പി.വി. തമ്പി
പ്രശസ്ത മലയാള നോവലിസ്റ്റായിരുന്നു പി. വി. തമ്പി എന്ന പി. വാസുദേവൻ തമ്പി.
ജീവിതരേഖ
തിരുത്തുക1934 ഏപ്രിൽ 28-നു് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ജനിച്ചു. പരേതരായ കളരിക്കൽ പി. കൃഷ്ണപിള്ളയും ഭവാനിക്കുട്ടി തങ്കച്ചിയുമായിരുന്നു തമ്പിയുടെ മാതാപിതാക്കൾ. അവരുടെ അഞ്ചുമക്കളിൽ മൂത്തവനായിരുന്നു തമ്പി. അദ്ദേഹം എം.എ., എൽ.എൽ.ബി. AFII,ബിരുദങ്ങൾ നേടിയിട്ടുണ്ട്. 19-ാമത്തെ വയസ്സിൽ ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം പിൽക്കാലത്തു് എൽ.ഐ.സി.യിലെ ഓഫീസർ സ്ഥാനം രാജിവച്ച് സാഹിത്യ പ്രവർത്തനത്തിൽ മുഴുകി.
വിജയ തമ്പിയാണു് ഭാര്യ. Children:ലത വി. തമ്പി, late അഡ്വ. രാജ്‌മോഹൻതമ്പി, Adv സ്വപ്ന വി.തമ്പി.
അദ്ദേഹം 2006 ജനുവരി 30-നു് രാത്രി 10:30-ന് 70 ആം വയസ്സിൽ ഹരിപ്പാട്ടെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.[1] മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സാഹിത്യസപര്യ
തിരുത്തുകനോവൽ, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചു.
ആദ്യനോവലായ ഹോമം 1979ലെ കുങ്കുമം അവാർഡ് നേടിയതോടെയാണു് നോവലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയനായതു്.
ഹോമം, കർമബന്ധം, ക്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ളീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം, സൂര്യകാലടി (2ഭാഗങ്ങൾ), Pallivetta, Muthassan Paranja Muppathu Kadhakal,Pareekshnam(Natakam)തുടങ്ങിയവയാണു് തമ്പിയുടെ മികച്ച നോവലുകൾ. ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള കൃഷ്ണപ്പരുന്ത് എന്ന കൃതി ശ്രീകൃഷ്ണപ്പരുന്ത് എന്നപേരിൽ ചലച്ചിത്രമാക്കിയിട്ടുമുണ്ട്.
'ഗോർബച്ചേവിന്റെ നാട്ടിൽ പുതിയൊരു സൂര്യോദയം' അദ്ദേഹം രചിച്ച യാത്രാ വിവരണമാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- ഹോമത്തിന് 1979-ലെ കുങ്കുമം അവാർഡ് ലഭിച്ചിട്ടുണ്ട്.
- സോവിയറ്റ് യൂണിയനിലെ പുനഃസംഘടനയും പുനർരാഷ്ട്രീയവും’എന്ന വിഷയത്തെപ്പറ്റി ഇംഗ്ളീഷിൽ രചിച്ച പ്രബന്ധത്തിന് സോവിയറ്റ് ലാൻഡ് അവാർഡ് ലഭിച്ചു.
അവലംബം
തിരുത്തുക- ↑ നോവലിസ്റ്റ് പി.വി.തമ്പി അന്തരിച്ചു - വൺ ഇന്ത്യ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തമ്പി,_പി.വി._(1937_-_) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |