മൂർഖൻ
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ (Cobra). ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇന്ത്യയിൽ കൂടുതലും കാണപ്പെടുന്നത് Spectacled cobra / ഇന്ത്യൻ മൂർഖൻ ആണ്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് വിഷമാണ് മൂർഖനുള്ളത്.
മൂർഖൻ | |
---|---|
![]() | |
മൂർഖൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ജനുസ്സ്: | Naja |
സമുദ്രനിരപ്പിൽ നിന്നും 2000മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണുന്നു. മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. അപൂർവമായി സ്വർണ നിറത്തിലും കാണാറുണ്ട്. [1] പത്തിയിലുള്ള കണ്ണടയാണ് മൂർഖനുള്ള ഒരു പ്രത്യേകത.
ഏകദേശം അഞ്ചു മീറ്റർ നീളം ഉണ്ട് മൂർഖൻ. ഉഗ്രവിഷമുള്ള ഈ പാമ്പിൻറെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ലോകത്തുടനീളം മൂർഖന്റെ 38ഓളം വർഗ്ഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾതിരുത്തുക
ശക്തമായ വിഷവീര്യമുള്ള പാമ്പാണ് മൂർഖൻ. മൂർഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങൾക്കു പോലും മാരകമായ വിഷമുണ്ട്. കൊത്താനും മിടുക്കനാണ്.
ഉരുണ്ട വാലും വൃത്താകൃതിയിലുള്ള കൃഷ്ണമണിയുമുള്ള പാമ്പാണ് മൂർഖൻ.കഴുത്തിൽ പത്തിയുണ്ട്.പത്തിയിൽ കണ്ണട പോലുള്ള അടയാളം കണ്ടു വരുന്നു.പക്ഷേ ഈ അടയാളം ഇല്ലാത്തവയുമുണ്ട്.പുറത്തെ ചെതുമ്പലുകൾ ഒരേ ക്രമത്തിൽ ചെരിഞ്ഞു നീണ്ടു കാണപ്പെടുന്നു.അടിവയർ ഭാഗത്തെ ചെതുമ്പലുകൾ വീതിയുള്ളതാണ്.വാൽ ചെതുമ്പലുകൾ രണ്ടു വരിയായി കാണപ്പെടുന്നു.തലയുടെ മേലുള്ള മൂന്നാമത്തെ ചെതുമ്പൽ വലുതും കണ്ണിന്റേയും മൂക്കിന്റേയും അടുത്തെത്തുന്നതുമാണ്.
ഉച്ചത്തിൽ ചീറ്റുന്ന പാമ്പാണ് മൂർഖൻ.ആളുകൾ ഈ പാമ്പിനെ വല്ലാതെ ഭയപ്പെടുന്നതിന്റെ ഒരു കാര്യവും ഇതാണ്.ഭയപ്പെടുമ്പോഴാണ് മൂർഖൻ ചീറ്റുന്നത്.
തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂർഖൻ കടിക്കാറുള്ളൂ.ഏകദേശം ഉയർന്നു നിന്ന് പത്തി ഉയർത്തി കടിക്കാൻ സാധിക്കുന്നവയെ മാത്രം.,ഒരു മുക്കാൽ മീറ്ററിനുള്ളിൽ ഉള്ളവയെ മാത്രമേ മൂർഖൻ കടിക്കാറുള്ളൂ.ശത്രു കുറച്ചകലെയാണെങ്കിൽ മൂർഖൻ രക്ഷപ്പെടാൻ ആണ് ശ്രമിക്കുക. മൂർഖൻ പാമ്പ് മുട്ടയിടുന്ന ജീവിയാണ്.മുട്ടകളെ സുരക്ഷിത സ്ഥാനങ്ങളിൽ നിക്ഷേപിച്ച് അമ്മ അതിനു മുകളിൽ ചുരുണ്ടു കിടക്കുന്നു.അമ്പത്തിയെട്ടു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞു തുടങ്ങും. മൂർഖനെപ്പറ്റി മറ്റൊരു തെറ്റിദ്ധാരണയുള്ളത് അത് ചേരയുമായി ഇണ ചേരും എന്നതാണ്.ചില ചേരകളെ മൂർഖനായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് ഈ ധാരണ പകർന്നത്.അല്ലാതെ അതിന് മറ്റടിസ്ഥാനമൊന്നുമില്ല.നിർഭാഗ്യവശാൽ ആളുകൾ ചേരയെ അടിച്ചു കൊല്ലാനുള്ള ഒരു കാരണം ഇതാണ്.
ഇതും കാണുകതിരുത്തുക
ചിത്രശാലതിരുത്തുക
- മൂർഖൻ പാമ്പിന്റെ ചിത്രങ്ങൾ