ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനുമാണ് വിപിൻ മോഹൻ. സ്വതന്ത്രഛായാഗ്രഹണം ആരംഭിച്ചത് കന്നഡ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. സന്നാഹം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി.[1] അപർണ്ണ എന്ന ചിത്രത്തിലൂടെ മികച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണത്തിനുള്ള 1981-ലെ സംസ്ഥാന അവാർഡ് നേടി. മലയാളത്തിൽ നൂറില്പരം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. നാടോടിക്കാറ്റ് (1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1988), വരവേൽപ്പ് (1989), തലയണമന്ത്രം(1990), സന്ദേശം(1991) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി.

വിപിൻ മോഹൻ
Vipin mohan2.JPG
ദേശീയതഭാരതീയൻ
തൊഴിൽചലച്ചിത്രഛായാഗ്രഹണം, ചലച്ചിത്രസംവിധാനം
അറിയപ്പെടുന്നത്ചലച്ചിത്രഛായാഗ്രാഹകൻ, ചലച്ചിത്രസംവിധായകൻ
ജീവിതപങ്കാളി(കൾ)ഗിരിജ
കുട്ടികൾവിവേക്, മഞ്ജിമ

നീലക്കുയിൽ(1954) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. 2010-ൽ പുറത്തിറങ്ങിയ ബെസ്റ്റ് ആക്റ്റർ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ ഒരു റിയാലിറ്റി ഷോയുടെ വിധികർത്താവായി അഭിനയിച്ചു.

1990-ൽ പുറത്തിറങ്ങിയ കനകച്ചിലങ്ക (1990 ചലച്ചിത്രം) എന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചു.[2]

കുടുംബംതിരുത്തുക

വിപിൻ മോഹൻ ഇപ്പോൾ തിരുവനന്തപുരത്ത് കവടിയാറിൽ താമസിക്കുന്നു. ഞാറ്റടി (1979) എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച[3] ഗിരിജയാണ് ഭാര്യ. മകൾ മഞ്ജിമയ്ക്ക് 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.[4] മകൻ വിവേക്. മരുമകൾ നീരജ.

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾതിരുത്തുക

  • പട്ടണത്തിൽ സുന്ദരൻ
  • പട്ടണ പ്രവേശം
  • നാടോടിക്കാറ്റ്
  • കാക്കൊത്തിക്കാവിലെ അപ്പൂപ്പൻ താടികൾ
  • വരവേൽപ്പ്
  • സന്ദേശം

സംവിധാനം നിർവഹിച്ച ചിത്രങ്ങൾതിരുത്തുക

  • പട്ടണത്തിൽ സുന്ദരൻ (2003)*പട്ടണത്തിൽ സുന്ദരൻ

അവലംബംതിരുത്തുക

  1. "അഞ്ച് സുന്ദരികൾ". മംഗളം. 2013 ഓഗസ്റ്റ് 3. ശേഖരിച്ചത് 2013 ഓഗസ്റ്റ് 07. {{cite news}}: Check date values in: |accessdate= and |date= (help)
  2. "കനകച്ചിലങ്ക (1990)". malayalasangeetham.
  3. "മുരളി: ഞാറ്റടിയിലെ തീവ്രവാദി, ബോധി കോമൺസ്". മൂലതാളിൽ നിന്നും 2012-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-16.
  4. "സംസ്ഥാന അവാർഡുകൾ, പബ്ലിക് റിലേഷൻസ്, കേരള സർക്കാർ". മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-07.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിപിൻ_മോഹൻ&oldid=3827574" എന്ന താളിൽനിന്ന് ശേഖരിച്ചത്