പാരിജാതം
വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ് പാരിജാതം. (ശാസ്ത്രീയനാമം: Citharexylum spinosum). അമേരിക്കയിലെ ഫ്ലോറിഡയാണ് ഈ വൃക്ഷത്തിൻറെ ജന്മദേശം. കുറ്റിച്ചെടിയായും കാണപ്പെടുന്ന ഇതിന് തെക്കൻ ഫ്ലോറിഡയിലെ അവയുടെ സ്വാഭാവിക കാലാവസ്ഥകളിൽ ഏകദേശം 15 മീറ്റർ (49 അടി) വരെ ഉയരത്തിൽ വളരാൻ കഴിയുന്നു. ഫ്ലോറിഡ ഫിഡിൽവുഡ്, സ്പൈനി ഫിഡിൽവുഡ് എന്നീ പേരുകളിലും ഈ മരം അറിയപ്പെടുന്നു. 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണിത്.[1] 20 സെൻറീമീറ്റർ മുതൽ 10 സെൻറീമീറ്റർ വരെ വലിപ്പത്തിലുള്ള തിളങ്ങുന്ന നീളമുള്ള ഹരിതാഭമായ ഇവയുടെ ഇലകൾ ഓറഞ്ച്-മഞ്ഞ ഇലഞെട്ടുകളിൽ ഘടിപ്പിച്ചിരിക്കുന്നതും പൊഴിയാറാകുമ്പോൾ ഓറഞ്ച് നിറമാകുന്നതുമാണ്. 30 സെൻറീമീറ്റർ വരെ നീളമുള്ള ഏകലിംഗികളായ ഇതിൻറെ പൂങ്കുലകൾ സാധാരണയായി അറ്റത്തേയ്ക്ക് തൂങ്ങിക്കിടക്കുന്നു. തൂങ്ങിക്കിടക്കുന്ന മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്. വന്യമൃഗങ്ങൾക്ക് ഭക്ഷണത്തിനും തേനീച്ചകൾക്ക് തേനിനും പ്രധാനപ്പെട്ട ഒരു മരമാണ് പാരിജാതം.[2]
പാരിജാതം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. spinosum
|
Binomial name | |
Citharexylum spinosum | |
Synonyms | |
|
യഥാക്രമം വീണ, അല്ലെങ്കിൽ വയലിൻ, മരം എന്നീ അർത്ഥങ്ങൾ വരുന്ന Cithara, Xylum എന്നിവയിൽനിന്നാണ് 'Citharexylum' എന്ന ജനുസിൻറെ നാമം ഉത്ഭവിച്ചത്. ഫിഡിൽവുഡ് എന്ന ഇതിൻറെ പൊതുനാമം സംഗീതോപകരണങ്ങളുടെ നിർമ്മിതിക്കായി ഇതിൻറെ തടി ഉപയോഗിച്ചതിൽനിന്നായിരിക്കാം ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിൽനിന്നുള്ള വെർബെനേസി കുടുംബത്തിലെ ഈ മരം കരീബിയൻ, ഗയാന, സുരിനാം, വെനിസ്വേല എന്നിവിടങ്ങളിലും കണ്ടുവരുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക