നന്ദനം (ചലച്ചിത്രം)
രഞ്ജിത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നന്ദനം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്. ഭാവന സിനിമയുടെ ബാനറിൽ രഞ്ജിത്ത്, സിദ്ദിഖ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ് റിലീസ് ആണ്.ഈ ചിത്രഠ വാണിജ്യ പരമായി വിജയമാണ്.
നന്ദനം | |
---|---|
![]() | |
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | രഞ്ജിത്ത് സിദ്ദിഖ് |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | പൃഥ്വിരാജ് സിദ്ദിഖ് ഇന്നസെന്റ് ജഗതി ശ്രീകുമാർ നവ്യ നായർ കവിയൂർ പൊന്നമ്മ,രേവതി |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ഭാവന സിനിമ |
വിതരണം | കോക്കേഴ്സ് കലാസംഘം റിലീസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണി (നവ്യാ നായർ) യുടെ ജീവിതമാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. തറവാട്ടിലെ ഇളമുറക്കാരനായ മനു (പൃഥിരാജ് സുകുമാരൻ) വുമായി ബാലാമണി അടുപ്പത്തിലാകുന്നു. ഇരുവരുടേയും പ്രണയത്തിനിടക്ക് പ്രതിബന്ധങ്ങൾ നിരവധിയാണ്. ഇതിനിടെ നിഷ്കളങ്കയായ ബാലാമണിക്ക് മുൻപിൽ ഗുരുവായൂരപ്പൻ (അരവിന്ദ് ആകാശ്) അയൽ വീട്ടിലെ ഉണ്ണിയെന്ന വ്യാജനെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒടുവിൽ മനുവിന്റെയും ബാലാമണിയുടെയും വിവാഹം നടക്കുകയും ബാലാമണി തനിക്ക് പിന്തുണ നൽകിയിരുന്നത് ഗുരുവായൂരപ്പനായിരുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
പൃഥ്വിരാജ് | മനു |
സിദ്ദിഖ് | ബാലൻ |
ഇന്നസെന്റ് | കേശവൻ നായർ |
അരവിന്ദർ | ഗുരുവായൂരപ്പൻ |
ജഗതി ശ്രീകുമാർ | കുമ്പിടി |
എൻ.എഫ്. വർഗ്ഗീസ് | ശ്രീധരൻ |
വി.കെ. ശ്രീരാമൻ | വിശ്വൻ |
സായി കുമാർ | ദാസൻ |
സുധീഷ് | ഉണ്ണികൃഷ്ണൻ |
ജഗന്നാഥ വർമ്മ | മാധവ മേനോൻ |
അഗസ്റ്റിൻ | കുഞ്ഞിരാമൻ |
കെ.ജെ. യേശുദാസ് | യേശുദാസ് |
നവ്യ നായർ | ബാലാമണി |
കവിയൂർ പൊന്നമ്മ | ഉണ്ണിയമ്മ |
രേവതി | തങ്കം |
ജ്യോതിർമയി | |
കലാരഞ്ജിനി | ജാനകി |
മാള അരവിന്ദൻ. ശങ്കരൻ മൂശാരി
സുബ്ബ ലക്ഷ്മി. വേശാമണിയമ്മാൾ
സുബൈർ വേണു മേനോൻ
നാരായണൻ നായർ ശങ്കരമ്മാവൻ
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- കാർമ്മുകിൽ വർണ്ണന്റെ ചുണ്ടിൽ – കെ.എസ്. ചിത്ര രാഗം : ഹരി കാംബോജി.
- ആരും ആരും കാണാതെ – സുജാത മോഹൻ
- ഗോപികേ ഹൃദയമൊരു – കെ.ജെ. യേശുദാസ്
- മനസ്സിൽ മിഥുനമഴ – എം.ജി. ശ്രീകുമാർ രാഗം : ജോഗ്
- മൌലിയിൽ മയിൽ പീലി ചാർത്തി – കെ.എസ്. ചിത്ര
- ശ്രീലവസന്തം – കെ.ജെ. യേശുദാസ്
- ആരും ആാരും കാണാതെ – പി. ജയചന്ദ്രൻ , സുജാത മോഹൻ
- മനസ്സിൽ മിഥുനമഴ – എം.ജി. ശ്രീകുമാർ , രാധിക തിലക് രാഗം : ജോഗ്
അനുബന്ധ പരമ്പര
തിരുത്തുകഈ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഒരു ഭക്തി പരമ്പര നന്ദനം എന്ന പേരിൽ തന്നെ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്തു.[1][2][3]യഥാർത്ഥത്തിൽ യദു നന്ദനം എന്ന പേരിൽ സൂര്യ ടി.വി.യിൽ സംപ്രേഷണം ചെയ്യാനാണ് ഉദേശിച്ചതെങ്കിലും ചില സാങ്കേതിക തടസങ്ങൾ കാരണം ഫ്‌ളവേഴ്‌സ് ചാനലിലേക്ക് മാറുകയായിരുന്നു.[4] 4 ഓഗസ്റ്റ് 2020 മുതൽ 29 സെപ്റ്റംബർ 2022 വരെ 534 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു.[5]
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | സുരേഷ് കൊല്ലം |
ചമയം | പി.വി. ശങ്കർ |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ |
നൃത്തം | കുമാർ ശാന്തി |
നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
നിർമ്മാണ നിയന്ത്രണം | പ്രവീൺ പരപ്പനങ്ങാടി |
ലെയ്‌സൻ | എസ്.എസ്. കൃഷ്ണൻ |
അസോസിയേറ്റ് ഡയറൿടർ | എം. പത്മകുമാർ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നന്ദനം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നന്ദനം – മലയാളസംഗീതം.ഇൻഫോ
- ↑ "Film Nandanam set for a television adaptation". The Times Of India.
- ↑ "ഈ കൃഷ്ണൻ മലയാളിയല്ല:മിനി സ്ക്രീനിൻ്റെ സ്വന്തം കൃഷ്ണനാകാൻ എത്തിയതെങ്ങനെ; അശ്വിൻ സുബലാൽ പറയുന്നു". Samayam.
- ↑ "Naveen Arakkal: 'ഇനി ഞാൻ ഗന്ധർവ്വൻ'! പുത്തൻ മേക്കോവറിൽ നവീൻ അറക്കൽ, ഞെട്ടിത്തരിച്ച് ആരാധകരും". Zee News.
- ↑ "Nandanam Serial Flowers TV Opened With 3.05 Points, Channel Listed as 3rd Popular GEC". Kerala TV.
- ↑ "Serial Nandhanam Flowers TV Launching on Monday, 3rd August at 7:30 P.M". Kerala TV.