കെ.പി.എ.സി.
കെ പി എ സി ( kerala Peoples Art’s Club)കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.
ചുരുക്കപ്പേര് | K. P. A. C |
---|---|
സ്ഥാപിതം | 1950 |
സ്ഥാപകർ | Kambisseri Karunakaran |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Kerala |
പ്രവർത്തനമേഖല | Drama, film |
ഉടമ | Communist Party of India |
വെബ്സൈറ്റ് | www |
1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.[1]
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.[2]
നാടകങ്ങൾ
തിരുത്തുകനാടകങ്ങൾ | കൊല്ലം | രചയിതാവ് |
---|---|---|
എന്റെ മകനാണ് ശരി | 1951 | ജി. ജനാർദനക്കുറുപ്പ്, എൻ. രാജഗോപാലൻ നായർ |
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി | 1952 | തോപ്പിൽ ഭാസി |
സർവ്വേക്കല്ല് | തോപ്പിൽ ഭാസി | |
ശുദ്ധികലശം | 2011 | |
പുതിയ ആകാശം പുതിയ ഭൂമി | ---- | തോപ്പിൽ ഭാസി |
ശരശയ്യ | ---------- | തോപ്പിൽ ഭാസി |
യുദ്ധകാണ്ഡം | ---- | തോപ്പിൽ ഭാസി |
മുടിയനായ പുത്രൻ | --- | തോപ്പിൽ ഭാസി |
അശ്വമേധം | ----- | തോപ്പിൽ ഭാസി |
മൂലധനം | ------ | തോപ്പിൽ ഭാസി |
ഇരുമ്പുമറ | ------ | പൊങ്കുന്നം വർക്കി |
കൂട്ടുകുടുംബം | ------ | തോപ്പിൽ ഭാസി |
തുലാഭാരം | ------ | തോപ്പിൽ ഭാസി |
ഇന്നലെ ഇന്നു നാളെ | ------ | തോപ്പിൽ ഭാസി |
മാനസപുത്രി | ------ | കണിയാപുരം രാമചന്ദ്രൻ |
ഉദ്യോഗപർവ്വം | ------ | വൈക്കം ചന്ദ്രശേഖരൻ നായർ |
യന്ത്രം സുദർശനം | ------ | ഏ. എൻ. ഗണേഷ് |
ഭരത ക്ഷേത്രം | ------ | ഏ. എൻ. ഗണേഷ് |
മന്വന്തരം | ------ | എൻ. എൻ. പിള്ള |
എനിക്കു മരണമില്ല | ------ | കണിയാപുരം രാമചന്ദ്രൻ |
സഹസ്രയോഗം | ------ | ശ്രീമൂലനഗരം വിജയൻ |
ലയനം | ------ | ഏ. എൻ. ഗണേഷ് |
ഭഗവാൻ കാലു മാറുന്നു | ------ | കണിയാപുരം രാമചന്ദ്രൻ |
കയ്യും തലയും പുറത്തിടരുത് | ------ | തോപ്പിൽ ഭാസി |
സിംഹം ഉറങ്ങുന്ന കാട് | ------ | എസ്. എൽ. പുരം സദാനന്ദൻ |
സൂക്ഷിക്കുക ഇടത്തുവശം പോവുക | ------ | തോപ്പിൽ ഭാസി |
വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത് | ------ | പി. എസ്. കുമാർ |
മൃശ്ചഘടികം | ------ | തോപ്പിൽ ഭാസി |
പാഞ്ചാലി | ------ | തോപ്പിൽ ഭാസി |
ഭഗ്നഭവനം | ------ | എൻ. കൃഷ്ണപിള്ള |
മുക്കുവനും ഭൂതവും | ------ | പി. എസ്. കുമാർ |
ശാകുന്തളം | ------ | തോപ്പിൽ ഭാസി |
രജനി | ------ | തോപ്പിൽ ഭാസി |
സൂത്രധാരൻ | ------ | കെ. ടി. മുഹമ്മദ് |
താപനിലയം | ------ | കെ. ഭാസ്കരൻ |
കന്യക | ------ | എൻ. കൃഷ്ണപിള്ള |
ജീവപര്യന്തം | ------ | കെ. ടി. മുഹമ്മദ് |
ഒളിവിലെ ഓർമ്മകൾ | ------ | തോപ്പിൽ ഭാസി |
പെൻഡുലം | ------ | കെ. ടി. മുഹമ്മദ് |
നാൽക്കവല | ------ | കെ. ടി. മുഹമ്മദ് |
താളതരംഗം | ------ | ടി. ആർ. ഹരി |
മനുഷ്യന്റെ മാനിഫെസ്റ്റൊ | ------ | എൻ. എൻ. പിള്ള |
രാജയോഗം | ------ | തിക്കൊടിയൻ |
സബ്ക്കോ സന്മതി ദേ ഭഗ്വാൻ | ------ | കണിയാപുരം രാമചന്ദ്രൻ |
മാനവീയം | ------ | സോമൻ |
രാജാ രവിവർമ | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
അധിനിവേശം | ------ | കെ. ഭാസ്കരൻ |
പ്രളയം | ------ | കെ. ടി. മുഹമ്മദ് |
ഇന്നലെകളിലെ ആകാശം | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
ദ്രാവിഡ വൃത്തം | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
തമസ് | ------ | ശശിധരൻ നടുവിൽ |
നീതിപീഠം | ------ | പ്രദീപ് മാണ്ടൂർ |
അസ്തമിക്കാത്ത സൂര്യൻ | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
നഗര വിശേഷം | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
ഭീമസേനൻ | ------ | ഫ്രാൻസിസ്. ടി. മാവേലിക്കര |
അവലംബം
തിരുത്തുക- ↑ "Frontline article". Archived from the original on 2001-12-30. Retrieved 2010-12-22.
- ↑ "First Ministry of Kerala Government". Archived from the original on 2008-10-02. Retrieved 2010-12-22.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- The Hindu article Archived 2008-07-13 at the Wayback Machine.
- Thyagaraja School of Music Archived 2008-08-27 at the Wayback Machine.