ഉഷ്ണ-മിതോഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് ഈറ്റ (elephant bamboo - India reed bamboo). ഇതിന്റെ ശാസ്ത്രീയനാമം Ochlandra travancorica എന്നാണ്. കേരളത്തിലെ പശ്ചിമഘട്ട[1] മലനിരകളിലും തണ്ണീർതടങ്ങളുടേയും നദീ തടങ്ങളിലും കണ്ടുവരുന്ന ഈറ്റ ഒരു ബഹുവർഷി സസ്യം കൂടിയാണ്.

ഈറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Subfamily:
Genus:
Ochlandra
Species:
O travancorica
Binomial name
Ochlandra travancorica
(Bedd.) Gamble
Synonyms
  • Beesha travancorica Bedd.
  • Irulia travancorica Bedd. [Invalid]
  • Melocanna travancorica F.Muell. [Invalid]
  • Ochlandra travancorica var. hirsuta Gamble

കേരളത്തിൽ പ്രധാനമായും മൂന്നിനം ഈറ്റകളാണ് കണ്ടുവരുന്നത്

1. വെള്ളീറ്റ

അഞ്ച് മുതൽ ആറ് മീറ്റർവരെ ഉയരമുള്ള സസ്യമാണ് വെള്ളീററ.

ഇളം പച്ച നിറത്തിലുള്ള ഈറ്റയുടെ ഓരോ മുട്ടുകൾക്കും രണ്ടു മുതൽ മൂന്നടിവരെ നീളമാണുള്ളത്. വെളുത്ത നിറത്തിലുള്ള ഒറ്റപാളി പൊരുമ്പലുകൾ എല്ലാ മുട്ടുകൾക്കും ഉണ്ടാകും. മുപ്പത് സെന്റിമീറ്റർ മുതൽ നാൽപ്പത് സെന്റീമീറ്റർ വരെ നീളമാണ് ഇവയുടെ ഇലകൾക്കുള്ളത്.

2. കാരീറ്റ

അഞ്ച് മുതൽ ഏഴുമീറ്റർ ഉയരത്തിൽ വളരുന്നവയാണ് കാരീറ്റ. ഇവയുടെ ഓരോ മുട്ടുകൾക്കും രണ്ടു മുതൽ നാലടി വരെ നീളമുണ്ട്. കറുത്ത നിറത്തിലുള്ള പൊരുമ്പലുകളാണ് കാരീറ്റക്കുള്ളത്. ഇവയുടെ ഇലയും തണ്ടും കരിമ്പച്ചനിറത്തിലാണ് കാണുന്നത്. ഇലകൾക്ക് മുപ്പത് സെന്റീമീറ്റർ മുതൽ അറുപത് സെന്റീമീറ്റർ വരെ നീളവും അഞ്ചു മുതൽ 10 സെന്റീമീറ്റർ വീതിയും ഉണ്ടാകും.

3. അമയീറ്റ

മിനുസമാർന്ന ഈറ്റയാണ് അമയീറ്റ. ഈറ്റ യുടെ വലിപ്പം വിരൽ വണ്ണത്തിലാണ്. വെളുത്ത നീളമുള്ള പൊരിമ്പലുകളാണ് ഇവക്കുള്ളത്. ഓരോ മുട്ടുകൾ തമ്മിൽ 20 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ മാത്രമാണ് അകലമുള്ളത്. ഇവയുടെ ഇലകൾക്ക് ഒരടി നീളവും, രണ്ടു മുതൽ നാല് സെന്റീമീറ്റർ വീതിയുമാണുള്ളത്.

വെള്ളീറ്റയും , കാരീറ്റയും പനമ്പ് , കുട്ട, വട്ടി, മുറം, കരകൗശല വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയേോഗിക്കുന്നു. അമയീറ്റ ബിഗ് ഷോപ്പർ നിർമ്മാണത്തിന് പിടിയിടാൻ ഉപയോഗിക്കുന്നു. മൂന്നിനം ഈറ്റകളും പേപ്പർ നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു.

നേരെ വളരുന്ന പ്രകൃതമുള്ള ഈറ്റ കൂട്ടമായി വളരുന്ന ഒരു സസ്യമാണ്. പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഇത് ഏകദേശം 1 മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചാരനിറത്തിൽ അകം പൊള്ളയായ കാണ്ഡത്തിൽ നിന്നും വശങ്ങളിലേയ്ക്ക് ശാഖകൾ ഉണ്ടാകുന്നു. രോമാവൃതമായി പ്രാരംഭദിശയിൽ കാണപ്പെടുന്ന ഈ ശാഖകൾ പിന്നീട് കറുപ്പു നിറത്തിലോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ശാഖകളിൽ നിന്നും ഉണ്ടാകുന്ന തണ്ടുകളിൽ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ മിനുസമുള്ളതും അടിവശം രോമിലവും ആയിരിക്കും. ഏകദേശം 10 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകളുടെ അഗ്രഭാഗം കൂർത്തതാണ്. സഹപത്രങ്ങളോടുകൂടിയ പൂങ്കുലകൾ കാണപ്പെടുന്ന ഈറ്റയിൽ ഒരു പൂങ്കുലയിൽ ഒരു പെൺപുഷ്പം മാത്രമായിരിക്കും ഉണ്ടാവുക. അണ്ഡാകൃതിയിൽ കാണപ്പെടുന്ന പൂങ്കുലകൾക്ക് ഏകദേശം അൻപത് മില്ലീമീറ്റർ മുതൽ എഴുപത്തഞ്ച് മില്ലീമീറ്റർ വരെ നീളമുണ്ടാകും.

ഉപയോഗങ്ങൾ

തിരുത്തുക

പുഴുങ്ങിയ നെല്ല് ഉണക്കുന്നതിനായി ഉപയോഗിച്ചിരുന്ന പനമ്പ് (ഒരു തരം പായ) ഉണ്ടാക്കുന്നത് ഈറ്റയിൽ നിന്നുമാണ്. കൂടാതെ വട്ടി, കുട്ട, മുറം തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു. വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് ജൈവവേലിയായും ഉപയോഗിക്കുന്നു. കൂടാതെ ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ. ആനയേക്കൂടാതെ പുല്ലിന്റെ അഭാവത്തിൽ കുതിരകളും ഈറ്റ ഭക്ഷണമാക്കാറുണ്ട്.

ചിത്രശാല

തിരുത്തുക
  1. www.inbar.int Archived 2012-09-16 at the Wayback Machine. എന്ന സൈറ്റിൽ നിന്നും. 15-01-2011-ൽ ശേഖരിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഈറ്റ&oldid=3825252" എന്ന താളിൽനിന്ന് ശേഖരിച്ചത്