പിഞ്ചുഹൃദയം
ജയമാരുതി പ്രൊഡക്ഷനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് പിഞ്ചുഹൃദയം. അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1966 ഏപ്രിൽ 16-നു പ്രദർശനം തുടങ്ങി.[1]
പിഞ്ചുഹൃദയം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | തിലക് |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ അടൂർ ഭാസി കവിയൂർ പൊന്നമ്മ അംബിക |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
സ്റ്റുഡിയോ | ശ്യാമളസ്റ്റുഡിയോ |
വിതരണം | അസോസിയേറ്റഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 16/04/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകപ്രസ്ഥലത്തെ പ്രമാണിയായ ഒരു നമ്പൂതിരിയുടെ കാര്യസ്ഥനാണ് വിശ്വനാഥൻ. ഭാര്യ സരസ്വതിയും അനുജൻ രാജശേഖരനും ആയി വീടിനു സസുഖാന്തരീക്ഷമാണ്. രാജശേഖരനെ ചേട്ടൻ പഠിപ്പിച്ച് വക്കീലാക്കി, പ്രണയിച്ചിരുന്ന മാലതിയുമായി കല്യാണവും നടത്തി. മാലതി വിശ്വനാഥന്റെ സുഹൃത്തും പണക്കാരനുമായ ഒരാളുടെ മകളാണ്. ആദ്യരാത്രിയിലാണ് അറിയുന്നത് അവൾ ഹൃദ്രോഗി ആണെന്ന്. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ സ്വാർത്ഥലാഭത്തിനായി വിശ്വനാഥൻ ഈ കല്യാണം നടത്തിച്ചതാണെന്ന ഒരു വിചാരം സുഭദ്ര അമ്മായി രാജശേഖരന്റെ മനസ്സിൽ കടത്തി വിട്ടു. അമ്മായി കൊണ്ടു വന്ന മറ്റൊരു വിവാഹാലോചന നടക്കാത്തതിലെ പകപോക്കുകയായിരുന്നു അവർ. മാലതി ഗർഭം ധരിക്കരുതെന്ന ഡോക്റ്ററുടെ നിർദ്ദേശം അനുസരിച്ചു, സരസ്വതിയുടെ മകൻ ബാബുവിനെ സ്വന്തം മകനെപ്പോലെ കരുതി. ബാബുവില്ലാതെ ഒരു ജീവിതം അവൾക്കില്ലെന്ന മട്ടായി. അമ്മായി മകൻ സുഗുണനുമായി അവിടെത്തന്നെ സ്ഥിരതാമസമായി. ബാബു വികൃതിയും ദുഷ്ടനുമായ സുഗുണനുമായി ചങ്ങാത്തത്തിലായി. ബാബുവിന്റെ തെറ്റുകൾ മാലതി സരസ്വതിയെ അറിയിക്കുകയും വാക്കുതർക്കത്തിനു ശേഷം അവർ തമ്മിൽ പിണങ്ങുകയും ചെയ്തു. ബാബുവിനെ കാണാഞ്ഞ് മാലതിയുടെ രോഗം മൂർച്ഛിച്ചു. മാലതിയെക്കണ്ടാൽ അവൾ മരിച്ചു പോകുമെന്ന് സുഭദ്ര അമ്മായി ബാബുവിനെ ധരിപ്പിച്ചു. മകൻ സുഗുണനെ ആ വീട്ടിൽ വാഴിക്കാനുള്ള കുടിലതന്ത്രമായിരുന്നു അത്. ബാബുവിനെ കാണാൻ മാലതി സ്കൂളിലെത്തി, ബാബു ഓടിക്കളഞ്ഞു. മാലതി അതീവ രോഗിണിയായി. സുഗുണൻ ബാബുവിനോട് ചോദിച്ച് സത്യം മനസ്സിലാക്കി. അമ്മായിയുടെ കള്ളി വെളിച്ചത്താക്കി. പശ്ചാത്താപ വിവശരായ സരസ്വതിയും മറ്റും ബാബുവോടൊപ്പം മാലതിയുടെ അടുക്കൽ എത്തിയെങ്കിലും അപ്പോഴേയ്ക്കും അവൾ ഇഹലോകവാസം വെടിഞ്ഞിരുന്നു.[2]
അഭിനേതക്കളും കഥാപാത്രങ്ങളും
തിരുത്തുക- മാസ്റ്റർ പ്രഭ—ബാബു
- കവിയൂർ പൊന്നമ്മ—സരസ്വതി
- ടി.എസ്. മുത്തയ്യ—വിശ്വനാഥൻ
- അടൂർ ഭാസി—നമ്പൂതിരി
- പ്രേം നസീർ—രാജശേഖരൻ
- അംബിക—മാലതി
- മുതുകുളം രാഘവൻ പിള്ള—അമ്മാവൻ
- മീന—സുഭദ്ര അമ്മായി
- ശങ്കരാടി—മാലതിയുടെ അച്ഛൻ [2]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- ബാനർ -- ജയമാരുതി
- വിതരണം -- ജയമാരുതി
- കഥ—തിലക്
- തിരക്കഥ—എസ് എൽ പുരം സദാനന്ദൻ
- സംഭാഷണം -- എസ് എൽ പുരം സദാനന്ദൻ
- സംവിധാനം -- എം കൃഷ്ണൻ നായർ
- നിർമ്മാണം -- ടി ഇ വാസുദേവൻ
- ഗനരചന—പി ഭാസ്ക്കരൻ
- സംഗീതം -- ദക്ഷിണാമൂർത്തി [2]
ഗാനങ്ങൾ
തിരുത്തുകഗാനം | സംഗീതം | ഗാനരചന | ഗായകർ |
---|---|---|---|
അകലെയകലെ അളകാപുരിയിൽ | ദക്ഷിണാമൂർത്തി | പി. ഭാസ്കരൻ | എൽ.ആർ. ഈശ്വരി |
അമ്പാടിക്കുട്ടാ | ദക്ഷിണാമൂർത്തി | പി. ഭാസ്കരൻ | രേണുക |
അത്തം പത്തിനു | ദക്ഷിണാമൂർത്തി | പി. ഭാസ്കരൻ | എൽ.ആർ. ഈശ്വരി |
ഗാനവും ലയവും നീയല്ലെ | ദക്ഷിണാമൂർത്തി | പി. ഭാസ്കരൻ | - |
കറ്റക്കിടാവായ കണ്ണനാമുണ്ണിക്കു | ദക്ഷിണാമൂർത്തി | പി. ഭാസ്കരൻ | പി. ലീല |
മല്ലാക്ഷീമണിമൗലേ | ദക്ഷിണാമൂർത്തി | പി. ഭാസ്കരൻ | പി. ലീല, എ.പി. കോമള |
കൺകവരും കാമിനിയാളെ | ദക്ഷിണാമൂർത്തി | പി. ഭാസ്കരൻ | രേണുക, അരുണ [1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പിഞ്ചുഹൃദയം
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പിഞ്ചുഹൃദയം