പി. വേണു
ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു പി. വേണു എന്നറിയപ്പെട്ടിരുന്ന പാട്ടത്തിൽ വേണുഗോപാലമേനോൻ. 32 ചിത്രങ്ങൾക്ക് സംവിധാനം നിർവഹിച്ച ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്. ആദ്യ ചിത്രമായ ഉദ്യോഗസ്ഥയ്ക്ക് ശേഷം ഉദ്യോഗസ്ഥ വേണു എന്ന പേരിൽ അറിയപ്പെട്ടു.
പി. വേണു | |
---|---|
ജനനം | പാട്ടത്തിൽ വേണുഗോപാലമേനോൻ നവംബർ 8, 1940 |
മരണം | മേയ് 25, 2011 | (പ്രായം 70)
തൊഴിൽ | സിനിമാ സംവിധാനം |
ജീവിതരേഖ
തിരുത്തുകതൃശ്ശൂർ ജില്ലയിലെ പുറനാട്ടുകരയിൽ 1940 നവംബർ 8-ന് ജനിച്ചു. മാധവക്കുറുപ്പും അമ്മിണിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ മൂന്നുമക്കളിൽ മൂത്തവനായിരുന്നു വേണുഗോപാലമേനോൻ എന്ന വേണു. 1967-ൽ പുറത്തിറങ്ങിയ ഉദ്യോഗസ്ഥയാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം. 1969-ൽ പുറത്തിറങ്ങിയ വിരുന്നുകാരി എന്ന സിനിമയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു. 2003-ൽ പുറത്തിറങ്ങിയ പരിണാമം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. മാടമ്പ് കുഞ്ഞുകുട്ടൻ നായകനായ ഈ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് ഇസ്രായേൽ ഫിലിം ഫെസ്റ്റിവലിന്റെ അംഗീകാരം ലഭിച്ചിരുന്നു. 45 വർഷത്തോളമായി ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലം ചെന്നൈ ഷേണായ്‌നഗറിലെ വസതിയിൽ 2011 മേയ് 25-ന് രാവിലെ 9.20-ന് 70-ആം വയസ്സിൽ അന്തരിച്ചു[1]. മൃതദേഹം നാട്ടിലെത്തിച്ച ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
- കുടുംബം
ഭാര്യ: സുശീല. മക്കൾ: വിജയ് മേനോൻ, ശ്രീദേവി.
സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുകഇസ്രായേൽ ഫിലിം ഫെസ്റ്റിവലിൽ 2002ൽ പരിണാമം എന്ന സിനിമ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-28. Retrieved 2011-05-25.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)