നമുക്ക് പാർക്കാൻ

മലയാള ചലച്ചിത്രം


അജി ജോൺ സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമുക്ക് പാർക്കാൻ. അനൂപ് മേനോൻ, മേഘന രാജ് എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയൻ, സുനോജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. [1] [2]

നമുക്ക് പാർക്കാൻ
പോസ്റ്റർ
സംവിധാനംഅജി ജോൺ
നിർമ്മാണംജോയ് തോമസ് ശക്തികുളങ്ങര
രചന[ജയൻ-സുനോജ്]]
തിരക്കഥജയൻ-സുനോജ്
സംഭാഷണംജയൻ-സുനോജ്
അഭിനേതാക്കൾഅനൂപ് മേനോൻ
മേഘ്ന രാജ്
ജയസൂര്യ
ടിനി ടോം
സംഗീതംരതീഷ് വേഗ
പശ്ചാത്തലസംഗീതംസാനന്ദ് ജോർജ്ജ്
ഗാനരചനഅനൂപ് മേനോൻ
ഛായാഗ്രഹണംഎസ്.ബി. പ്രിജിത്ത്
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോജിതിൻ ആർട്സ്
ബാനർകെ.ആർ ജി മൂവീസ് ഇന്റർനാഷണൽ
വിതരണംജിതിൻ ആർട്സ് റിലീസ്
പരസ്യംകോളിൻസ് ലിയോഫിൽ
റിലീസിങ് തീയതി
  • 29 ജൂൺ 2012 (2012-06-29)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം119 മിനുട്ട്

വെറ്റിനറി ഡോക്ടർ രാജീവിന്റെയും (അനൂപ് മേനോൻ) പ്രൈമറി സ്കൂൾ ടീച്ചറായ ഭാര്യ രേണുകയുടെയും (മേഘന രാജ്) വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയും ബന്ധപ്പെട്ട സംഭവങ്ങളുമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. .അടച്ചുറപ്പുള്ള ഒരു വീട് മാതമേ രേണു മോഹിക്കുന്നുള്ളു എങ്കിലും നവീന സൗകര്യങ്ങളുള്ള പുത്തനായ ഒരു വീടാണ് രാജീവന്റെ സ്വപ്നം. പശുവും കൃഷിയും എല്ലാം അയാളൂടെ മോഹങ്ങളാണ്. പഞ്ചായത്ത് പ്രസിഡണ്ടും(മണികണ്ഠൻ പട്ടാമ്പി) കമ്പോണ്ടർ മോഹനനും (കലാഭവൻ ഷാജോൺ) അയാളെ കൈക്കൂലിക്ക് പ്രേരിപ്പിക്കുന്നു. തന്റെ പന്നിഫാമിന്റെ പ്രവർത്തനത്തിനായി ജോസ്(അശോകൻ) ഒരു വലിയ തുക വാഗ്ദാനം ചെയ്യുന്നെങ്കിലും വഴിവിട്ട് ചെയ്യാൻ രാജീവൻ സമ്മതിക്കുന്നില്ല. അതിനിടയിൽ ചേട്ടന്റെ(ടിനി ടോം) വീട്ടിൽ നിന്നു ഏടത്തിയമ്മയുടെ (ഗീത വിജയൻ) അപമാനം കൂടി ആയതോടെ വീട് വെക്കുക നിർബന്ധം ആയി. അയാൾ പ്രലോഭനങ്ങൾക്ക് അടിപ്പെടുന്നു. തന്റെ കോഴി ബിസിനസ്സിന്റെ ഉറപ്പിലേക്ക് ജോസ് അയാളെ അമരവിള ചെക്ക് പോസ്റ്റിലേക്ക് കൂടി സ്ഥലം മാറ്റം വാങ്ങുന്നു. അവിടെ വിജിലൻസ് റേഡിനു വന്നത് രാജീവന്റെ സുഹൃത്ത് ആരിഫ് ആയിരുന്നു (ഇർഷാദ്). രാജീവന്റെ വ്യക്തിത്വത്തിൽ വിശ്വസിച്ച അയാൾ പോകുന്നു. അതിനിടയിൽ മുരുകേശൻ (ദിനേശ് പ്രഭാകർ) എന്ന ടൈൽ വിൽപ്പനക്കാരൻ കർണ്ണാടകയിൽ പോയാൽ പകുതി വിലക്ക് കിട്ടുമെന്ന് കേട്ട് അയാൾ പോകുന്നു. അത് ഒരു തട്ടിപ്പായിരുന്നു. വിജനമായ ഒരു സ്ഥലത്ത് അവർ കാശ് ആവശ്യ്പ്പെടുന്നു. അവിടെ നടന്ന അടിപിടിയിൽ മുരുകേശനു അടി വീഴുന്നു. പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. സർക്കിൾ ഇൻസ്പെക്ടർ(ജയസൂര്യ) കൈവശമുള്ള ആറുലക്ഷം കൈകൂലി വാങ്ങി അയാളെ കൊലക്കേസിൽ നീന്നും ഒഴിവാക്കുന്നു. വണ്ടിക്കൂലിയുമായി പോകുമ്പോൽ സൗകര്യമുള്ള ഒരു ചെറിയ വീട് എന്ന പ്രായോഗിക യാഥാർത്ഥ്യത്തിലേക്ക അയാൾ എത്തുന്നു.


ക്ര.നം. താരം വേഷം
1 അനൂപ് മേനോൻ രാജീവ്
2 മേഘന രാജ് രേണുക
3 ടിനി ടോം ബാലൻ
4 സുധീഷ് പ്രസാദ്- അനിയൻ
5 സുരഭി അനിയന്റെ ഭാര്യ
6 കവിയൂർ പൊന്നമ്മ അമ്മ
7 ജനാർദ്ദനൻ കൃഷ്ണമ്മാമൻ
8 മണികണ്ഠൻ പട്ടാമ്പി പ്രസിഡണ്ട്
9 അശോകൻ കെ.കെ ജോസ്- പന്നിഫാം ഉടമ
10 കലാഭവൻ ഷാജോൺ എൽ ഐ.മോഹനൻ
11 നന്ദു സുകുമാരൻ- അളിയൻ
12 ദേവൻ ഐസക് -ആർക്കിറ്റെൿ
13 ഗീത വിജയൻ സിന്ധു-ബാലന്റെ ഭാര്യ
14 വി.കെ. ശ്രീരാമൻ ഗംഗാധരപണിക്കർ (തച്ചുശാസ്ത്രജ്ഞൻ)
15 സുധീർ കരമന ലോറി ഡ്രൈവർ
16 ദിനേശ് പ്രഭാകർ മുരുകേശൻ- റ്റൈൽസ് ഏജന്റ്
17 ജയസൂര്യ സി. ഐ
18 മുൻഷി വേണു വല്യമ്മാമ
19 ഇർഷാദ് ആരിഫ്-വിജിലൻസ്
20 മാല പാർവ്വതി നിർമ്മല ഏടത്തി

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കണ്മണീ നിന്നെ ഞാൻ വിജയ് യേശുദാസ്
2 കണ്ണാടിക്കള്ളങ്ങൾ വിജയ് യേശുദാസ്
3 വനമുല്ലയിൽ സുജാത മോഹൻ
4 വനമുല്ലയിൽ പ്രദീപ് ചന്ദ്രകുമാർ

പരാമർശങ്ങൾ

തിരുത്തുക
  1. "നമുക്കുപാർക്കാൻ (2012)". www.malayalachalachithram.com. Retrieved 2020-04-07.
  2. "നമുക്കുപാർക്കാൻ (2012)". malayalasangeetham.info. Retrieved 2020-04-07.
  3. "നമുക്കുപാർക്കാൻ (2012))". spicyonion.com. Archived from the original on 2020-04-07. Retrieved 2020-04-07.
  4. "നമുക്കുപാർക്കാൻ (2012)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. "നമുക്കുപാർക്കാൻ (2012)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നമുക്ക്_പാർക്കാൻ&oldid=4286134" എന്ന താളിൽനിന്ന് ശേഖരിച്ചത്