പി. സുശീല

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണഗായികയാണ് പി. സുശീല (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, ബഡഗ എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.

പി. സുശീല
With_P_Susheela.jpg
പി. സുശീല
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നഗാന സരസ്വറ്റി, കർനാടക കോഗിലെ
ജനനം (1935-11-13) നവംബർ 13, 1935  (88 വയസ്സ്)
ഉത്ഭവംVizianagaram, Andhra Pradesh, India
വിഭാഗങ്ങൾചലച്ചിത്രഗാനം, കർണ്ണാടകസംഗീതം
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1952–മുതൽ

ജീവിതരേഖ തിരുത്തുക

1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. ശരിയായ പേര് പുലപക സുശീല. 1952 മുതൽ ചലച്ചിത്രപിന്നണിഗാനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ഇവർ 1968, 1971, 1976, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടി.[1] 1971, 1975 വർഷങ്ങളിൽ കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2] ആറു ഭാഷകളിലായി 17,695 ലേറെ ഗാനങ്ങൾ ആലപിച്ചതിന് 2016 -ൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി.[3][4] 2019 -ലെ ഹരിവരാസനം പുരസ്‌കാരം[5]

അവലംബം തിരുത്തുക

  1. http://psusheela.org/aboutps.html
  2. "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2016-03-03. Retrieved 2013 മാർച്ച് 4. {{cite web}}: Check date values in: |accessdate= (help)
  3. "P. Susheela enters Guinness World Records". ദി ഹിന്ദു. Retrieved 30 മാർച്ച് 2016.
  4. https://www.facebook.com/190406834353528/photos/a.1046901465370723.1073741831.190406834353528/1046901272037409/?type=3&permPage=1
  5. http://www.prd.kerala.gov.in/ml/node/35375
"https://ml.wikipedia.org/w/index.php?title=പി._സുശീല&oldid=3806078" എന്ന താളിൽനിന്ന് ശേഖരിച്ചത്