കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2016

കേരള സർക്കാറിന്റെ 47-ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2017 മാർച്ച് 7-നു് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. വിധു വിൻസന്റ് സംവിധാനം ചെയ്‌ത മാൻഹോൾ എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വിധു വിൻസന്റ് തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം നേടിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകൻ മികച്ച നടനായും അനുരാഗ കരിക്കിൻവെള്ളത്തിലെ നായികാവേഷം ചെയ്‌ത രജീഷ വിജയൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.[1] സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.[2] മികച്ച സംവിധായകക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്​ ആദ്യമായി നേടുന്ന വനിതയാണ്​ വിധു വിൻസെൻറ്​. [3] 68 സിനിമകളാണ് പുരസ്കാരത്തിനായി എത്തിയത്.

കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2016
അവാർഡ്47-ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
തിയതി7 മാർച്ച് 2017 (2017-03-07)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2015 കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2017 >

ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.[4] പ്രിയനന്ദനൻ, സുദേവൻ, സുന്ദർദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, ശാന്തികൃഷ്ണ, വി ടി മുരളി, അരുൺ നമ്പ്യാർ, മഹേഷ് പഞ്ചു (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ[5]. കെ. ജയകുമാർ, മ്യൂസ് മേരി ജോർജ്ജ്, ഷിബു മുഹമ്മദ്, മഹേഷ് പഞ്ചു എന്നിവരായിരുന്നു രചനാ വിഭാഗത്തിലെ ജൂറി അംഗങ്ങൾ.

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം മാൻഹോൾ വിധു വിൻസന്റ്
മികച്ച രണ്ടാമത്തെ ചിത്രം ഒറ്റയാൾപാത സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ
മികച്ച ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം ദിലീഷ് പോത്തൻ
മികച്ച കുട്ടികളുടെ ചിത്രം കോലുമിഠായി അരുൺ വിശ്വം

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി
സംവിധാനം വിധു വിൻസന്റ് മാൻഹോൾ
നവാഗത സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി കിസ്മത്ത്
തിരക്കഥ ശ്യാം പുഷ്കരൻ മഹേഷിന്റെ പ്രതികാരം
അവലംബിത തിരക്കഥ മികവു പുലർത്തുന്ന രചനകൾ ഇല്ലാത്തതിനാൽ
അവാർഡു പ്രഖ്യാപിച്ചില്ല.
കഥ സലിംകുമാർ കറുത്ത ജൂതൻ
മികച്ച നടി രജീഷ വിജയൻ അനുരാഗ കരിക്കിൻ വെള്ളം
മികച്ച നടൻ വിനായകൻ കമ്മട്ടിപ്പാടം
സ്വഭാവനടി വി.കെ. കാഞ്ചന ഓലപ്പീപ്പി
സ്വഭാവനടൻ മണികണ്ഠൻ ആചാരി കമ്മട്ടിപ്പാടം
ബാലതാരം ചേതൻ ജയലാൽ ഗപ്പി
അബേനി ആദി കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
സംഗീതസംവിധാനം എം. ജയചന്ദ്രൻ കാംബോജി
പശ്ചാത്തലസംഗീതം വിഷ്ണു വിജയ് ഗപ്പി
പിന്നണിഗായിക കെ.എസ്. ചിത്ര കാംബോജി, ഗാനം:- നടവാതിൽ തുറന്നിട്ടില്ല....
പിന്നണിഗായകൻ സൂരജ് സന്തോഷ് ഗപ്പി
ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ് കാംബോജി, ഗാനം:- നടവാതിൽ തുറന്നിട്ടില്ല....
ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണൻ കാട് പൂക്കുന്ന നേരം (ചലച്ചിത്രം)
കലാസംവിധാനം ഗോകുൽ ദാസ് എ.വി., എസ്. നാഗരാജ് കമ്മട്ടിപ്പാടം
സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത് കാടു പൂക്കുന്ന നേരം
ശബ്ദമിശ്രണം പ്രമോദ് തോമസ് കാടു പൂക്കുന്ന നേരം
ശബ്ദഡിസൈൻ ജയദേവൻ ചക്കാടത്ത് കാടു പൂക്കുന്ന നേരം
പ്രോസസിംഗ് ലാബ്‌/കളറിസ്റ്റ് ഹെൻറോയ് മെസിയ കാടു പൂക്കുന്ന നേരം
വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ ഗപ്പി
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആൺ വിജയ് മോഹൻ മേനോൻ ഒപ്പം
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പെൺ എം. തങ്കമണി ഓലപ്പീപ്പി
മേക്കപ്പ്‌മാൻ എൻ.ജി. റോഷൻ നവൽ എന്ന ജുവൽ
നൃത്തസംവിധാനം വിനീത് കാംബോജി
പ്രത്യേക ജൂറി പരാമർശം ഇ. സന്തോഷ് കുമാർ കഥ: ആറടി
കെ. കലാധരൻ അഭിനയം: ഒറ്റയാൾപാത
സുരഭി ലക്ഷ്മി അഭിനയം: മിന്നാമിനുങ്ങ്
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം: ഗപ്പി

