അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന Moraceae സസ്യകുടുംബത്തിലെ പലതരം ചെടികളാണ് ആലുകൾ. വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. Ficus, Fig എന്നെല്ലാം അറിയപ്പെടുന്നു.

Banyan
Big Banyan Tree at Bangalore.jpg
Banyan with characteristic adventitious prop roots
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Subgenus:
(Urostigma)
Species

Many species, including:

ആൽമരം

ചിലതരം ആലുകൾ അതിന്റെ ജീവിതം ആരംഭിക്കുന്നത് അധിപാദപ സസ്യമായിട്ടാണ്(epiphyte). പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല. കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു.

പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ. മൂന്ന് തരത്തിലുള്ള പൂക്കളാണ് ആൽമരത്തിലുണ്ടാകുന്നത് ആൺപൂക്കളും, പെൺപൂക്കളും കൂടാതെ ഒരു വിഭാഗം പൂക്കൾ കൂടിയുണ്ട്[അവലംബം ആവശ്യമാണ്].ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്. കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ, കൃഷ്ണനാൽ തുടങ്ങിയവ.

മരത്തിൽ പടർന്ന് മാതൃവൃക്ഷത്തെ ഞെക്കിക്കൊല്ലുന്ന ഒരു തരം ആൽമരം

പേരിന്റെ വഴിതിരുത്തുക

ആൽമരത്തിന് ആംഗലേയത്തിൽ ബന്യൻ(Banyan Tree) എന്നാണ് പേര് ആദ്യ കാല ഇംഗ്ലീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ വടക്കൻ ഇന്ത്യയിലെ ആൽ മരച്ചുവടുകളിൽ സ്ഥിരമായി കച്ചവടക്കാരായി കാണാറുള്ള ബനിയകൾ എന്ന കൂട്ടരുടെ പേരിനോട് ചേർത്താണ് ബന്യൻ എന്ന പേരുണ്ടായത്. [1]

ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പുരാതനകാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരയാലുകൾ തണൽമരങ്ങളായി ഉപയോഗിച്ചുപോന്നിരുന്നു. അതേ കാരണങ്ങൾകൊണ്ടുതന്നെ ദൈവാരാധനക്കും നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു. അങ്ങനെ ആലുകൾക്ക് പലപ്പോഴും ദൈവികപരിവേഷം കിട്ടുകയുണ്ടായി. ആലുകളെ വലം വച്ച് തൊഴുന്നത് പോയകാലത്തെ ആളുകളുടെ പതിവായിരുന്നു.

ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അതുകൊണ്ട് ആ ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു. അതേ സ്ഥാനത്ത് ഇന്നും ബോധ്ഗയയിലുള്ള ആൽ അന്നത്തെ ആൽമരത്തിന്റെ തുടർച്ചയിലുള്ളതായാണ് കരുതിപ്പോരുന്നഓരോ ആൽമരത്തിന്റെ ചോട്ടിലും ഒരു ഗണപതി ഭഗവൻ ഉണ്ട് എന്ന് പുരാതന കാലം മുതൽ വിശ്വസിക്കുന്നു

ഇതും കാണുകതിരുത്തുക

ഫൈക്കസ്

ചിത്രശാലതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. "അഡ്വ. ടി.ബി. സെലുരാജ്‌: "കോഴിക്കോടിന്റെ പൈതൃകം" എന്ന പുസ്തകത്തിൽ നിന്ന്. (മാതൃഭൂമി വാർത്ത)". Mathrubhumi. ശേഖരിച്ചത് 2013 ജൂൺ 14.


"https://ml.wikipedia.org/w/index.php?title=ആൽമരം&oldid=3108591" എന്ന താളിൽനിന്ന് ശേഖരിച്ചത്