കൽപ്പന
മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി (ജനനം: ഒക്ടോബർ 5, 1965 - മരണം: ജനുവരി 25, 2016). മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.[2] 2016 ജനുവരി 25 ന് അന്തരിച്ചു.[3]
കൽപ്പന | |
---|---|
![]() | |
ജനനം | 5 October 1965[1] |
മരണം | 25 ജനുവരി 2016 | (പ്രായം 50)
മറ്റ് പേരുകൾ | കൽപ്പന അനിൽ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1983 - 2016 |
ജീവിതപങ്കാളി(കൾ) | അനിൽ കുമാർ (1998 - 2012) |
കുട്ടികൾ | ശ്രീമയി |
മാതാപിതാക്ക(ൾ) | ചവറ വി. പി. നായർ , വിജയലക്ഷ്മി |
ബന്ധുക്കൾ | ഉർവ്വശി, കലാരഞ്ജിനി,പ്രിൻസ് നായർ(നന്തു) |
പുരസ്കാരങ്ങൾ | മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം - 2012 |
പ്രവർത്തന മേഖലതിരുത്തുക
എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]
കുടുംബംതിരുത്തുക
നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കൽപ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1983-ൽ ചലച്ചിത്രസംവിധായകനായ അനിൽ കുമാറിനെ വിവാഹം കഴിക്കുകയും 2012-ൽ വിവാഹമോചനം നേടുകയും ചെയ്തു. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. കമൽ റോയ്, പ്രിൻസ് എന്നിവർ സഹോദരന്മാരാണ്.
മലയാളം സിനിമകൾതിരുത്തുക
തമിഴ് സിനിമകൾതിരുത്തുക
സിനിമ | വർഷം | വേഷം |
---|---|---|
കാക്കി സട്ടൈ | 2015 | മീനക്ഷി |
ഇദയ തിരുടൻ | 2005 | കമല |
ആളുക്കൊരു ആശൈ | 2003 | ഗോവിന്ദമ്മ |
പമ്മൽ കെ സംബന്ധം | 2002 | നേഴ്സ് |
വീട്ടോട മാപ്പിളൈ | 2001 | ജമുന |
ഡും ഡും ഡും | 2001 | പട്ടമ്മ |
ലൂട്ടി | 2001 | സോന |
സതി ലീലാവതി | 1995 | ലീലാവതി |
സുഖം സുഖകരം | 1994 | ലില്ലി |
സിന്ധുനദി പൂ | 1994 | ശേൻപകവള്ളി |
തിരുമതി ഒരു വളർമതി | 1987 | ഉമ |
ചിന്നവീട് | 1985 | ഭാഗ്യലക്ഷ്മി |
onam 5 times malayalam
സിനിമ | വർഷം | വേഷം | |||
---|---|---|---|---|---|
പ്രേമ | 1989 | ഗീത | ഊപിരി | 2016 | ലക്ഷ്മി
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുകKalpana Ranjani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |