എറണാകുളം
9°59′N 76°17′E / 9.98°N 76.28°E
എറണാകുളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | കൊച്ചി |
ലോകസഭാ മണ്ഡലം | എറണാകുളം |
സിവിക് ഏജൻസി | കോർപ്പറേഷൻ, ജില്ലാ ആസ്ഥാനം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 4 m (13 ft) |
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം നിയമ സഭാ മണ്ഡലം എറണാകുളം ലോക സഭ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നു
പേരിനു പിന്നിൽ
തിരുത്തുകഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- മഹാരാജാസ് കോളേജ്
- സെന്റ് ആൽബർട്സ് കോളേജ്
- സെന്റ് തെരേസാസ് കോളേജ്
- മാർ അത്തനേഷ്യസ് ഹൈസ് സ്കൂൾ. കാക്കനാട്
- രാജഗിരി എൻജിനിയറിങ് കോളേജ്
- സേക്രഡ് ഹാർട്ട്സ് കോളേജ്
- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ എങിനീയറിങ് ട്രെയിനിങ്
- ഗവൺമെന്റ് ലോ കോളേജ്, എറണാകുളം
- ഗവൺമെന്റ് മെഡിക്കൽ കോളേജ്, എറണാകുളം
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- ഗവ.എച്ച്.എസ്.എസ് കടയിരുപ്പ്
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുകഹൈന്ദവ ക്ഷേത്രങ്ങൾ
തിരുത്തുക- എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം)
- എറണാകുളം ശ്രീ അയ്യപ്പൻ കോവിൽ
- തിരുനെട്ടൂർ മഹാദേവ ക്ഷേത്രം
- അഞ്ചുമന ദേവി ക്ഷേത്രം
- തിരുമല ശ്രീകൃഷ്ണ ക്ഷേത്രം
- വളഞ്ഞമ്പലം ഭഗവതി ക്ഷേത്രം
- പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം
ക്രൈസ്തവ ആരാധനാലയങ്ങൾ
തിരുത്തുക- വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറക്കാല.
- സെൻറ് മേരീസ് സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ
- സെൻറ് ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ സുറിയാനി പള്ളി
- സെന്റ് മേരീസ് ബസലിക്ക
- സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ
- വല്ലാർപാടം ബസിലിക്ക
- കലൂർ സെന്റ് ആന്റണി പള്ളി
മുസ്ലിം ആരാധനാലയങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക