ലക്ഷ്മണരേഖ
അതിർവരന്പിനു പറയുന്ന മറ്റൊരുപേരാണ് ലക്ഷ്മണരേഖ. ഈ രേഖ മറികടക്കുന്നത് ആപത്തിനു കാരണമാകുമെന്ന് ധ്വനിപ്പിക്കുന്നു.
ഉത്ഭവം
തിരുത്തുകരാമായണത്തിലെ ആരണ്യകാണ്ഡത്തിൽ പ്രദിപാദിക്കുന്ന ഒരു കഥയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ശ്രീരാമന്റെ വനവാസക്കാലത്ത് സീതയെ കണ്ട് അനുരക്തനായ രാവണൻ മാരീചനെ ഉപയോഗിച്ചു പർണ്ണാശ്രമത്തിൽ നിന്ന് ശ്രീരാമനെ അകറ്റും. രാമശരമേറ്റ് മരിക്കുന്നതിനു മുൻപ് ലക്ഷ്മണനെയും പർണ്ണാശ്രമത്തിൽനിന്നു അകറ്റാൻ വേണ്ടി മാരീചൻ ശ്രീരാമന്റെ ശബ്ദത്തിൽ കരയും. ഇതു കേട്ട് പരിഭ്രാന്തയായ സീത ലക്ഷ്മണനോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയും പോകുന്നതിനു മുൻപ് ആശ്രമത്തിനു ചുറ്റും ഒരു രേഖ വരക്കുകയും സീതയോട് അതു മുറിച്ചു പുറത്തുകടക്കെരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ രേഖ മറികടക്കാൻ പറ്റാതിരുന്ന വേഷപ്രച്ഛന്നനായ രാവണൻ തന്ത്രപരമായി സീതയെ ലക്ഷ്മണരേഖക്കു പുറത്തിറക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതാണ് രാമായണത്തിന് നിദാനം.
ഇന്നത്തെ ഉപയോഗം
തിരുത്തുകഏതെങ്കിലും വ്യക്തിയോ സംഘടനകളോ അവരുടെ പ്രവർത്തനമേഖലയുടെ അതിർവരന്പുകൾ ലംഘിക്കുന്നതിനെക്കുറിച്ച് പരാമർശിക്കാനാണ് ലക്ഷ്മണരേഖ എന്ന വാക്ക് ഇപ്പോൾ വളരെയധികം ഉപയോഗിക്കാറ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദൃശ്യമാധ്യമങ്ങൾക്ക് ലക്ഷ്മണരേഖ വേണം Archived 2013-10-03 at the Wayback Machine.