കള്ളനും പോലീസും
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലും തമിഴ്നാട്ടിലും ഒരു നാടൻ കളിയാണ് കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.
പേരിനു പിന്നിൽ
തിരുത്തുകകള്ളന്മാരെ പിടിക്കുന്നത് പോലെ കളിക്കുന്നതു കാരണം കൊണ്ടാണ് ഈ കളിക്ക് ഈ പേരു ലഭിച്ചത്.
കളിക്കുന്ന വിധം
തിരുത്തുകകളിക്കാരുടെ എണ്ണം ഒരു പ്രശ്നം അല്ല. തപ്പ് ഇട്ട് തോറ്റ ആളെ പോലീസ് ആക്കുന്നു. ബാക്കിയുള്ളവര്‍ കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിച്ചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങ്ങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.