ചാമരം
മലയാള ചലച്ചിത്രം
നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തൻ, രതീഷ് എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി 1980-ൽ ജോൺ പോൾ പുത്തൂസരി എഴുതിയ ഒരു മലയാളചലച്ചിത്രമാണ് ചാമരം. ഒരു വിദ്യാർത്ഥി, കോളേജ് ലക്ചറർ, തമ്മിലുള്ള ഒരു പ്രണയകഥ ആണ് ഇതിവൃത്തം. വിനോദ് എന്ന കോളേജ് വിദ്യാർത്ഥി തൻ്റെ ചെറുപ്പക്കാരി അധ്യാപികയായ ഇന്ദുവിൽ ആകൃഷ്ടനായി. എന്നാൽ ഇന്ദു നാട്ടിലെ മുറച്ചെറുക്കനുമായി പ്രണയത്തിലാണ് എന്നറിഞ്ഞ വിനോദ് നിരാശനായി. എന്നാൽ മുറച്ചെറുക്കൻ മറ്റൊരു വിവാഹം കഴിക്കുന്നു. ഇന്ദു നിരാശയാവുകയും ഒടുവിൽ വിനോദിൻ്റെയടുത്ത് ചെല്ലുകയും ചെയ്യുന്നു. വിനോദ് ഇന്ദുവിനെ പ്രാപിക്കുന്നു. എന്നാൽ വിനോദ് അപകടത്തിൽ മരിക്കുന്നു. എസ്. ജാനകി ഈ ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച എന്ന ഗാനം ആലപിച്ചിരിക്കുന്നു.
Chamaram | |
---|---|
പ്രമാണം:Chamaram2.jpg Movie poster | |
സംവിധാനം | Bharathan |
കഥ | Balakrishnan Mangad |
തിരക്കഥ | John Paul |
അഭിനേതാക്കൾ | Nedumudi Venu Zarina Wahab Prathap Pothan Ratheesh |
സംഗീതം | M. G. Radhakrishnan, Raveendran (Background Score - Johnson) |
ഛായാഗ്രഹണം | Ramachandra Babu |
ചിത്രസംയോജനം | Suresh |
സ്റ്റുഡിയോ | Jagan Pictures |
വിതരണം | Central Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
സമയദൈർഘ്യം | 140 minutes |
അഭിനേതാക്കൾതിരുത്തുക
- പ്രതാപ് പോത്തൻ : വിനോദ്
- നെടുമുടി വേണു : പുരോഹിതൻ.
- സറീന വഹാബ് : ഇന്ദു
- രതീഷ് : രവി
- മണിയൻപിള്ള രാജു
- അസീസ് : ഇന്ദുവിന്റെ പിതാവ്
- കവിയൂർ പൊന്നമ്മ : രവിയുടെ മാതാവ്
- ഭാഗ്യലക്ഷ്മി
- പ്രദീപ് ശക്തി