സത്രത്തിൽ ഒരു രാത്രി

മലയാള ചലച്ചിത്രം

എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് സത്രത്തിൽ ഒരു രാത്രി . കവിയൂർ പൊന്നമ്മ, പ്രതാപചന്ദ്രൻ, സുകുമാരൻ, എം ജി സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജന്റെ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്. [1] [2] യൂസഫലി കേച്ചേരി യാണ് പാട്ടുകൾ രചിച്ചത്.[3]

Sathrathil Oru Raathri
സംവിധാനംN. Sankaran Nair
രചനP. Padmarajan
തിരക്കഥP. Padmarajan
അഭിനേതാക്കൾKaviyoor Ponnamma
Prathapachandran
Sukumaran
M. G. Soman
സംഗീതംG. Devarajan
ഛായാഗ്രഹണംAshok Kumar
ചിത്രസംയോജനംRavi
സ്റ്റുഡിയോDeepthi Productions
വിതരണംDeepthi Productions
റിലീസിങ് തീയതി
  • 16 ജൂൺ 1978 (1978-06-16)
രാജ്യംIndia
ഭാഷMalayalam

കഥാംശം തിരുത്തുക

ഗ്രാമീണ പെൺ‌കുട്ടിയായ ഉഷയുടെ ജീവിതമാണൂ സത്രത്തിൽ ഒരു രാത്രി. അഛനേയും സഹോദരനേയും ജീവനു തുല്യം സ്നേഹിച്ചിരുന്ന ഉഷ സ്വയം അറിയാതെ തന്റെ സഹപാഠിയും ഗായകനുമായ വാസുദേവനിൽ ആകൃഷ്ടയാവുന്നു. കോളേജ് വിദ്യാർത്ഥികളായ ഇരുവരും യൂത്ത്ഫെസ്റ്റിവലിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു. അതു മുതൽ വാ‍സുദേവനിൽ ഒരു ആശയം ജനിക്കുന്നു, യൂത്ത് ഫെസ്റ്റിവലിന്റെ പേരും പറഞ്ഞ് നഗരത്തിൽ പോയി രണ്ടാൾക്കും ഒന്നിച്ച് ഒന്നു ആഘോഷിക്കാം എന്ന്. അവളൂടെ ചെറുത്തു നിൽ‌പ്പുകളെ മാറ്റിയെടുക്കാൻ വാസുദേവനു കഴിഞ്ഞു, കാരണം അവൾ അത്രമാത്രം വാസുദേവനെ ഇഷ്ടപ്പെടുന്നു. നഗരത്തിൽ എത്തിയ അവർ തങ്ങളൂടെ സ്വകാര്യത ആഘോഷിക്കാൻ ഒരു ഹോട്ടലിൽ മുറി എടുക്കുന്നു. ആ ഹോട്ടൽ നഗത്തിലെ അല്പം കുപ്രസിദ്ധി കിട്ടിയിരുന്ന ഹോട്ടൽ ആണ്. അവിടുത്തെ സ്ഥിരം ‘സന്ദർശകർ’ ആണുമെഡിക്കൽ റെപ്രസെന്റിറ്റീവുമാരായ ബാലനും വേണുവും.ഉഷയും വാസുദേവനും ഇവരുടെ മുറിക്ക് മുന്നിലൂടെ നടന്നു പോയപ്പോൾ വാസുദേവനെ വിരട്ടി ഉഷയെ കീഴ്പ്പെടുത്താൻ ബാലനു മോഹം തോന്നി. അതിനുവേണ്ടി അയാൾ പ്ലാൻ ചെയ്ത നാടകത്തിൽ വേണുവിനു ഡി വൈ എസ്പി ആയി അയാൾ അറിയാതെ തന്നെ വേഷം കേട്ടേണ്ടിവന്നു. അതിന്റെ ബലത്തിൽ വാസുദേവനെ ഒരു കളിക്കുട്ടിയെ പോലെ കീഴ്പ്പെടുത്തിയ ബാലൻ വളരെ എളുപ്പത്തിൽ ഉഷയേയും ശാരീരികമായി കീഴ്പ്പെടുത്തുന്നു. ഈ നാടകം ഉഷയുടെ ജീവിതത്തിലെ ദുരന്തനാടകമായി മാറി. എല്ലാം കണ്ടു നിസ്സഹായനായിരുന്ന വാസുദേവൻ പോലും ഈ സംഭവത്തിനുശേഷം ഉഷയെ തഴയുന്നു. നാട്ടിൽ തിരിച്ചെത്തിയ ഉഷ പിന്നെ അഭിമുഖീകരിച്ചു തുടങ്ങിയത് ജീവിതത്തിന്റെ മറ്റൊരു മുഖമാണ്. കാരണം അവരുടെ ഒളിച്ചോട്ടം നാട്ടിൽ പാട്റ്റായിരുന്നു. അവളുടേ അഛനും അനിയനും അവളെ വെറുത്തു. എന്നത്തേയ്ക്കുമായി എന്നെ മറന്നേയ്ക്കുക എന്നും പറഞ്ഞ് വാസുദേവനും നാടു വിട്ടു. താനൊറ്റയ്ക്കായി എന്ന തിരിച്ചറിവിനൊപ്പം ഉഷയുടെ മനസിൽ പ്രതികാരത്തിനുള്ള ആഗ്രഹവും ജനിക്കുന്നു, ആ കാലത്ത് അവൾക്ക് ഒരു ആശാകേന്ദ്രമായത് സ്റ്റെല്ല ടീച്ചറാണ്. സ്റ്റെല്ല ടീച്ചർ അവളെ സ്വീകരിച്ചു. നഗരത്തിലെ ഒരു ഡ്രൈക്ലീനിംഗ് സ്ഥാപനത്തിൽ അവൾക്ക് ജോലിയും തരപ്പെടുത്തി കൊടുത്തു. ആർക്കും പിടികിട്ടാത്ത ഒരു പ്രകൃതം ആയിരുന്നു ടീച്ചറിന്റേത്.

