മായാമയൂരം

മലയാള ചലച്ചിത്രം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, രേവതി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മായാമയൂരം. മോഹൻലാൽ ഇതിൽ നരേന്ദ്രൻ, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു. ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം മനോരാജ്യം റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് രഞ്ജിത്ത് ആണ്.

മായാമയൂരം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
നിർമ്മാണംആർ. മോഹൻ
അഭിനേതാക്കൾമോഹൻലാൽ
തിലകൻ
രേവതി
ശോഭന
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഗുഡ്നൈറ്റ് ഫിലിംസ്
വിതരണംമനോരാജ്യം റിലീസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ നരേന്ദ്രൻ/കൃഷ്ണനുണ്ണി (ഉണ്ണി)
തിലകൻ കാളൂർ ശങ്കുണ്ണി മേനോൻ
നെടുമുടി വേണു ഹസ്സൻ ഭായി
നാരായണൻ നായർ
രേവതി നന്ദന
ശോഭന ഭദ്ര
ശാന്തികൃഷ്ണ വിമല
കവിയൂർ പൊന്നമ്മ ജാനു
സുകുമാരി രശ്മി
ജനാർദ്ദനൻ മോഹൻ തരകൻ

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രഘുകുമാർ ആണ്.

  1. ആമ്പല്ലൂരമ്പലത്തിൽ – കെ.ജെ. യേശുദാസ്
  2. കൈക്കുടന്ന നിറയേ തിരു മധുരം – കെ.ജെ. യേശുദാസ്, എസ്. ജാനകി
  3. നീലാംബരി – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  4. കഭി കഭി മേരേ ദിൽ മേം (പുനരാലാപനം – ഹിന്ദി ചലച്ചിത്രം കഭി കഭിയിൽ നിന്ന്) – കെ.എസ്. ചിത്ര (ഗാനരചന: സഹിർ ലുധിയാനവി, സംഗീതം: ഖയ്യാം)

അണിയറ പ്രവർത്തകർ തിരുത്തുക

ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല കെ. കൃഷ്ണൻ കുട്ടി
നിർമ്മാണ നിയന്ത്രണം കെ. രാധാകൃഷ്ണൻ
അസിസ്റ്റന്റ് ഡയറൿടർ ജോസ് തോമസ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മായാമയൂരം&oldid=3640899" എന്ന താളിൽനിന്ന് ശേഖരിച്ചത്