തേന്മാവിൻ കൊമ്പത്ത്

മലയാള ചലച്ചിത്രം

1994ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്. നല്ലരീതിയിൽ വ്യാവസായിക വിജയം കൈവരിച്ച ഈ ചിത്രത്തിലെ നായകൻ മോഹൻലാലും, നായിക ശോഭനയും ആയിരുന്നു. നെടുമുടി വേണുവും, കവിയൂർ പൊന്നമ്മയും, ശ്രീനിവാസനും, കെ.പി.എ.സി. ലളിതയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തു. കൂടാതെ തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബേണി ഇഗ്നേഷ്യസിന് ലഭിക്കുകയുണ്ടായി.[1] ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ഈ ചിത്രം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

തേന്മാവിൻകൊമ്പത്ത്
സംവിധാനംപ്രിയദർശൻ
നിർമ്മാണംഎൻ. ഗോപാലകൃഷ്ണൻ
രചനപ്രിയദർശൻ
അഭിനേതാക്കൾമോഹൻലാൽ
ശോഭന
നെടുമുടി വേണു
ശ്രീനിവാസൻ
കവിയൂർ പൊന്നമ്മ
സുകുമാരി
സംഗീതംബേണി ഇഗ്നേഷ്യസ്
ഛായാഗ്രഹണംകെ.വി. ആനന്ദ്
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി1994
ഭാഷമലയാളം
സമയദൈർഘ്യം193 മിനുട്ട്

പ്രധാന അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഗിരീഷ് പുത്തൻച്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നേഷ്യൻസ് ആയിരുന്നു.മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ്, രാഹുൽ ദേവ് ബർമ്മൻ കൊച്ചിയിലെ മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി താൻ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.എന്നാൽ ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു.

ചിത്രത്തിലെ മൂന്ന് ഗാനങ്ങളെങ്കിലും അനുകരിക്കപ്പെട്ടു എന്ന് ബെണി-ഇഗ്നേഷ്യസ് എന്നിവർക്കു മേൽ ആരോപിക്കപ്പെട്ടു.പങ്കജ് മല്ലിക്ക് ആലപിച്ച ജനപ്രിയ ഹിന്ദി ക്ലാസിക് ഗാനമായ"പിയ മിലാങ്കോ ജാന" യുടെ ആവിഷ്കാരമാണ് "എന്റേ മനസിലൊരു നാണം" എന്ന ഗാനം. "നിലാ പൊങ്കൽ" ഈ ചിത്രത്തിലെ മറ്റൊരു ഗാനം "സൺ മേരെ ബന്ദു റേ" എന്ന ബംഗാളി ഗാനത്തിന്റെ അനുകരണമാണെന്നും ആരോപിക്കപ്പെടുന്നു. "മരുപടിയും" എന്ന തമിഴ് സിനിമയിലെ "ആസെയ് അതികം വെച്ച്" എന്ന ഇളയരാജയുടെ ഗാനത്തിന്റെ പകർപ്പാണ് "മാനം തെളിഞ്ഞെ വന്നാൽ " എന്ന ഗാനം. ആരോപണങ്ങൾ വകവയ്ക്കാതെ ബെണി-ഇഗ്നേഷ്യസിന് മികച്ച സംഗീത സംവിധായകർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ചലച്ചിത്ര സംഗീതത്തിൽ അനുകരണക്കാരെ സർക്കാർ ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെട്ട് മുതിർന്ന സംഗീത സംവിധായകൻ ജി. ദേവരാജൻ താൻ നേടിയ നാല് സംസ്ഥാന അവാർഡുകളിൽ മൂന്നെണ്ണം തിരികെ നൽകി.

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച കലാസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - സാബു സിറിൾ
  • മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - കെ. വി. ആനന്ദ്
  • മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ബേണി ഇഗ്നേഷ്യസ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ തേന്മാവിൻ കൊമ്പത്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2009-12-01.
"https://ml.wikipedia.org/w/index.php?title=തേന്മാവിൻ_കൊമ്പത്ത്&oldid=4013348" എന്ന താളിൽനിന്ന് ശേഖരിച്ചത്