വിജയ നിർമ്മല

അഭിനയത്രി, സംവിധായിക

ഇന്ത്യൻ ചലച്ചിത്രരംഗത്തെ അഭിനേത്രിയും സംവിധായകയുമായ വിജയ നിർമ്മല (തെലുഗു - విజయ నిర్మల) 1946 ഫെബ്രുവരി 20-നു ജനിച്ചു. ഏറ്റവു കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ബഹുമതിനേടി 2002-ൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഇവർ 47 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[1]

വിജയ നിർമ്മല
വിജയ നിർമ്മല.jpg
ജനനം1946 ഫെബ്രുവരി 20
മരണം27 ജൂൺ 2019(2019-06-27) (പ്രായം 73)
മരണ കാരണംവാർദ്ധക്യസഹജം
ജീവിതപങ്കാളി(കൾ)ഘട്ടമനേനി കൃഷ്ണ 1969 മുതൽ
കുട്ടികൾനരേഷ് (നടൻ)

തൊഴിൽജീവിതംതിരുത്തുക

ഇവർ 1957-ൽ 11-ആമത്തെ വയസിൽ ബാലനടിയായി പാണ്ടുരംഗ മാഹാത്മ്യം എന്ന ഫിലിമിലൂടെ രംഗപ്രവേശം ചെയ്തു. പ്രേം നസീറിന്റെ നായികയായി മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ ഭാർഗ്ഗവീനിലയത്തിൽ അഭിനയിച്ചു.[2] തെലുഗു ഫിലിം രംഗുല രത്നംത്തിലൂടെ അവർ അരങ്ങേറ്റം നടത്തി.[3] എങ്കവീട്ടുപെൺ എന്ന തമിഴ്ഫിലിമിൽ അഭിനയിച്ചുകൊണ്ട് അവർ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് പണമാ പാശമാ, എൻ അണ്ണൻ,ഞാണൊലി, ഉയിരാ മാനമാ എന്നീ ചിത്രങ്ങളിലും അഭ്നയിച്ചു.[1] അവരുടെ രണ്ടാമത്തെ തെലുഗു ഫിലിമായ സാക്ഷിയുടെ സെറ്റിൽ നിന്നാണ് രണ്ടാം ഭർത്താവായ കൃഷ്ണയെ കണ്ടുപിടിച്ചത് (1967). കൃഷ്ണയുമായി 47 ഫിലിമിൽ അഭിനയിച്ചു. തുടർന്ന് സംവിധാനത്തിലേക്കു കടന്നു [1] 1973ൽ ഐ വി ശശിയുടെയും ആനന്ദിന്റെയും നിർമ്മാണത്തിൽ കവിത എന്ന മലയാളം സിനിമ സവിധാനം ചെയ്തു. അടൂർ ഭാസി,വിൻസന്റ്, തിക്കുറിശ്ശി, വിജയ നിർമ്മല, മീന, ഫിലോമിന,കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചു.[4]

മലയാളത്തിലും തമിഴിലുമായി 25 വീതവും ചിത്രങ്ങളിൽ അഭിനയിച്ചു. തെലുഗു ചിത്രങ്ങൾ ഉൾപ്പെടെ ഇവർ 200-ൽ പരംചലച്ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു.[1] ബാലാജി ടെലിഫിലിംസിന്റെ പെല്ലി കനുക എന്ന ടെലിഫിലിമിലൂടെ വിജയനിർമ്മല മിനിസ്ക്രീനിൽ പ്രവെശിച്ചു. വളരെ പെട്ടെന്നു തന്നെ അവർ വിജയ കൃഷ്ണ മൂവിസ് എന്ന സ്വന്തം ബാനറിൽ 15 ഓളം ചിത്രങ്ങൾ നിർമിച്ചു. മൂന്നു ലക്ഷം രൂപയുടെ ബഡ്ജറ്റുമായി അവരുടെ സംവിധാനത്തിന്റെ തുടക്കം മലയാളചിത്രത്തിലായിരുന്നു. തെലുഗിൽ 40 ചിത്രങ്ങൾ സവിധാനം ചെയ്ത അവരുടെ തുടക്കം മീന 1973 ചിത്രത്തോടുകൂടിയായിരുന്നു. 2019 ജൂണ് 26 അവർ അന്തരിച്ചു.[5]

വിജയ നിർമ്മലയുടെ ആദ്യവിവാഹത്തിൽ ജനിച്ച മകനാണ് നരേഷ് അദ്ദേഹവും ഒരു നടനാണ്. 1969 അവർ ഒരു നടനായ കൃഷ്ണയെ വിവാഹം കഴിച്ചു. കൃഷ്ണയുടെ ആദ്യഭാര്യ ഇന്ദിരയുടെയെയും അവരുടെ മക്കളുടെയും പ്രിയങ്കരിയാണ് വിജയ നിർമ്മല.[6]

തെലുഗു ചലച്ചിത്രവ്യവസായത്തിന് വിജയ നിർമ്മല നൽകിയ സേവനത്തിന് 2008-ൽ അവരെ രഘുപതി വെങ്കയ്യ അവർഡ് നൽകി ആദരിച്ചു.[7]