രചന വിഭാഗത്തിനുള്ള പുരസ്കാരങ്ങൾ

തിരുത്തുക
വിഭാഗം രചന ജേതാവ്
മികച്ച ചലച്ചിത്ര ഗ്രന്ഥം സിനിമ മുതൽ സിനിമ വരെ - ചലച്ചിത്ര സംസ്കാര പഠനങ്ങൾ അജു കെ. നാരായണൻ, ചെറി ജേക്കബ് കെ.
മികച്ച ചലച്ചിത്ര ലേഖനം വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകൾ
(മാതൃഭൂമി ആഴ്ചപ്പതിപ്പ് -മേയ് 15, 2016)
എൻ. പി. സജീഷ്
പ്രത്യേക ജൂറി പരാമർശം:
ചലച്ചിത്ര ഗ്രന്ഥം
ഹരിത സിനിമ എ. ചന്ദ്രശേഖർ

മത്സരത്തിനെത്തിയ ചിത്രങ്ങൾ

തിരുത്തുക

കഥാചിത്രങ്ങൾ

തിരുത്തുക
  1. 2 ഡേയ്സ്
  2. കാട് പൂക്കുന്ന നേരം
  3. കന്യാവനങ്ങൾ 3D
  4. അയാൾ ശശി
  5. ഒരു മുത്തശ്ശി ഗദ
  6. ആറടി
  7. വർണ വസന്തങ്ങൾ
  8. കാംബോജി
  9. കമ്മട്ടിപ്പാടം
  10. മിന്നാമിനുങ്ങ്
  11. മറുപടി
  12. ഗപ്പി
  13. കുഞ്ഞുദൈവം
  14. കവിയുടെ ഒസ്യത്ത്
  15. പിന്നെയും
  16. മാൻഹോൾ
  17. അനുരാഗ കരിക്കിൻ വെള്ളം
  18. നവൽ എന്ന ജൂവൽ
  19. ഒപ്പം
  20. സ്കൂൾ ബസ്
  21. കുപ്പിവള
  22. പാ.വ.
  23. തൂപ്പ്
  24. ഗോഡ്‌സെ
  25. അതിജീവനം
  26. യാത്ര ചോദിക്കാതെ
  27. ജെമിനി
  28. ഓലപ്പീപ്പി
  29. ചുരുട്ടിന്റെ ഗന്ധം
  30. കാപ്പിരി തുരുത്ത്
  31. കിസ്മത്ത്
  32. സമർപ്പണം
  33. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
  34. ധനയാത്ര
  35. ശിഖാമണി
  36. വേട്ട
  37. വൈറ്റ്
  38. ആടുപുലിയാട്ടം
  39. ജേക്കബിന്റെ സ്വർഗ്ഗരാജ്യം
  40. ആനന്ദം
  41. ഒറ്റയാൾപാത
  42. സൂം
  43. ഇടി
  44. പുലിമുരുകൻ
  45. മഹേഷിന്റെ പ്രതികാരം
  46. പതിനൊന്നാം സ്ഥലം
  47. മഡ്മസ
  48. പാതി
  49. ഒറ്റക്കോലം
  50. ക്യാമ്പസ് ഡയറി
  51. ആക്ഷൻ ഹീറോ ബിജു
  52. ജോമോന്റെ സുവിശേഷങ്ങൾ
  53. പ്രേതം
  54. കഥകളി
  55. കറുത്ത ജൂതൻ
  56. കേരള പാരഡിസോ
  57. ലീല
  58. ശ്യാം
  59. ഹല്ലേലുയ്യ
  60. ദേവയാനം

കുട്ടികളുടെ ചിത്രങ്ങൾ

തിരുത്തുക
  1. "മാൻഹോൾ മികച്ച ചിത്രം; വിനായകൻ നടൻ, രജീഷ നടി". ഏഷ്യാനെറ്റ്ന്യൂസ്. Archived from the original on 2017-03-08. Retrieved 8 മാർച്ച് 2017.
  2. "മോഹൻലാലിനെ പിന്തള്ളി വിനായകൻ മികച്ച നടൻ; രജിഷ നടി; മാൻഹോൾ മികച്ച ചിത്രം". മംഗളം. Archived from the original on 2017-03-07. Retrieved 7 മാർച്ച് 2017.
  3. http://www.madhyamam.com/movies/movies-news/malayalam/state-film-awards/2017/mar/07/250553[പ്രവർത്തിക്കാത്ത കണ്ണി]
  4. "മികച്ച നടൻ വിനായകൻ, നടി രജീഷ വിജയൻ, ചിത്രം മാൻഹോൾ; വിധു വിൻസെന്റ് സംവിധായിക". മനോരമ. Archived from the original on 2017-03-07. Retrieved 7 മാർച്ച് 2017.
  5. ഔദ്യോഗിക രേഖ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക