ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിലും ബോളിവുഡിലും സംഗീതം നൽകിയിട്ടുള്ള ഒരു സംഗീത‌സം‌വിധായകനാണ് എസ്.പി. വെങ്കിടേഷ്.

S. P. Venkatesh
അറിയപ്പെടുന്ന പേരു(കൾ)Sangeetha Rajan [Tamil]
സംഗീതശൈലിFilm score
തൊഴിലു(കൾ)Film score composer, music director, instrumentalist
ഉപകരണംGuitar, vocals, violin

ചലച്ചിത്രജീവിതംതിരുത്തുക

ഡെന്നിസ് ജോസഫ് ആണ് എസ്.പി. വെങ്കിടേഷിനെ മലയാളം സിനിമകളിലേയ്ക്ക് കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു. തമ്പി കണ്ണന്താനം സം‌വിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചലച്ചിത്രമാണ് എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിലെ സംഗീതം വളരെയധികം ജനപ്രീതി ആർജ്ജിച്ചു. തുടർന്ന് തമ്പി കണ്ണന്താനത്തിന്റെ എല്ലാ സിനിമകളിലും എസ്.പി. വെങ്കടേശ് ആയിരുന്നു സംഗീതം നൽകിയത്. ഈ സിനിമകളിലെ സംഗീതം എല്ലാം തന്നെ വൻ ഹിറ്റുകളായി. തൊണ്ണൂറുകളിൽ ഇദ്ദേഹം സംഗീതം നൽകിയ ഇന്ദ്രജാലം, കിലുക്കം, തുടർക്കഥ, ധ്രുവം, കൗരവർ എന്നീ ചിത്രങ്ങളിലെ സംഗീതം ജനങ്ങൾ മനസ്സിലേറ്റിയപ്പോൾ എസ്.പി. വെങ്കിടേഷ് ഇക്കാലയളവിലെ ഏറ്റവും തിരക്കുള്ള സംഗീതസം‌വിധായകരിൽ ഒരാളായി മാറി.

സുരേഷ് ഗോപി, ജയറാം എന്നിവർ അഭിനയിച്ച് ജയരാജ് സം‌വിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഇദ്ദേഹത്തിന് ആദ്യമായി കേരള സർക്കാരിന്റെ മികച്ച സംഗീതസം‌വിധായകനുള്ള പുരസ്കാരത്തിന് അർഹനാക്കി.

ചലച്ചിത്രങ്ങൾതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എസ്.പി. വെങ്കിടേഷ്

"https://ml.wikipedia.org/w/index.php?title=എസ്.പി._വെങ്കിടേഷ്&oldid=3652541" എന്ന താളിൽനിന്ന് ശേഖരിച്ചത്