മിന്മിനി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ്‌ മിന്മിനി[1]. റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആർ. റഹ്മാന്റെ കന്നി സംഗീതസം‌രംഭമായ "ചിന്ന ചിന്ന ആസൈ.." എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെയാണ്‌ പ്രശസ്തിയിലേക്ക് വളർന്നത്[1]. മലയാളിയാണെങ്കിലും മിന്മിനിയുടെ മികച്ച സംഭാവനകൾ എ.ആർ. റഹ്മാനും ഇളയരാജയും സംഗീതം നൽകിയ തമിഴ് ഗാനങ്ങളിലൂടെയാണ്‌. മലയാളചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപർണികാമൃത..., കുടുംബസമേതത്തിലെ ഊഞ്ഞാൽ ഉറങ്ങി..., നീലരാവിൽ... എന്നിവ മലയാള ഹിറ്റുഗാനങ്ങളിൽ ഉൾപ്പെടുന്നു. കറുത്തമ്മ (1994), തേവർമകൻ (1992) എന്നീ ഹിറ്റു ചിത്രങ്ങളിലേ ഗാനങ്ങളും ഇവർ ആലപിച്ചു.

മിന്മിനി
ജന്മനാമംപി.ജെ. റോസിലി
ഉത്ഭവംകീഴ്മാട്, ആലുവ, കേരളം, ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1988-1995

1993-ൽ ലണ്ടനിലെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ശബ്ദം നഷ്ടപ്പെട്ടശേഷം 2014-ഓടെ ശബ്ദം ശരിയായി തിരികെ സിനിമാസംഗീതമേഖലയിൽ തിരിച്ചെത്തി.[2]

അവലംബം തിരുത്തുക

  1. 1.0 1.1 "മിൻമിനി കലാ അക്കാദമി തുടങ്ങുന്നു". മൂലതാളിൽ നിന്നും 2015-09-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-18.
  2. സ്വന്തം ലേഖകൻ (21 June 2016). "അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല:മിൻമിനി". manoramaonline.com. മൂലതാളിൽ നിന്നും 2016-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂൺ 2016.


"https://ml.wikipedia.org/w/index.php?title=മിന്മിനി&oldid=3788979" എന്ന താളിൽനിന്ന് ശേഖരിച്ചത്