ നീയാണു ദൈവം

തുടങ്ങി അനവധി അനശ്വര ഗാനങ്ങൾ മലയാളത്തിനു സംഭാവന നൽകിയ ഈ ഗായകൻ അവസാനമായി പാടിയത് യൂസഫ് അലി എഴുതി മോഹൻ സിതാര സംഗീതം നൽകിയ കാശേ നീയാണു ദൈവം എന്ന ഗാനമാണ്. 1995 മേയ് 26-ന് തിരുവനന്തപുരത്തേയ്ക്കുള്ള ഒരു കാർ യാത്രയ്ക്കിടയിൽ ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

അവലംബംതിരുത്തുക

  1. മലയളസംഗീതം.ഇൻഫോയിൽ നിന്ന് പ്രൊഫൈൽ കമുകറ പുരുഷോത്തമൻ
  2. ദേവരാഗം.കോമിൽ നിന്ന് കമുകറ പുരുഷോത്തമൻ ഹിറ്റ്
  3. രാഗാ.കോമിൽ നിന്ന് എവെർ ഗ്രീൻ ഹിറ്റ് ഓഫ് കമുകറ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കമുകറ_പുരുഷോത്തമൻ&oldid=3488082" എന്ന താളിൽനിന്ന് ശേഖരിച്ചത്