പുകഴേന്തി
കവി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു തമിഴ് കവിയാണ് പുകഴേന്തി. ചിങ്കൽപേട്ട ജില്ലയിലെ കുളത്തൂർ ജനനം. വെള്ളാളകുലത്തിൽ ജനിച്ച വൈഷ്ണവൻ ആയിരുന്നു പുകഴേന്തി. ചന്ദ്രൻ സ്വർഗ്ഗി എന്ന നാട്ടുരാജാവിൻറെ സദസ്യനായിരുന്നു. തൻറെ കൃതികളിൽ പുകഴേന്തി ഇദ്ദേഹത്തെ പുകഴ്ത്തുന്നു.
ഈഴനാട്ടിൽ (സിലോൺ) ചെന്ന് പുകഴേന്തി ആര്യശേഖരൻ എന്ന പാണ്ഡ്യ സേനാനിയിൽ നിന്നും സമ്മാനം വാങ്ങി. 1278-1311 കാലത്തായിരുന്നു ഇത്. നളവെൺപാ എന്ന കൃതി ഏറെ പ്രസിദ്ധം. നളചരിതമാണ് ഇതിവൃത്തം. മൂന്നു കാണ്ഡം ഉണ്ട്. സ്വയംവരം, കലിതൊടർ, കലിനീങ്കു എന്നിങ്ങനെ. ഉപമകളിൽ പുകഴേന്തി പ്രസിദ്ധൻ .ശഞ്ചികലമ്പകം, രത്തിനചുരുക്കം എന്നിവയാണ് മറ്റു കൃതികൾ.