കന്നട ചലച്ചിത്ര സംവിധായകരിൽ പ്രമുഖനായിരുന്നു എസ്.ആർ. പുട്ടണ്ണ (1933 - 1985). 1933 ഡിസംബർ 1 -ന് മൈസൂറിലുള്ള കനഗാൾ ഗ്രാമത്തിൽ ജനിച്ചു. കന്നടയിൽ സാധാരണ ചിത്രങ്ങൽ അവതരിപ്പിച്ച ഇദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മൂന്നു നാഷണൽ ഫിലിം അവാർഡുകളും അനവധി കർണാടക സ്റ്റേറ്റ് ഫിലിം അവാർഡുകളും ലഭിച്ചിട്ടുണ്ട്.[1]

എസ്.ആർ. പുട്ടണ്ണ
ജനനം1933 ഡിസംബർ 1
കനഗാൾ മൈസൂർ
മരണം1985 ജൂൺ 8
തൊഴിൽചലച്ചിത്രസംവിധായകൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)ലക്ഷ്മി പുട്ടണ്ണ

വ്യക്തിജീവിതം

തിരുത്തുക

സുബ്രാവതി രാമസ്വാമി സീതാരാമ ശർമ അഥവാ എസ്.ആർ. പുട്ടണ്ണ കനഗാൾ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജീവിതത്തിൽ ഒരു നല്ല ജോലികിട്ടൻ പലവിധ കഷ്ടതകൾ സഹിക്കേണ്ടിവന്നു. അന്നന്നത്തെ അപ്പത്തിനായി ഒരു ക്ലീനറായും സെയിൽസ്മാനായും അദ്ധ്യാപകനായു അദ്ദേഹം പണിയെടുത്തു. ഒടുവിൽ കിട്ടിയ ഒരു പരസ്യബാലന്റെ ജോലി അദ്ദേഹത്തിനെ ചലച്ചിത്രത്തിലേക്ക് അടുപ്പിക്കുകയും ചലച്ചിത്ര സവിധായകനായ ബി.ആർ. പന്തലുവിന്റെ ഡ്രൈവറും സഹായിയും മായി തുടരുകയും ചെയ്തു.[2]

മസാണ്ട ഹൂവു എന്ന കന്നട ചലച്ചിത്രത്തിന്റെ തയാറെടുപ്പിനിടെ 1985 ജൂൺ 5-ന് ബാംഗ്ലൂരിൽ അദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക

നാഷണൽ ഫിലിം അവാർഡ്

തിരുത്തുക
  • 1969 — നഷണൽ ഫിലിം അവർഡ് (ബസ്റ്റ് തിരക്കഥ) — ഗജ പൂജ
  • 1969 — നാഷണൽ ഫിലിം അവാർഡ് (ബെസ്റ്റ് ഫീച്ചർ ഫിലിം കന്നട) — ഗജ പൂജ
  • 1972 — നാഷണൽ ഫിലിം അവാർഡ് (ബെസ്റ്റ് ഫീച്ചർ ഫിലിം കന്നട) — ശരപഞ്ചര

ഫിലിംഫെയർ അവാർഡ് സൗത്ത്

തിരുത്തുക
  • 1973 — ബെസ്റ്റ് കന്നട സംവിധായകൻ — എടകല്ലു ഗുഡട മേള
  • 1979 — ബെസ്റ്റ് കന്നട സംവിധായകൻ — ധർമ്മസേര
  • 1981 — ബെസ്റ്റ് കന്നട സംവിധായകൻ — രഗനനയാകി

കർണാടക സ്റ്റേറ്റ് ഫിലിം അവാർഡ്

തിരുത്തുക
  • 1967-68 — ബെസ്റ്റ് രണ്ടാമത്തെ ഫിലിം — ബെല്ലിമോഡ
  • 1969-70 — ബെസ്റ്റ് ഒന്നാമത്തെ ഫിലിം — ഗജപൂജ
  • 1970-71 — ബെസ്റ്റ് ഒന്നാമത്തെ ഫിലിം — ശരപഞ്ചര
  • 1972-73 — ബെസ്റ്റ് രണ്ടാമത്തെ ഫിലിം — നാഗരഹാവു
  • 1975-76 — ബെസ്റ്റ് നാലാമത്തെ ഫിലിം — കഥാ സംഗമ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്.ആർ._പുട്ടണ്ണ&oldid=3802176" എന്ന താളിൽനിന്ന് ശേഖരിച്ചത്