പ്രധാന മെനു തുറക്കുക

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ കൊടിയേറ്റം (English: Ascent).[1] ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ ചിത്രം നേടികൊടുത്തു.

കൊടിയേറ്റം
വി.സി.ഡി. പുറംചട്ട
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംചിത്രലേഖ
രചനഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾഭരത് ഗോപി
ലളിത
അസീസ്
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭവാനി
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംചിത്രലേഖ റിലീസ്
സ്റ്റുഡിയോചിത്രലേഖ ഫിലിംസ്
റിലീസിങ് തീയതി12 may 1978
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം128 മിനിറ്റ്

കഥാപശ്ചാത്തലംതിരുത്തുക

ശങ്കരൻ‍ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഉല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഓടുവിൽ ഓന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.

സിനിമയെക്കുറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകർക്കുന്ന സിനിമയാണിത്.ഒരു സിനിമയിൽ അത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. നാടകീയ മുഹുർത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെൻറിമെൻറലിസം ഇവയൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ചിത്രത്തിൽ ഉടനീളം പച്ചയായ ജീവിതത്തിൻറെ തുടിപ്പുണ്ട്.

അഭിനേതാക്കൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

1978 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
  • മികച്ച നടനുള്ള ദേശീയപുരസ്കാര – ഭരത് ഗോപി
  • മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയപുരസ്കാരം (മലയാളം)
1978 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [3]

അവലംബംതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊടിയേറ്റം&oldid=3168461" എന്ന താളിൽനിന്ന് ശേഖരിച്ചത്