മണിസ്വാമി
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
സിനിമാ നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിട്ടുള്ള വ്യക്തിയാണ് ഒരു മലയാളിയാണ് മണിസ്വാമി. പ്രമുഖ സിനിമാനടി കവിയൂർ പൊന്നമ്മയാണ് മണിസ്വാമിയുടെ ജീവിതപങ്കാളി[1]
മണിസ്വാമി | |
---|---|
മരണം | 27 ജൂൺ 2011 ഗുരുവായൂർ |
തൊഴിൽ | സിനിമാ നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | കവിയൂർ പൊന്നമ്മ |
പാലക്കാട് മഞ്ഞപ്ര സ്വദേശിയായ മണിസ്വാമി ഗുരുവായൂരിലായിരുന്നു താമസം. ഈ ദമ്പതികൾക്ക് ബിന്ദു എന്ന് പേരായ ഒരു മകൾ ഉണ്ട്.
സിനിമാ ജീവിതം
തിരുത്തുകഎറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പഠനം കഴിഞ്ഞ് പിതാവിനൊപ്പം ബിസിനസ് ചെയ്യാൻ തുടങ്ങിയ ഇദ്ദേഹം പിന്നീട് സിനിമയെ പ്രണയിച്ച് മദിരാശിയിൽ എത്തുകയായിരുന്നു.[2]
പി. എൻ. മേനോന്റെ ചിത്രമായ റോസി നിർമ്മിച്ചുകൊണ്ടാണ് മലയാളം സിനിമാ ലോകത്തേയ്ക്ക് ഇദ്ദേഹം കടന്ന് വന്നത്.[3]. കവിയൂർ പൊന്നമ്മയായിരുന്നു ഈ ചിത്രത്തിലെ നായിക. പിഎൻ മേനോൻ, പിജെ ആന്റണി, പി ഡേവിഡ് കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം പൂർണമായും സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യ മലയാളചിത്രമായിരുന്നു. തലമുറകൾക്കിപ്പുറവും ഹിറ്റായി നിലനിൽക്കുന്ന അല്ലിയാമ്പൽ കടവിൽ എന്ന ഗാനം ഈ ചിത്രത്തിലേതാണ്.[4]
രാജൻ പറഞ്ഞ കഥ, ആഴി അലയാഴി എന്നീ സിനിമകൾ മണിസ്വാമി സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളുടെ നിർമ്മാണവും മണിസ്വാമി തന്നെയായിരുന്നു. മംഗളം നേരുന്നു, ചക്രവാകം എന്നീ സിനിമകളുടെ രചന നിർവഹിച്ചു. പത്തിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്.[5]
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 715. 2011 നവംബർ 07. Retrieved 2013 മാർച്ച് 31.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://thatsmalayalam.oneindia.in/news/2011/06/26/kerala-director-producer-mani-swami-obit-aid0031.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://news.keralakaumudi.com/news.php?nid=7543630a8aa2d977df13593e4828e894
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=9568584&tabId=11[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.webdunia.com/newsworld/news/keralanews/1106/26/1110626016_1.htm