മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീതസംവിധായകനാണ് ശ്യാം എന്നറിയപ്പെടുന്ന സാമുവേൽ ജോസഫ്. തമിഴ്‌നാട്ടിലെ മൈലാപൂരാണ് അദ്ദേഹത്തിന്റെ സ്വദേശം. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മൂന്നൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

ശ്യാം
ജന്മനാമംസാമുവേൽ ജോസഫ്
ഉത്ഭവംമൈലാപൂർ, തമിഴ് നാട്
തൊഴിൽ(കൾ)ചലച്ചിത്രസംഗീതസം‌വിധായകൻ
ഉപകരണ(ങ്ങൾ)ഹാർമോണിയം, വയലിൻ
വർഷങ്ങളായി സജീവം1963-1992

ജീവിതരേഖതിരുത്തുക

1938-ൽ ഒരു തമിഴ് ക്രിസ്ത്യൻ കുടുംബത്തിലാണ് ശ്യാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും അധ്യാപകരായിരുന്നു. മലയാളിയായ തന്റെ അമ്മയിൽ നിന്നാണ് അദ്ദേഹം സംഗീതം പഠിച്ചത്.

നാടകട്രൂപ്പുകളിൽ ഒരു വയലനിസ്റ്റ് ആയിട്ടാണ് അദ്ദേഹം സംഗീതരംഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. എം.എസ്. വിശ്വനാഥനാണ് അദ്ദേഹത്ത് ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവന്നത്. പിന്നീട് വി. ദക്ഷിണാമൂർത്തി, ബാബുരാജ്, ദേവരാജൻ, എസ്.എം. സുബ്ബൈയ നായിഡു, രാമമൂർത്തി തുടങ്ങി നിരവധി സംഗീതസംവിധായകർക്ക് വേണ്ടി അദ്ദേഹം വയലനിസ്റ്റ് ആയി പ്രവർത്തിച്ചു.

1968-ൽ പുറത്തിറങ്ങിയ എട്രികൾ ജാഗ്രതൈ എന്ന തമിഴ് ചിത്രമാണ് അദ്ദേഹം സംഗീതസംവിധാനം ചെയ്യുന്ന ആദ്യചിത്രം. മധു സംവിധാനം ചെയ്ത മാന്യ ശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ കേട്ടില്ലേ കോട്ടയത്തൊരു എന്ന ഗാനം വളരെ പ്രസിദ്ധി നേടി. പിന്നീട് എഴുപതികളിലും എൺപതുകളിലുമായി മലയാളത്തിലും മറ്റ് ഭാഷകളിലുമായി അനവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.

കുടുംബംതിരുത്തുക

ഭാര്യ: വയലറ്റ് ശ്യാം. മൂന്ന് മക്കളുണ്ട്.

പുരസ്കാരങ്ങൾതിരുത്തുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംതിരുത്തുക

പ്രശസ്തമായ ചില ഗാനങ്ങൾതിരുത്തുക

  • കേട്ടില്ലേ കോട്ടയത്തൊരു (മാന്യ ശ്രീ വിശ്വാമിത്രൻ)
  • ഓർമ്മതൻ വാസന്ത (ഡെയ്സി)
  • പൂമാനമേ (നിറക്കൂട്ട്)
  • വൈശാഖസന്ധ്യേ (നാടോടിക്കാറ്റ്)
  • ഒരു മധുരകിനാവിൻ (കാണാമറയത്ത്)
  • ശ്യാമമേഘമേ നീ (അധിപൻ)
  • അഞ്ചിതളിൽ വിരിയും (ഉയരങ്ങളിൽ)
  • മൈനാകം (തൃഷ്ണ)
  • ഓളങ്ങൾ താളം തല്ലുമ്പോൾ (കടത്ത്)

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്യാം&oldid=3646118" എന്ന താളിൽനിന്ന് ശേഖരിച്ചത്