കവിയൂർ (പത്തനംതിട്ട)

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
(കവിയൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവിയൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കവിയൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കവിയൂർ (വിവക്ഷകൾ)

പത്തനംതിട്ട ജില്ലയിൽ മണിമലയാറിന്റെ കരയിൽ ഉള്ള ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. ജനങ്ങൾ അധികവും ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു.


പ്രധാന സൂചികകൾ

തിരുത്തുക

(2001ലെ കണക്കെടുപ്പുപ്രകാരം) [അവലംബം ആവശ്യമാണ്]}

  • വിസ്തീർണം: 12.67 ചതുരശ്രകിലൊമീറ്റർ
  • ജനസംഖ്യ: 16,311
  • ജനസാന്ദ്രത: 1287/ചതുരശ്രകിലൊമീറ്റർ
  • സാക്ഷരതാനിരക്ക്‌: 96.35 ശതമാനം (പുരുഷന്മാർ 97.67 ശതമാനം, സ്ത്രീകൾ 95.09 ശതമാനം)

പ്രാദേശീകഭരണം

തിരുത്തുക

കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം.

കാണാനുള്ള സ്ഥലങ്ങൾ

തിരുത്തുക

കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡിൽനിന്നും അൽപം അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബർ-ജനുവരി മാസങ്ങളിൽ നടത്തിവരുന്നു.


മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കൽക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാര ആകർഷണം ആണ്. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.

"https://ml.wikipedia.org/w/index.php?title=കവിയൂർ_(പത്തനംതിട്ട)&oldid=2582786" എന്ന താളിൽനിന്ന് ശേഖരിച്ചത്