സുബ്രഹ്മണ്യൻ

ഹിന്ദു ദൈവം
(കാർത്തികേയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. പ്രാചീന സിദ്ധവൈദ്യന്മാരുടെ ആരാധനാമൂർത്തിയും മുരുകൻ ആണെന്ന് കരുതപ്പെടുന്നു. 'സ്കന്ദബോധിസത്വൻ' എന്ന പേരിൽ ബൗദ്ധർ മുരുകനെ ആരാധിക്കാറുണ്ട്. തമിഴ് കടവുൾ (തമിഴരുടെ ദൈവം) എന്നൊരു വിശേഷണവും സുബ്രഹ്മണ്യന് ഉണ്ട്. പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ "ജ്ഞാനപ്പഴം" എന്ന് വിശേഷിപ്പിക്കാറുണ്ട്. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു. വള്ളിദേവിയും ദേവസേനയുമാണ് പത്നിമാർ. സ്കന്ദപുരാണത്തിൽ മുരുകനെ പ്രധാന ദേവതയായി ചിത്രീകരിച്ചിരിക്കുന്നു.

സുബ്രഹ്മണ്യൻ
യുദ്ധം
Murugan by Raja Ravi Varma.jpg
ആറുമുഖങ്ങളോടുകൂടിയ സുബ്രഹ്മണ്യൻ ഭാര്യമാരോടൊപ്പം - രാജാ രവിവർമ്മ വരച്ച ചിത്രം
ദേവനാഗരിसुब्रमन्या
Sanskrit TransliterationKārttikeya
തമിഴ് ലിപിയിൽமுருகன்
ഗ്രഹംചൊവ്വ
ആയുധംവേൽ
ജീവിത പങ്കാളിവള്ളി ദേവിയും ദേവസേനയും (ദേവയാനി)
Mountമയിൽ

തമിഴ് ജനത വസിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലെല്ലാം മുരുകക്ഷേത്രങ്ങൾ കാണാൻ സാധിക്കും. ശ്രീലങ്ക, മൗറീഷ്യസ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, റീയൂണിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും മുരുകന്റെ പ്രശസ്തമായ കോവിലുകൾ ഉണ്ട്. പഴനി ദണ്ഡായുധപാണി ക്ഷേത്രമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം. ദക്ഷിണേന്ത്യ കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ശിവകുടുംബത്തോടൊപ്പം മുരുകനെ ആരാധിക്കുന്നു.[1]

മറ്റു നാമങ്ങൾതിരുത്തുക

  • സ്കന്ദൻ
  • ഗുഹൻ
  • ഷണ്മുഖൻ
  • വേലൻ
  • വേലായുധൻ
  • കാർത്തികേയൻ
  • ആറുമുഖൻ
  • കുമരൻ
  • മയൂരവാഹനൻ
  • സുബ്രഹ്മണ്യൻ
  • മുരുകൻ
  • ശരവണൻ
  • വടിവേലൻ
  • വള്ളിമണാളൻ
  • ബാഹുലേയൻ

തൈപ്പൂയംതിരുത്തുക

 
മലേഷ്യയിലെ ബാതു ഗുഹാക്ഷേത്രത്തിലെ തൈപൂയ മഹോത്സവം

മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട്‌ .

മൂലമന്ത്രംതിരുത്തുക

ഓം ശരവണ ഭവായ നമഃ

ധ്യാനശ്ലോകംതിരുത്തുക

സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം.

അർത്ഥം:- ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും, ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു

സ്കന്ദപുരാണംതിരുത്തുക

പുരാണങ്ങളിൽ വലിപ്പം കൊണ്ട് എറ്റവും വലുതാണ് സ്കന്ദപുരാണം. ഇതിൽ മുരുകന്റെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്. 80000 ൽ പരം ശ്ലൊകങ്ങൾ ആണ് സ്കന്ദപുരാണത്തിലുള്ളത്. ഇതിൽ മുരുകനെ ഈശ്വരനായി അവതരിപ്പിച്ചിരിക്കുന്നു. സ്കന്ദപുരാണം മുരുകനെ പരമാത്മാവായി കണക്കാക്കുന്നു. കേദാരഘണ്ഡം, തുടങ്ങി പലഘണ്ഡങ്ങളായി ഭാരതത്തിലെ വിവിധ തീർത്ഥസ്ഥാനങ്ങളെക്കുറിച്ചും നദികളെക്കുറിച്ചും എല്ലാം ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. സ്കന്ദന്റെ കഥയും പലപ്പൊഴായി പറയുന്നുണ്ട്.[2]. 2016 ദിസംബർ 1 മുതൽ 31 വരെ മലപ്പുറം ജില്ലയിൽ മഞ്ചേരിയ്ക്കടുത്തുള്ള കരിക്കാട് ക്ഷേത്രത്തിൽ വച്ച് നടന്ന സ്കന്ദപുരാണമഹായജ്ഞത്തിൽ ഇദം പ്രഥമമായി ഇത് മുഴുവൻ പാരായണം ചെയ്തു.[3]

ഐതിഹ്യംതിരുത്തുക

ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.

