ഔസേപ്പച്ചൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള സിനിമയിലെ പ്രമുഖനായ സംഗീതസംവിധായകനാണ് ഔസേപ്പച്ചൻ. നിരവധി മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്ന അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഔസേപ്പച്ചൻ | |
---|---|
ജനനനാമം | മേച്ചേരി ലൂയിസ് ഔസേപ്പച്ചൻ |
സ്വദേശം | ഒല്ലൂർ, തൃശൂർ |
തൊഴിലു(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ |
ഉപകരണം | വയലിൻ |
സജീവമായ കാലയളവ് | 1985 - |
ജീവിതരേഖതിരുത്തുക
മേച്ചേരി ലൂയിസിന്റെയും മാത്തിരിയുടെയും മകനായി 1953 സെപ്റ്റംബർ 13-ന് തൃശൂർ ജില്ലയിലെ ഒല്ലൂരിലാണ് ഔസേപ്പച്ചൻ ജനിച്ചത്.[1] ചെറുപ്പം മുതൽ തന്നെ സംഗീതത്തോടു കമ്പം ഉണ്ടായിരുന്നു. ഒല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.കോം. ബിരുദവിദ്യാഭ്യാസവും പൂർത്തിയാക്കി. പിന്നീട് തൃശൂരിലെ അന്നത്തെ പ്രമുഖ സംഗീതകൂട്ടായ്മയായിരുന്ന വോയ്സ് ഓഫ് തൃശൂരിന്റെ വാദ്യവൃന്ദത്തിൽ അദ്ദേഹം വയലിനിസ്റ്റായി പ്രവർത്തിച്ചു. ഒരു വയലിനിസ്റ്റായി പേരെടുത്ത ശേഷം അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി. ഈണം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതായിരുന്നു ചലച്ചിത്രരംഗത്തെ ആദ്യ ചുവടു വെയ്പ്. ഭരതൻ നിർമ്മിച്ച് സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിൽ ഒരു വയലിനിസ്റ്റിന്റെ റോൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് 1985-ൽ ഭരതന്റെ തന്നെ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ചിത്രത്തിൽ നായകനായി അഭിനയിച്ച മമ്മൂട്ടി ഒരു വയലിനിസ്റ്റിന്റെ വേഷമായിരുന്നു ചെയ്തത്.[1]
ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിന് 1987-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2007-ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരവും നേടി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഒരേ കടൽ" എന്ന ചിത്രത്തിലെ ഈണത്തിനാണ് ഈ പുരസ്കാരം.[2]
ഒരു ഹിന്ദി ചിത്രമടക്കം നൂറിൽപ്പരം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം പകർന്ന അദ്ദേഹം "ഐഡിയ സ്റ്റാർ സിംഗർ 2008" എന്ന ടെലിവിഷൻ പരിപാടിയുടെ വിധികർത്താക്കളിൽ ഒരാളുമായിരുന്നു. 2011-ൽ പുറത്തിറങ്ങിയ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടി അദ്ദേഹം ഈണം പകർന്ന മൂന്ന് ഗാനങ്ങൾ മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3]
സ്വകാര്യ ജീവിതംതിരുത്തുക
ഭാര്യ: മറിയം. മക്കൾ: കിരൺ, അരുൺ. പിന്നണിഗായകനായ ഫ്രാങ്കോ സഹോദരീപുത്രനാണ്.
പുരസ്കാരങ്ങൾതിരുത്തുക
ദേശീയ ചലച്ചിത്രപുരസ്കാരംതിരുത്തുക
- 2007 - മികച്ച സംഗീതസംവിധായകൻ - ഒരേ കടൽ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംതിരുത്തുക
- 1987 - മികച്ച സംഗീതസംവിധായകൻ - ഉണ്ണികളേ ഒരു കഥ പറയാം
സംഗീതം പകർന്ന ചലച്ചിത്രങ്ങൾതിരുത്തുക
മലയാളചലച്ചിത്രങ്ങൾതിരുത്തുക
ഹിന്ദി ചലച്ചിത്രങ്ങൾതിരുത്തുക
- ഫ്രീക്കി ചക്ര (2003)
- ആക്രോശ് (2010) - പശ്ചാത്തലസംഗീതം
- ഖട്ട മീട്ട (2010) - പശ്ചാത്തലസംഗീതം
- ബം ബം ബോലേ (2010) - പശ്ചാത്തലസംഗീതം
ഇംഗ്ലീഷ് ചലച്ചിത്രങ്ങൾതിരുത്തുക
- ഡാം 999 (2010)
അവലംബംതിരുത്തുക
- ↑ 1.0 1.1 weblokam.com - Profile
- ↑ മാതൃഭൂമി ഓൺലൈൻ.07/09/2009 ന് ശേഖരിച്ചത്.
- ↑ "Eligible for Best Score, Names From Hollywood and Malayalam=http://carpetbagger.blogs.nytimes.com/2011/12/23/eligible-for-best-score-names-from-hollywood-and-malayalam/". Missing or empty
|url=
(help)