മലയാളത്തിലെ ഒരു കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു ഏറ്റുമാനൂർ സോമദാസൻ (ജീവിതകാലം: 16 മേയ് 1936 - 21 നവംബർ 2011). സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.[മാതൃഭൂമി 1]

ഏറ്റുമാനൂർസോമദാസൻ
ഏറ്റുമാനൂർ സോമദാസൻ
ജനനം1936 മേയ് 16
മരണം2011 നവംബർ 21
ദേശീയത ഇന്ത്യ
തൊഴിൽകവിയും, ഗാനരചയിതാവും, നോവലിസ്റ്റും
അറിയപ്പെടുന്നത്കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്

ജീവിതരേഖ

തിരുത്തുക

1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കൻ കുന്നേൽ തറവാട്ടിൽ ജനിച്ചു. എസ് മാധവൻ പിള്ള അദ്ദേഹത്തിൻറെ പിതാവും പാറുക്കുട്ടിയമ്മ മാതാവുമാണ്. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. 1966 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു. 91 ൽ പെരുന്ന എൻ.എസ്.എസ് കോളേജിൽ നിന്ന് വിരമിച്ചു. 1991 മുതൽ 2009 വരെ പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. എം. സോമദാസൻ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂർ സോമദാസൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1958ൽ പി.ആർ ചന്ദ്രന്റെ 'പുകയുന്ന തീമലകൾ' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങൾ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കുവേണ്ടിയും ഗാനങ്ങൾ എഴുതി. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതി. 'ശിവൻശശി' [1] എന്ന പേരിൽ വി.കെ.എസ്സുമൊത്ത് ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. അക്കൽദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങൾക്കും സോമശേഖരൻ പാട്ടുകൾ എഴുതി.

എ. തുളസീബായി അമ്മയാണ് ഭാര്യ. മക്കൾ: എസ്. കവിത, ഡോ. എസ്. പ്രതിഭ.

  • പടവാളില്ലാത്ത കവി (കവിത)
  • സഖി
  • നീയെന്റെ കരളാ (നോവൽ)
  • അതിജീവനം (നോവൽ)
  • രാമരാജ്യം (കവിത)
  • ഡീവർ എന്ന കർമ്മധീരൻ (പി.കെ. ഡീവർ ജീവചരിത്രം.)

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-10. Retrieved 2012-01-14.



  1. "കവി ഏറ്റുമാനൂർ സോമദാസൻ അന്തരിച്ചു". മാതൃഭൂമി. 21 നവംബർ 2011. Archived from the original on 2011-11-23. Retrieved 21 നവംബർ 2011.
"https://ml.wikipedia.org/w/index.php?title=ഏറ്റുമാനൂർ_സോമദാസൻ&oldid=3990124" എന്ന താളിൽനിന്ന് ശേഖരിച്ചത്