അവളുടെ രാവുകൾ

മലയാള ചലച്ചിത്രം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മലയാളത്തിൽ ആദ്യമായി ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ[1]. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

അവളുടെ രാവുകൾ
സംവിധാനംഐ.വി. ശശി
നിർമ്മാണംമുരളി മൂവീസ് /എം. പി. രാമചന്ദ്രൻ
രചനആലപ്പി ഷറീഫ്
അഭിനേതാക്കൾസീമ
സംഗീതംഎ.ടി.ഉമ്മർ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ.നാരായണൻ
വിതരണംസിതാര റിലീസ്
റിലീസിങ് തീയതി1978
രാജ്യം ഇന്ത്യ
ഭാഷമലയാളം

മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാളചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.[2] [3] [4] ബിച്ചുതിരുമല ഗാനങ്ങൾ എഴുതി


ക്ര.നം. താരം വേഷം
1 സീമ രാജി
2 രവികുമാർ ബാബു
3 എം ജി സോമൻ ചന്ദ്രൻ
4 സുകുമാരൻ ജയൻ
5 കുതിരവട്ടം പപ്പു ദാമു
6 മീന മറിയച്ചേടത്തി
7 മല്ലിക സുകുമാരൻ രാജിയുടെ അമ്മ
8 മാസ്റ്റർ രഘു സുധാകരൻ
9 ബഹദൂർ കരുണാകരൻ
10 കവിയൂർ പൊന്നമ്മ ലക്ഷ്മി
11 ബേബി സുമതി രാജിയുടെ ബാല്യം
12 ശങ്കരാടി ദാമോദരൻ
13 ജനാർദ്ദനൻ
14 ഉഷാറാണി രാധ
15 സത്താർ ജേക്കബ്
10 മാസ്റ്റർ രാമദാസ്
11 വേണു പുത്തലത്ത് ജയന്റെ സുഹൃത്ത്
12 അരവിന്ദാക്ഷൻ
13 സുഗതൻ
14 സുന്ദരം
15 പ്രൊഫസർ ശ്രീധരൻ[6]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 രാകേന്ദു കിരണങ്ങൾ എസ്. ജാനകി
2 ഉണ്ണി ആരാരിരോ എസ് ജാനകി
3 അന്തരിന്ദ്രിയ ദാഹങ്ങൾ യേശുദാസ്
  1. "അവളുടെ രാവുകൾ \ മനോരമ ന്യൂസ്". Archived from the original on 2012-02-22. Retrieved 2012-02-22.
  2. "അവളുടെ രാവുകൾ (1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  3. "അവളുടെ രാവുകൾ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  4. "അവളുടെ രാവുകൾ (1978))". സ്പൈസി ഒണിയൻ. Retrieved 2023-02-19.
  5. "അവളുടെ രാവുകൾ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  6. https://scroll.in/reel/855475/iv-sasis-her-nights-was-a-bold-take-on-sex-work-that-was-unfairly-dismissed-as-porn
  7. "അവളുടെ രാവുകൾ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.


പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അവളുടെ_രാവുകൾ&oldid=3898889" എന്ന താളിൽനിന്ന് ശേഖരിച്ചത്