കവിയൂർ പൊന്നമ്മ
മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയായിരുന്നു കവിയൂർ പൊന്നമ്മ[1](1945-2024). മലയാള സിനിമയിലെ അമ്മ എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് കവിയൂർ പൊന്നമ്മ[2][3] മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഇവർ നേടിയിട്ടുണ്ട്.[4]. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2024 സെപ്റ്റംബർ 20-ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ വച്ച് അന്തരിച്ചു[5]
കവിയൂർ പൊന്നമ്മ | |
---|---|
ജനനം | പൊന്നമ്മ 1945 സെപ്റ്റംബർ 10 |
മരണം | സെപ്റ്റംബർ 20, 2024 എറണാകുളം | (പ്രായം 79)
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1967 - 2021 |
ജീവിതപങ്കാളി(കൾ) | മണിസ്വാമി |
കുട്ടികൾ | ബിന്ദു |
ജീവിതരേഖ
തിരുത്തുകപത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. തെക്കേതിൽ വീട്ടിൽ ടി പി ദാമോദരൻ്റെയും ഗൗരിയമ്മയുടേയും ഏഴ് മക്കളിൽ മൂത്തയാളായി 1945 സെപ്റ്റംബർ 10 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിച്ചു. ചങ്ങനാശ്ശേരി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. ഏകമകൾ ബിന്ദു (അമേരിക്കയിലാണ്). 2004-ൽ അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.[6][7][8][9]
ചലച്ചിത്രരംഗം
തിരുത്തുക1962 ൽ ആണ്. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കൾ(1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചു. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണ )1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ചതാണ്.
ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്.[10] ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി[10] അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മരണം
തിരുത്തുകവാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2024 സെപ്റ്റംബർ 20ന് അന്തരിച്ചു.
1962-69
തിരുത്തുകവർഷം | ചലച്ചിത്രം | സംവിധായൻ | വേഷം |
---|---|---|---|
1962 | ശ്രീരാമ പട്ടാഭിഷേകം | ജി. കെ. രാമു | മണ്ഡോദരി |
1963 | കലയും കാമിനിയും | പി. സുബ്രഹ്മണ്യം | |
1964 | കുടുംബിനി | ശശികുമാർ | ലക്ഷ്മി |
1964 | ഭർത്താവു് | എം കൃഷ്ണൻ നായർ | ശാന്ത |
1964 | ആറ്റം ബോംബ് | പി. സുബ്രഹ്മണ്യം | ഡോളി ലക്ഷ്മി |
1965 | റോസി | പി. എൻ. മേനോൻ | റോസി |
1965 | ഓടയിൽ നിന്ന് | കെ.എസ്. സേതുമാധവൻ | കല്യാണി |
1965 | ദാഹം | കെ.എസ്. സേതുമാധവൻ | ലക്ഷ്മിടീച്ചർ |
1965 | തൊമ്മന്റെ മക്കൾ | ശശികുമാർ | അച്ചാമ്മ |
1966 | പിഞ്ചുഹൃദയം | എം. കൃഷ്ണൻ നായർ | സരസ്വതി |
1966 | ജയിൽ | കുഞ്ചാക്കോ | കാർത്യായനിയമ്മ |
1967 | പോസ്റ്റ് മാൻ | പി.എ. തോമസ് | |
1967 | സ്വപ്നഭൂമി | എസ്.ആർ. പുട്ടണ്ണ | സരസ്വതി |
1967 | സഹധർമ്മിണി | പി.എ. തോമസ് | |
1967 | പൂജ | പി.കർമ്മചന്ദ്രൻ | ഈശ്വരിയമ്മ |
1967 | അന്വേഷിച്ചു കണ്ടെത്തിയില്ല | പി. ഭാസ്കരൻ | ആനിയുടെ അമ്മ |
1968 | വഴിപിഴച്ച സന്തതി | ഒ. രാംദാസ് | |
1968 | അസുരവിത്ത് | എ. വിൻസന്റ് | |
1968 | വെളുത്ത കത്രീന | ശശികുമാർ | |
