വിനോദത്തിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഊഞ്ഞാൽ (swing). ഇരു കയറുകളിലായി തൂക്കിയിട്ടിരിക്കുന്ന ഒരു ഇരിപ്പിടമാണിത്. ഒരു പെൻഡുലം പോലെ മുൻപൊട്ടും പിറകോട്ടും ആടാൻ ആകും.തള്ളുന്ന കായിക ബലത്തിൽ ഊഞ്ഞാൽ മുൻപോട്ടു പോകുകയും അതിന്റെ ആയത്താൽ പിറകെ വരികയും ചെയ്‌യുന്ന വിദ്യ അണിതിൽ.മര കൊമ്പിലോ കുറുക്കു കമ്പിയിലോ കെട്ടി തൂക്കി ആടാൻ ആവുന്ന വിധം ആണ് ഇത് ഉണ്ടാക്കുന്നത്. നിലവിലെ ജീവിത നിലവാരത്തിൽ ഇതു പാർക്കുകളിൽ മാത്രം ആയി ഒതുങ്ങിയെങ്കിലും പണ്ട് കാലങ്ങളിലെ ഉത്സവാഘോഷങ്ങളുമായി അനിഷേധ്യമായ ബന്ധം ഊഞ്ഞാലിന് ഉണ്ടായിരുന്നു.ഓണം പോലുള്ള ആഘോഷങ്ങളിൽ കുട്ടികൾക്ക് വീട്ടു പറമ്പിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിനോദോപാധി ആയിരുന്നു ഊഞ്ഞാലാട്ടം.

Woman on a swing. Side B of an Ancient Greek Attic red-figure amphora, ca. 525 BC. from Vulci, Italy. Louvre Museum, Paris.
Woman sitting on a swing. Hagia Triada, Late New Palace period (1450-1300 B.C.), Heraklion Archaeological Museum, Crete.
"https://ml.wikipedia.org/w/index.php?title=ഊഞ്ഞാൽ&oldid=2599851" എന്ന താളിൽനിന്ന് ശേഖരിച്ചത്