കാണാമറയത്ത്

മലയാള ചലച്ചിത്രം


ഐ.വി. ശശി സംവിധാനം ചെയ്ത് 1984ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് കാണാമറയത്ത്. മമ്മൂട്ടി, ശോഭന, റഹ്‌മാൻ, സീമ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് പത്മരാജനാണു്. വി.സി. ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ജോസ്കുട്ടി ചെറുപുഷ്പം ആണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]

കാണാമറയത്ത്
കാണാമറയത്ത് എന്ന ചിത്രത്തിലെ ഒരു രംഗം
സംവിധാനംഐ.വി. ശശി
നിർമ്മാണംജോസ്കുട്ടി ചെറുപുഷ്പം
തിരക്കഥപി. പത്മരാജൻ
സംഗീതംഗുണസിംഗ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി1984 ജൂലൈ 27
രാജ്യം ഇന്ത്യ
ഭാഷമലയാളം

പത്മരാജൻ കഥളുടെ മുഖമുദ്ര ആയ താരുണ്യചാപല്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നട്ടെല്ല്. അനാധാലയത്തിൽ വളരുന്ന മിടുക്കിയായ ഷേർളി(ശോഭന)യുടെ സ്പോൺസർ മരിച്ചപ്പോൾ മകൻ റോയ് (മമ്മൂട്ടി) അതെല്ലാം നിർത്തുന്നു. മദർ(കവിയൂർ പൊന്നമ്മ) അവളുടെ കഴിവെല്ലാം ബോധ്യപ്പെടുത്തി അവളെ കോളജിൽ അയക്കുന്നു. റോയിയുടെ സോദരപുത്രി മേഴ്സി (സബിത ആനന്ദ്) അവളുടെ ക്ലാസ്സിൽ ആണ്. അങ്കിളിനു കത്തെഴുന്ന ശീലം അവൾക്കുണ്ട്. മേഴ്സിയുടെ പിറന്നാളിനു ഷേർലി പാടുന്നു. അയാൾ നൽകിയ വാച്ച് കണ്ടു റോയ് ആളെ തിരിച്ചറിയുന്നു. റോയിയുടെ മരുമകൻ ബേബി (റഹ്‌മാൻ) അവളെ മോഹിക്കുന്നു. പക്ഷെ അവൾ അടുക്കുന്നത് റോയിയോടാണ്. ആദ്യം റോയി മടിച്ചെങ്കിലും അവളുടെ വികൃതികൾക്കൊടുവിൽ അയാൾ സമ്മതിക്കുന്നു. 14 വയസ്സുള്ള ശോഭന കോളജ് കുമാരിയായി മികച്ച പ്രകടനം കാഴ്ചവക്കുന്നു

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാക്കളും കഥാപാത്രങ്ങളും
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി റോയി
ശോഭന ഷേർലി
റഹ്‌മാൻ ബേബി
സീമ ഡോ.എൽസി ജോർജ്
സബിത ആനന്ദ് മേഴ്സി
കവിയൂർ പൊന്നമ്മ മദർ സുപ്പീരിയർ
ഉണ്ണിമേരി ആനി
ബഹദൂർ മാത്തപ്പൻ
സുകുമാരി റോയിയുടെ അമ്മ
ലാലു അലക്സ് അലക്സ്
കുഞ്ചൻ ബേബിയുടെ കൂട്ടുകാരൻ
ബീന
കണ്ണൂർ ശ്രീലത കൂട്ടുകാരി
 
വിക്കിചൊല്ലുകളിലെ കാണാമറയത്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തകർ
സംവിധാനം ഐ.വി. ശശി
കഥ, തിരക്കഥ, സംഭാഷണം പി. പത്മരാജൻ
നിർമ്മാണം ജോസ്കുട്ടി ചെറുപുഷ്പം
ബാനർ വി.സി. ഫിലിംസ് ഇന്റർനാഷണൽ
പശ്ചാത്തലസംഗീതം ഗുണസിംഗ്
ഗാനരചന ബിച്ചു തിരുമല
സംഗീതം ശ്യാം
ഗായകർ കെ.ജെ. യേശുദാസ്, എസ്. ജാനകി, കൃഷ്ണചന്ദ്രൻ
ഛായാഗ്രഹണം ജയാനൻ വിൻസെന്റ്
ചിത്രസംയോജനം കെ. നാരായണൻ
കലാസംവിധാനം ഐ.വി. സതീഷ് ബാബു
വിതരണം സെഞ്ച്വറി റിലീസ്

പുരസ്കാരങ്ങൾ

തിരുത്തുക

1984ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയ ശ്യാമിന് ലഭിച്ചു.[3]

  1. കാണാമറയത്ത് (1984)-www.malayalachalachithram.com
  2. കാണാമറയത്ത് (1984) - malayalasangeetham
  3. "STATE FILM AWARDS 1984". Kerala Information and Public Relations Department. Archived from the original on 2016-03-03. Retrieved 2013 സെപ്റ്റംബർ 20. {{cite web}}: Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=കാണാമറയത്ത്&oldid=3938575" എന്ന താളിൽനിന്ന് ശേഖരിച്ചത്