2019 ജൂൺ 26 ന് അർദ്ധരാത്രി തൻറെ 75 ആമത്തെ വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ കോണ്ടിനെന്റൽ ആശുപത്രിയിൽവച്ച് വിജയ നിർമ്മല അന്തരിച്ചു.[8][9]

ചലച്ചിത്രസംഭാവനതിരുത്തുക

നമ്പർ വർഷം സിനിമ ഭാഷ കഥാപാത്രം
1 1957 പാണ്ഡുരംഗമഹത്യം തെലുഗു ബാല കൃഷ്ണുഡു
2 1958 ഭൂകൈലാസ് തെളുഗു ദേവി സീത
3 1964 ഭാർഗ്ഗവീനിലയം മലയാളം[10] ഭാർഗവി
4 1965 എങ്ക വീട്ടു പെൺ തമിഴ്l
5 1965 മാഞ്ചി കുടുംബം തെളുഗു
6 1965 റോസി മലയാളം
7 1965 കന്യാകുമാരി മലയാളം
8 1966 ചിത്തി തമിഴ്
9 1966 പൂച്ചക്കണ്ണി (ചലച്ചിത്രം) |പൂച്ചക്കണ്ണി മലയാളം
10 1966 രംഗുളരത്നം തെളുഗു
11 1967 പൂളരംഗുഡു തെളുഗു പദ്മ
12 1967 സാക്ഷി തെളുഗു
13 1967 പൂജ മലയാളം
14 1967 ഉദ്യോഗസ്ഥ മലയാളം
15 1967 അന്വേഷിച്ചു കണ്ടെത്തിയില്ല മലയാളം
16 1968 കറുത്ത പൗർണ്ണമി മലയാളം
17 1968 അസാധ്യഡു തെളുഗു രാധ
18 1968 ബംഗലു ഗജലു തെളുഗു രാധ
19 1968 സോപ്പു ചീപ്പു കണ്ണാടി Tamil ലത
20 1969 ആത്മീയുലു തെളുഗു സരോജ
21 1970 നിശാഗന്ധി മലയാളം
22 1970 വിവാഹം സ്വർഗ്ഗത്തിൽ മലയാളം
23 1970 അക്ക ചെല്ലീലു തെളുഗു വക്കീൽ വിജയ
24 1971 ബൊമ്മ ബരുസ തെളുഗു
25 1971 മൊസഗല്ലഗു മൊസഗുദു തെളുഗു രാധ
26 1971 ആന വളർത്തിയ വാനമ്പാടിയുടെ മകൻ മലയാളം
27 1972 റ്റാറ്റാ മനവദു തെളുഗു റാണി
28 1972 പണ്ഡത്തി കാപുരം തെളുഗു
29 1972 കളിപ്പാവ മലയാളം
30 1972 പുള്ളിമാൻ മലയാളം
31 1972 പോസ്റ്റ്മാനെ കാണ്മാനില്ല മലയാളം Nalini
32 1973 തേനരുവി മലയാളം
33 1973 കാറ്റുവിതച്ചവൻ മലയാളം
34 1973 പൊന്നാപുരം കോട്ട മലയാളം
35 1973 കവിത മലയാളം
36 1973 ദേവുഡു ചെസിന മനുഷലു തെളുഗു
37 1973 സാഹസമെ നാ ഊപിരി തെളുഗു
38 1973 പിന്നി തെളുഗു
39 1973 ബുധിമന്തുഡു തെളുഗു
40 1973 പട്ടനവാസം തെളുഗു
41 1973 മറിന മനിഷി തെളുഗു
42 1973 മീന തെളുഗു
43 1974 ദുർഗ്ഗ മലയാളം
44 1974 അല്ലൂരി ശ്രീരാമരാജു തെളുഗു സീത
45 1976 പാടിപന്തലു തെളുഗു
46 1977 കുരുക്ഷേത്രമു തെളുഗു ദ്രൗപദി
47 1989 പിന്നി തെളുഗു ലക്ഷ്മി

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2003-11-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-23.
  2. B. Vijayakumar (2009-11-16). "Bhargavi Nilayam 1948". Chennai, India: The Hindu. മൂലതാളിൽ നിന്നും 2011-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-23. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-23.
  4. http://www.m3db.com/film/940
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-23.
  6. "Bestowed with bliss". The Hindu. Chennai, India. 2007-08-04. മൂലതാളിൽ നിന്നും 2009-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-23.
  7. Ragupathi Venkaiah Award to Vijaya Nirmala[പ്രവർത്തിക്കാത്ത കണ്ണി]
  8. https://www.thenewsminute.com/article/vijaya-nirmala-veteran-director-actor-and-mahesh-babu-s-mother-passes-away-73-104358
  9. https://www.ndtv.com/entertainment/actress-director-vijaya-nirmala-dies-at-73-2059943
  10. http://www.malayalachalachithram.com/movieslist.php?a=7428
"https://ml.wikipedia.org/w/index.php?title=വിജയ_നിർമ്മല&oldid=3791617" എന്ന താളിൽനിന്ന് ശേഖരിച്ചത്