1969 | കാട്ടുകുരങ്ങ് | പി. ഭാസ്കരൻ | |
1969 | ആൽമരം | എ. വിൻസന്റ് | |
1969 | നദി | എ. വിൻസന്റ് | ത്രേസ്യ |
1969 | വിലകുറഞ്ഞ മനുഷ്യർ | എം.എ. രാജേന്ദ്രൻ |
1970-74
തിരുത്തുക1975-79
തിരുത്തുക1980-89
തിരുത്തുകവർഷം | ചലച്ചിത്രം | സംവിധായൻ | വേഷം |
---|---|---|---|
1980 | ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ | ജോൺ എബ്രഹാം | |
1980 | ഒരു വർഷം ഒരു മാസം | ശശികുമാർ | |
1980 | പപ്പു | ബേബി | നടി |
1980 | ലവ് ഇൻ സിംഗപൂർ | ബേബി | |
1980 | മൂർഖൻ | ജോഷി | |
1980 | കരിമ്പന | ഐ. വി. ശശി | മൂത്താന്റെ അമ്മ |
1980 | അന്തഃപുരം | കെ.ജി. രാജശേഖരൻ | ഭവാനി |
1980 | മനുഷ്യ മൃഗം | ബേബി | ബാബുവിന്റെ അമ്മ |
1980 | ചാമരം | ഭരതൻ | കാർത്യായനി |
1981 | ലവ് ഇൻ സിംഗപ്പൂർ | ബേബി | പ്രേം കുമാറിന്റെ അമ്മ |
1981 | ചമയം | സത്യൻ അന്തിക്കാട് | |
1981 | വയൽ | ആന്റണി ഈസ്റ്റ്മാൻ | സരസ്വതി |
1981 | അവതാരം | പി. ചന്ദ്രകുമാർ | ലക്ഷ്മിക്കുട്ട്യമ്മ |
1981 | തൃഷ്ണ | ഐ. വി. ശശി | ചിന്നമ്മു |
1981 | ഒരിക്കൽക്കൂടി | ഐ. വി. ശശി | ചന്ദ്രന്റെ അമ്മ |
1981 | സ്ഫോടനം | പി.ജി. വിശ്വംഭരൻ | ഗോപിയുടെ അമ്മ |
1981 | അഗ്നിശരം | എ.ബി. രാജ് | ഭവാനി |
1981 | മണിയൻ പിള്ള അഥവാ മണിയൻ പിള്ള | ബാലചന്ദ്ര മേനോൻ | ദേവകി |
1981 | ഓപ്പോൾ | കെ.എസ്. സേതുമാധവൻ | |
1981 | സ്വപ്നരാഗം | യതീന്ദ്ര ദാസ് | |
1982 | ബലൂൺ | രവിഗുപ്തൻ | ലക്ഷ്മിയമ്മ |
1982 | കാളിയമർദ്ദനം | ജെ. വില്യംസ് | ഗീതയുടെ അമ്മ |
1982 | പാഞ്ചജന്യം | കെ.ജി. രാജശേഖരൻ | ലക്ഷ്മീദേവി |
1982 | മാറ്റുവിൻ ചട്ടങ്ങളേ | കെ.ജി. രാജശേഖരൻ | ജയന്റെ അമ്മ |
1982 | ചിരിയോചിരി | ബാലചന്ദ്ര മേനോൻ | |
1982 | ഇളക്കങ്ങൾ | മോഹൻ | ഉണ്ണിയുടെ അമ്മ |
1982 | കാട്ടിലെ പാട്ട് | കെ.പി. കുമാരൻ | രാജി |
1982 | മരുപ്പച്ച | എസ് ബാബു | പൊന്നമ്മ |
1982 | ബീഡിക്കുഞ്ഞമ്മ | കെ.ജി. രാജശേഖരൻ | മാധവന്റെ അമ്മ |
1982 | ഭീമൻ | ഹസൻ | |
1983 | നിഴൽ മൂടിയ നിറങ്ങൾ | ജേസി | തമ്പിയുടെ അമ്മ |
1983 | ഓമനത്തിങ്കൾ | യതീന്ദ്ര ദാസ് | ഗോപിയുടെ അമ്മ |
1983 | ബന്ധം | വിജയാനന്ദ് | ശ്രീദേവിയമ്മ |
1983 | നദി മുതൽ നദി വരെ | വിജയാനന്ദ് | |
1983 | ശേഷം കാഴ്ചയിൽ | ബാലചന്ദ്ര മേനോൻ | ശങ്കറിന്റെ അമ്മ |
1983 | പൗരുഷം | ശശികുമാർ | |
1983 | ഹലോ മദ്രാസ് ഗേൾ | ജെ. വില്യംസ് | ശ്രീദേവിയമ്മ |
1983 | എന്നെ ഞാൻ തേടുന്നു | പി. ചന്ദ്രകുമാർ | ലക്ഷ്മിയമ്മ |
1983 | മനസ്സൊരു മഹാസമുദ്രം | പി. കെ. ജോസഫ് | ദേവകി |
1983 | മറക്കില്ലൊരിക്കലും | ഫാസിൽ | ശാരദ |
1983 | എനിക്കു വിശക്കുന്നു | പി.ഭാസ്കരൻ | ചിന്നമ്മ |
1984 | എന്റെ നന്ദിനിക്കുട്ടി | വത്സൻ | |
1984 | ഒരു പൈങ്കിളിക്കഥ | ബാലചന്ദ്ര മേനോൻ | |
1984 | തിരകൾ | കെ. വിജയൻ | മാധവിയമ്മ |
1984 | ലക്ഷ്മണരേഖ | ഐ. വി. ശശി | രാധയുടെ അമ്മ |
1984 | അതിരാത്രം | ഐ. വി. ശശി | |
1984 | നിങ്ങളിൽ ഒരു സ്ത്രീ | എ.ബി. രാജ് | |
1984 | സ്വന്തമെവിടെ ബന്ധമെവിടെ | ശശികുമാർ | ലക്ഷ്മി |
1984 | കോടതി | ജോഷി | മീനാക്ഷിയമ്മ |
1984 | മുഖാമുഖം | അടൂർ ഗോപാലകൃഷ്ണൻ | |
