ഭരതം
മലയാളചലച്ചിത്രം
1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭരതം. പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ പ്രസിദ്ധമാണ്.
ഭരതം | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | മോഹൻലാൽ |
കഥ | എ.കെ. ലോഹിതദാസ് |
തിരക്കഥ | ലോഹിതദാസ് |
അഭിനേതാക്കൾ | |
സംഗീതം | രവീന്ദ്രൻ മാസ്റ്റർ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ഭൂമിനാഥൻ |
സ്റ്റുഡിയോ | പ്രണവം ആർട്സ് |
വിതരണം | സെവൻ ആർട്സ് റിലീസ് |
റിലീസിങ് തീയതി | 1991 മാർച്ച് 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 147 മിനിറ്റ് |
1991-ൽ മൂന്നു ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി.
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകകൈതപ്രം രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരുക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ്. യേശുദാസും, ചിത്രയും, ബാലമുരളികൃഷ്ണയുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
നം | ഗാനം | പാടിയത് |
---|---|---|
1 | ഗോപാംഗനേ | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര |
2 | ധ്വനിപ്രസാദം | എം. ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ് |
3 | രഘുവംശപതേ | കെ.ജെ. യേശുദാസ് |
4 | രാമകഥാ | കെ.ജെ. യേശുദാസ് |
5 | ശ്രീ വിനായകം | എം. ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ് |
പുരസ്കാരങ്ങൾ
തിരുത്തുകദേശീയ ചലച്ചിത്രപുരസ്കാരം
തിരുത്തുക- മികച്ച നടൻ : മോഹൻലാൽ
- മികച്ച പിന്നണിഗായകൻ : കെ.ജെ. യേശുദാസ്
- പ്രത്യേക ജൂറി പുരസ്കാരം : രവീന്ദ്രൻ മാസ്റ്റർ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
തിരുത്തുക- മികച്ച രണ്ടാമത്തെ ചിത്രം
- മികച്ച നടൻ : മോഹൻലാൽ
- മികച്ച നടി : ഉർവ്വശി
- മികച്ച സംഗീതസംവിധായകൻ : രവീന്ദ്രൻ മാസ്റ്റർ
- പ്രത്യേക ജൂറി പുരസ്കാരം : നെടുമുടി വേണു
ഫിലിം ക്രിട്ടിക്സ് അവാർഡ്
തിരുത്തുക- മികച്ച തിരക്കഥാകൃത്ത് : എ.കെ. ലോഹിതദാസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഭരതം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഭരതം – മലയാളസംഗീതം.ഇൻഫോ