അപ്രതീക്ഷിതമായി വേണു അവിടെ വരികയും അവളെ വീണ്ടും കാണുകയും ചെയ്യുന്നു. പശ്ചാത്താപത്തിൽ അവളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്താൻ തയ്യാറാണൂ എന്ന് അയാൾ സ്റ്റെല്ല ടീച്ചറോട് സൂചിപ്പിക്കുന്നു. ഇത് അറിഞ്ഞ ഉഷ തന്റെ സർവ്വ നിയന്ത്രണവും വിട്ട് ചീറിക്കൊണ്ടു പറയുന്നു, “ആറു മാസം കഴിയട്ടേ, അയാൾക്ക് ഞാൻ ഒരു കുഞ്ഞിനെ കൂടി കൊടുക്കാം. അതിനോട് അയാൾ കാണിക്കട്ടെ ഈ സഹതാപം” എന്ന്. അവൾ ഗർഭിണിയാണ്. ബാലന്റെ കുഞ്ഞു അവളൂടെ വയറിൽ വളരുകയാണ് എന്ന് വേണു മനസിലാക്കുന്നു. ബാലൻ്റ കുഞ്ഞിനെ അടക്കം അവളെ സ്വീകരിക്കാൻ വേണു തയ്യാറാവുമോ, അന്യന്റെ കുഞ്ഞിനെ വളർത്തുന്നവൾ വേണുവിനെ സ്വീകരിക്കുമോ എന്ന സമസ്യകളിലൂടെ നീങ്ങുന്ന ചിത്രം.

താരനിര[4] തിരുത്തുക

ഗാനങ്ങൾ[5] തിരുത്തുക

ജി. ദേവരാജനാണ് സംഗീതം നൽകിയത്, യൂസഫലി കെച്ചേരിയാണ് വരികൾ രചിച്ചിരിക്കുന്നത്.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ഈസു സ്വരംഗലീൽ" പി. സുശീല യൂസുഫാലി കെച്ചേരി
2 "മനാസിന്റേ ചിപ്പിയേൽ" പി. മാധുരി യൂസുഫാലി കെച്ചേരി
3 "പ്രാണപ്രിയേ" കാർത്തികേയൻ യൂസുഫാലി കെച്ചേരി
4 "പ്രഭാത ഷീവേലി" കെ ജെ യേശുദാസ് യൂസുഫാലി കെച്ചേരി

അവലംബം തിരുത്തുക

  1. "സത്രത്തിൽ ഒരു രാത്രി(1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "സത്രത്തിൽ ഒരു രാത്രി(1978)". malayalasangeetham.info. Retrieved 2014-10-08.
  3. "സത്രത്തിൽ ഒരു രാത്രി(1978)". spicyonion.com. Retrieved 2014-10-08.
  4. "സത്രത്തിൽ ഒരു രാത്രി(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 ഫെബ്രുവരി 2023.
  5. "സത്രത്തിൽ ഒരു രാത്രി(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സത്രത്തിൽ_ഒരു_രാത്രി&oldid=3895969" എന്ന താളിൽനിന്ന് ശേഖരിച്ചത്