1984 | കാണാമറയത്ത് | ഐ. വി. ശശി] | സിസ്റ്റർ സുപ്പീരിയർ |
1984 | അറിയാത്ത വീഥികൾ | കെ.എസ് സേതുമാധവൻ | ജാനകിയമ്മ |
1984 | അടിയൊഴുക്കുകൾ | ഐ. വി. ശശി] | മറിയാമ്മ |
1985 | കരിമ്പിൻ പൂവിനക്കരെ | ഐ. വി. ശശി | ഭദ്രന്റെ അമ്മ |
1985 | പത്താമുദയം | ശശികുമാർ | |
1985 | ഈ തണലിൽ ഇത്തിരി നേരം | പി.ജി. വിശ്വംഭരൻ | |
1985 | മകൻ എന്റെ മകൻ | ശശികുമാർ | പാറുവമ്മ |
1985 | അങ്ങാടിക്കപ്പുറത്ത് | ഐ. വി. ശശി | റോസി |
1985 | തിങ്കളാഴ്ച നല്ല ദിവസം | പി. പത്മരാജൻ | ജാനകിക്കുട്ടി |
1985 | അദ്ധ്യായം ഒന്നു മുതൽ | സത്യൻ അന്തിക്കാട് | ലക്ഷ്മി |
1985 | എന്റെ അമ്മ ,നിന്റെ തുളസി ,അവരുടെ ചക്കി | ബാലചന്ദ്ര മേനോൻ | സത്യഭാമ |
1985 | മൗനനൊമ്പരം | ശശികുമാർ | (മീനാക്ഷി) ഇന്ദുവിന്റെ അമ്മ |
1986 | സുഖമോ ദേവി | നന്ദൻ്റെ അമ്മ | |
1986 | ഇനിയും കുരുക്ഷേത്രം | ഗോമതി | |
1986 | ക്ഷമിച്ചു എന്നൊരു വാക്ക് | ശാന്തമ്മ | |
1987 | ഇരുപതാം നൂറ്റാണ്ട് | ||
1987 | അച്ചുവേട്ടൻ്റെ വീട് | വിപിൻ്റെ അമ്മ | |
1987 | തനിയാവർത്തനം | ||
1987 | അനന്തരം | യോഗിനിയമ്മ | |
1988 | മുക്തി | മാധവിയമ്മ | |
1989 | ദശരഥം | ചന്ദ്രൻ്റെ അമ്മ | |
1989 | ദേവദാസ് | ദേവദാസിൻ്റെ അമ്മ | |
1989 | ജാതകം | ജാനകി | |
1989 | കിരീടം | അമ്മു | |
1989 | മുത്തുക്കുടയും ചൂടി | ||
1989 | മഴവിൽക്കാവടി | Velayudhankutty's Mother | |
1989 | ഒരു സായാഹ്നത്തിന്റെ സ്വപ്നം | Mariyamma | |
1989 | പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | ദേവകി | |
1989 | ഉത്സവപ്പിറ്റേന്ന് | Kalyaniyamma | |
1989 | ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് | Aliyamma | |
1990-99
തിരുത്തുക2000-2022
തിരുത്തുകഅവലംബം
തിരുത്തുക- ↑ കവിയൂർ പൊന്നമ്മ ഇനി ഓർമ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
- ↑ കവിയൂർ പൊന്നമ്മ അന്തരിച്ചു വിടപറയുന്നത് മലയാളത്തിൻ്റെ അമ്മമുഖം
- ↑ കവിയൂർ പൊന്നമ്മ അന്തരിച്ചു
- ↑ "Kerala State Film Awards1969-2008". Archived from the original on 2016-03-03. Retrieved 2011-11-27.
- ↑ കവിയൂർ പൊന്നമ്മ അന്തരിച്ചു മലയാളസിനിമയുടെ അമ്മക്ക് വിട
- ↑ "മലയാളസിനിമയുടെ സ്വന്തം അമ്മയുടെ വീട്".
- ↑ "വേദനിപ്പിക്കുന്ന കാഴ്ചയായി കവിയൂർ പൊന്നമ്മയുടെ വീട്".
- ↑ "അമ്മയായി കൊതി തീർന്നില്ല - articles, infocus interview - Mathrubhumi Eves". mathrubhumi.com. Archived from the original on 20 May 2013. Retrieved 11 January 2022.
- ↑ "Actress who made a mark with her mother roles; Kaviyoor Ponnamma no more". Kerala Kaumudi.
- ↑ 10.0 10.1 "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. 2011 നവംബർ 27. Archived from the original on 2012-02-15. Retrieved നവംബർ 27, 2011.
{{cite news}}
: Check date values in:|date=
(help) - ↑ "കവിയൂർ പൊന്നമ്മ അഭിനയിച്ച ചിത്രങ്ങൾ". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-21.
{{cite web}}
: Cite has empty unknown parameter:|1=
(help)