നാടകം, സീരിയൽ,ചലച്ചിത്രം തുടങ്ങിയ കലാരൂപങ്ങളിൽ അഭിനയിക്കുന്നവരെയാണ് അഭിനേതാവ് എന്ന് വിളിക്കുന്നത്. നാടക-സിനിമാ രചയിതാവ് രൂപം കൊടുത്ത കഥാപാത്രങ്ങളെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് കാണിക്കുകയാണ് ഒരു അഭിനേതാവിന്റെ ധർമ്മം.

അഭിനേതാവ്

ചരിത്രം

തിരുത്തുക

ഗ്രീക്കിലെ തെപ്സിസ് ആണ് ബി.സി. 534 ൽ ആണ് ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ അഭിനേതാവ്. ഒരു കഥാപാത്രം പറയേണ്ട കാര്യങ്ങൾ ആദ്യമായി ഒരു വേദിയിൽ വച്ച് അവതരിപ്പിക്കുകയാണ് തെപ്സിസ് ചെയ്തത്. അതിനുമുൻപ് അവതരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും സംഭാഷണങ്ങൾ അവതാരകർ പറയുന്ന രീതി ഉണ്ടായിരുന്നില്ല. നൃത്തത്തിന്റെ അകമ്പടിയോടെ സംഗീതമുപയോഗിച്ചോ അല്ലാതെയോ വേദിയില്ലാത്ത ഒരാൾ കഥ വായിക്കുന്ന രീതിയാണ് അനുവർത്തിച്ചിരുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക

അഭിനേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകിവരുന്നുണ്ട്. വിവിധ സംഘടനകളും സർക്കാരുകളും അവരുടേതായ രീതിയിലാണ് ഇത്തരം പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. സിനിമ, നാടകം, ടി.വി. സീരിയലുകൾ തുടങ്ങി വിവിധ മേഖലകൾ തിരിച്ചാണ് അവാർഡുകൾ നൽകി വരുന്നത്. മികച്ച സ്ക്രീ അഭിനേതാവിനും പുരുഷ അഭിനേതാവിനും വെവ്വേറെ അവാർഡുകൾ കൊടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്.

"https://ml.wikipedia.org/w/index.php?title=അഭിനേതാവ്&oldid=3246377" എന്ന താളിൽനിന്ന് ശേഖരിച്ചത്