മറ്റൊരു ഐതിഹ്യപ്രകാരം അഗ്നിദേവൻ സപ്തർഷിമാരുടെ പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതി ഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പറയുന്നു.

ക്ഷേത്രങ്ങൾതിരുത്തുക

 
പഴനിയിലെ ആണ്ടവൻ ക്ഷേത്രം
 
മലേഷ്യയിലെ ബാതു ക്ഷേത്രത്തിനുമുന്നിലുള്ള സുബ്രഹ്മണ്യ പ്രതിമ
 
മലേഷ്യയിലെ പെനാങ്ങിലുള്ള ബാലദണ്ഡായുധസ്വാമി ക്ഷേത്രം
 
ആലപ്പുഴയിലെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

തമിഴ്നാട്ടിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നിരവധി മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ് നാട്ടിലെ ആറുപടൈവീടുകൾ (ആറു വീടുകൾ) എന്നറിയപ്പെടൂന്ന 6 ക്ഷേത്രങ്ങൾ സുബ്രഹ്മണ്യന്റെ പ്രധാൻ ക്ഷേത്രങ്ങളായി കരുതുന്നു.[4][5]

സുബ്രഹ്മൺയ്യന്റെ ഈ ദിവ്യ ക്ഷേത്രങ്ങളെക്കുറിച്ച് സംഘകാല സാഹിത്യത്തിലും, പരാമർശിക്കപ്പെടുന്നുണ്ട്.[6] [7]

അറുപടൈ വീടുകൾ[8] സ്ഥാനം

(വടക്കുനിന്ന് തെക്കോട്ട്)

സ്വാമിമലൈ സ്വാമിനാഥസ്വാമി ക്ഷേത്രം സ്വാമിമലൈ, കുംഭകോണം
പഴനി മുരുകൻ ക്ഷേത്രം പഴനി
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം തിരുചെന്തൂർ
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം തിരുപ്പറംകുന്രം, മദുരൈ
തിരുത്തണി മുരുകൻ ക്ഷേത്രം തിരുത്തണി
പഴമുതിർസോലൈ മുരുകൻ ക്ഷേത്രം പഴമുതിർചോലൈ, മദുരൈ

കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങൾതിരുത്തുക

കേരളത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ ഇവയാണ്:

  • കിഴക്കൻ പഴനി-തമ്പുരാൻ കുന്ന്

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, നരിക്കുഴി, വടശ്ശേരിക്കര, പത്തനംതിട്ട, https://www.thampurankunnu.com/

ഇവ കൂടാതെ നിരവധി ക്ഷേത്രങ്ങളിൽ ഉപദേവത കൂടിയാണ് സുബ്രഹ്മണ്യൻ. കൂടുതലും ശിവന്റെയും ദേവിയുടെയും ക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകളുണ്ടാകാറുള്ളത്. തിരുവഞ്ചിക്കുളം ശിവക്ഷേത്രം, മമ്മിയൂർ മഹാദേവക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം തുടങ്ങിയവ സുബ്രഹ്മണ്യൻ ഉപദേവതയായി വരുന്ന ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

വിശേഷ ദിവസങ്ങൾതിരുത്തുക

തൈപ്പൂയം, ഷഷ്ടി വ്രതം, തൃക്കാർത്തിക

പ്രധാന ദിവസങ്ങൾതിരുത്തുക

ചൊവ്വാഴ്ച, ഞായറാഴ്ച എന്നിവ പ്രധാനം. പൊതുവേ ചൊവ്വാഴ്ചയാണ് മുരുകന്റെ ആരാധനയ്ക്ക് പ്രധാന ദിവസം. ജ്ഞാനപ്പഴമെന്നു അറിയപ്പെടുന്ന മുരുകൻ അറിവു പകരുന്ന ദിവസമെന്ന നിലയ്ക്ക് ഞായറാഴ്ചയും മുരുകന് പ്രധാനമാണ്.

അവലംബംതിരുത്തുക

ക്ഷേത്ര ചൈതന്യ രഹസ്യം ( മാധവജി ,ക്ഷേത്ര സംരക്ഷണ സമിതി )


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

  1. James G. Lochtefeld 2002, pp. 655–656.
  2. Ganesh Vasudeo Tagare (1996). Studies in Skanda Purāṇa. Published by Motilal Banarsidass, ISBN 81-208-1260-3
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-16.
  4. "Welcome To LordMurugan.com Home Page".
  5. "Lord Muruga Names - 108 names of Lord Muruga with meanings".
  6. நக்கீரதேவநாயனார். "திருமுருகாற்றுப்படை".
  7. gmail.com, kaumaram @. "முருகன் Murugan Devotees - Lord Muruga - அடியார்கள் - முருகபக்தர்".
  8. Fred Clothey (1972), Pilgrimage Centers in the Tamil Cultus of Murukan, Journal of the American Academy of Religion, Oxford University Press, Vol. 40, No. 1 (Mar., 1972), pp. 79-95
"https://ml.wikipedia.org/w/index.php?title=സുബ്രഹ്മണ്യൻ&oldid=3918985" എന്ന താളിൽനിന്ന് ശേഖരിച്ചത്