രണ്ടു കളരിപ്പയറ്റുകാർ തമ്മിലുള്ള പോരാട്ടം നടത്തുവാനായി താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന വേദിയാണ് അങ്കത്തട്ട്. നിലത്തുനിന്നും നാലുമുതൽ ആറ് അടിവരെ ഉയരത്തിലാണ് അങ്കത്തട്ടു കെട്ടുക. പാരമ്പര്യവിധിപ്രകാരം കെട്ടിയുയർത്തുന്ന അങ്കത്തട്ട് ആളുകൾക്കെല്ലാം അങ്കം കാണാവുന്ന വിധം മൈതാനത്തിന്റെ മധ്യത്തിലായിരിക്കും കെട്ടിയുറപ്പിക്കുക. അങ്കം നടക്കുന്ന മൈതാനവും അങ്കത്തട്ടുംകൂടി അങ്കക്കളരി എന്ന് അറിയപ്പെടുന്നു.

നൂറ്റാണ്ടുകൾക്കു മുൻപ് നാടുവാഴികൾ തമ്മിലുള്ള കലഹങ്ങൾ പരിഹരിക്കുക അങ്കത്തട്ടിൽ‌വെച്ചായിരുന്നു. ഇരു നാടുവാഴികളെയും പ്രതിനിധീകരിക്കുന്ന അങ്കച്ചേകവന്മാർ തമ്മിൽ ഇവിടെവെച്ച് നാടുവാഴിമാരുടെ സാന്നിദ്ധ്യത്തിൽ പോരാട്ടം നടക്കുമായിരുന്നു. പോരാട്ടത്തിൽ ജയിക്കുന്ന അങ്കച്ചേകവർ പ്രതിനിധീകരിക്കുന്ന നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെടുമായിരുന്നു.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അങ്കത്തട്ട്&oldid=3341872" എന്ന താളിൽനിന്ന് ശേഖരിച്ചത്