ആനച്ചന്തം
ജയറാം, രമ്യ നമ്പീശൻ, സായി കുമാർ, സലീം കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സ്വാഗത് ഫിലിംസിന്റെ ബാനറിൽ സമദ് മങ്കട നിർമ്മിച്ച് ജയരാജ് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് ആനച്ചന്തം. 2006 ഓഗസ്റ്റ് 4-ന് പ്രദർശനത്തിനിറങ്ങിയ ഈ ചിത്രം അരോമ മൂവീസ് വിതരണം ചെയ്തിരിക്കുന്നു. സുധീഷ് ജോൺ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
ആനച്ചന്തം | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | സമദ് മങ്കട |
രചന | സുധീഷ് ജോൺ |
അഭിനേതാക്കൾ | ജയറാം രമ്യ നമ്പീശൻ സായി കുമാർ സലീം കുമാർ |
സംഗീതം | ജെയ്സൻ ജെ. നായർ |
ഗാനരചന | പി.സി. അരവിന്ദനൻ കാനേഷ് പുനൂർ |
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | വിജയകുമാർ |
സ്റ്റുഡിയോ | സ്വാഗത് ഫിലിംസ് |
വിതരണം | അരോമ മൂവീസ് |
റിലീസിങ് തീയതി | 2006 ഓഗസ്റ്റ് 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാതന്തു
തിരുത്തുകആനക്കമ്പക്കാരനായ കൃഷ്ണപ്രസാദിന് (ജയറാം) സംസ്ഥാനത്തെ എല്ലാ ആനകളെ പറ്റിയുള്ള വിവരങ്ങാളും മനഃപാഠമാണ്. ആനയോടുള്ള ഈ കമ്പം മൂലം നല്ല ഒരു ജോലി സമ്പാദിക്കാനുള്ള സമയം പോലും കൃഷ്ണപ്രസാദിന് ലഭിക്കുന്നില്ല. വീട്ടുകാർക്കും കാമുകി ഗൌരിയ്ക്കും (രമ്യ നമ്പീശൻ) ഇതിൽ എതിർപ്പാണെങ്കിലും സ്വന്തം ആനക്കമ്പത്തെ നിയന്ത്രിയ്ക്കാൻ കൃഷ്ണപ്രസാദിന് സാധിക്കുന്നില്ല. കോ-ഓപറേറ്റിവ് ബാങ്ക് പ്രസിഡന്റും കുറേ ആനകളുടെ ഉടമയുമായ അനിരുദ്ധൻ മുതലാളിയുടെ (സായി കുമാർ) ചതിപ്രയോഗത്തിലൂടെ സാരമായി പരിക്കേറ്റ് ഉടമപോലും ഉപേക്ഷിച്ച രക്ഷപ്പെടാൻ സാദ്ധ്യതയില്ലാത്ത അർജ്ജുനൻ എന്ന ആനയെ കൃഷ്ണപ്രസാദ് ഏറ്റെടുത്ത് ചികിത്സിക്കാൻ തീരുമാനിക്കുന്നു. കൃഷണപ്രസാദിനോട് ശത്രുതയുള്ള അനിരുദ്ധൻ മുതലാളി ഗൌരിയേയും അമ്മയേയും കോ-ഓപറേറ്റിവ് ബാങ്കിലെ കടം വീട്ടാത്തതിന്റെ പേരിൽ വീട് ജപ്റ്റി ചെയ്ത് പെരുവഴിയിലിറക്കിവിടുന്നു. അവരെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് വന്ന് സംരക്ഷിക്കേണ്ട ബാദ്ധ്യതയും കൃഷ്ണപ്രസാദ് ഏറ്റെടുക്കുകയാണ്.
അഭിനേതാക്കൾ
തിരുത്തുക- ജയറാം – ആനപ്രേമി കൃഷ്ണപ്രസാദ്
- ബാലചന്ദ്രൻ ചുള്ളിക്കാട്
- സായി കുമാർ – അനിരുദ്ധൻ മുതലാളി
- സലീം കുമാർ- മണികണ്ഠൻ
- ജഗദീഷ്
- കൊച്ചിൻ ഹനീഫ- പോഞ്ഞാക്കിര
- ഇന്നസെന്റ്- കൊച്ചുരാമൻ
- ജഗതി ശ്രീകുമാർ
- നെടുമുടി വേണു
- ക്യാപ്റ്റൻ രാജു
- രമ്യ നമ്പീശൻ – ഗൗരി
- കെ.പി.എ.സി. ലളിത
- ബിന്ദു പണിക്കർ
- കവിയൂർ പൊന്നമ്മ
- മാടമ്പ് കുഞ്ഞിക്കുട്ടൻ
- മംഗലാംകുന്ന് ഗണപതി- ആനപ്രേമി കൃഷ്ണപ്രസാദിന്റെ ആന
- മംഗലാംകുന്ന് അയ്യപ്പൻ - അനിരുദ്ധൻ മുതലാളിയുടെ ആന
സംഗീതം
തിരുത്തുകപി.സി. അരവിന്ദൻ, കാനേഷ് പുനൂർ എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെയ്സൻ ജെ. നായർ. ജെയ്സൻ ജെ. നായർ എന്ന സംഗീതസംവിധായകന്റെ ആദ്യചിത്രമായിരുന്നു ആനച്ചന്തം. പശ്ചാത്തലസംഗീതം നിർവ്വഹിച്ചത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് മ്യൂസിക് സോൺ.
- ഗാനങ്ങൾ
- ഗുരുവായൂർ ഉണ്ണികണ്ണനു – മധു ബാലകൃഷ്ണൻ
- തകിട തകിട – എം.ജി. ശ്രീകുമാർ
- പ്രണവ സ്വരൂപം – ഭവ്യ ലക്ഷ്മി
- വേനൽ വരികയായി – ദേവാനന്ദ്
- ശ്യാമ വാനിലേതോ – അഖില
- ശ്യാമ വാനിലേതോ – വേണു ഗോപാൽ
- ഗണേശാർച്ചന – ഭവ്യ ലക്ഷ്മി
- തകിട തകിട – ജയകൃഷ്ണൻ, ബാലു
- അരികിൽ വരൂ – രാകേഷ് ബ്രഹ്മാനന്ദൻ, നസ്നിൻ (ഗാനരചന– കാനേഷ് പുനൂർ)
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം:വേണുഗോപാൽ
- ചിത്രസംയോജനം: വിജയകുമാർ
- അസോസിയേറ്റ് ഡയറക്ടർ: സുധീർ ആളൂർ
- കല: സന്തോഷ് രാമൻ
- സംഘട്ടനം: മാഫിയ ശശി
- ചമയം: പി. എൻ. മണി
- വസ്ത്രാലങ്കാരം: അസീസ് പാലക്കാട്, ദുരൈ
- ലാബ്: ജെമിനി കളർലാബ്
- എഫക്റ്റ്സ്: അരുൺ, സീനു
- പ്രൊഡക്ഷൻ കണ്ട്രോളർ: കെ മോഹനൻ
- പി.ആർ.ഒ.: വാഴൂർ ജോസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ആനച്ചന്തം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആനച്ചന്തം – മലയാളസംഗീതം.ഇൻഫോ