ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റൺവേ. എൻ.എൻ.എസ് ആർട്സിന്റെ ബാനറിൽ വി.കെ. നൗഷാദ്, മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

റൺവേ
സംവിധാനംജോഷി
നിർമ്മാണംവി.കെ. നൗഷാദ്
മോഹൻ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
മുരളി
ഇന്ദ്രജിത്ത്
ഹരിശ്രീ അശോകൻ
കാവ്യ മാധവൻ
സംഗീതംസുരേഷ് പീറ്റേഴ്സ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഎൻ.എൻ.എസ്. ആർട്ട്സ്
വിതരണംസ്വർഗ്ഗചിത്ര റിലീസ്
റിലീസിങ് തീയതി2004 ഏപ്രിൽ 25
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

തിരുത്തുക

ഉണ്ണി(ദിലീപ്) ഒരു മാഫിയ രാജാവായ ഭായിക്ക് വേണ്ടി ജോലി ചെയ്യുന്നു. ഗൾഫിൽ ജോലി ചെയ്യുന്നുവെന്ന വ്യാജേന തന്റെ കുടുംബത്തെ ഉണ്ണി നന്നായി നോക്കുന്നു. ഭായിയുടെ ഏക മകനെ കൊലപ്പെടുത്തിയതിന് പോലീസ് ഉദ്യോഗസ്ഥനായ സഹോദരൻ ഉണ്ണിയെ കുറ്റപ്പെടുത്തുമ്പോൾ ഉണ്ണിയുടെ ജീവിതം വഴിത്തിരിവുണ്ടാകുന്നു.

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ദിലീപ് ഉണ്ണി/വാളയാർ പരമശിവം
മുരളി ഭായ്
ഇന്ദ്രജിത്ത് ബാലു
ഹരിശ്രീ അശോകൻ പൊറിഞ്ചു
കൊച്ചിൻ ഹനീഫ ദിവാകരൻ
റിയാസ് ഖാൻ ചിന്നാടൻ ബാബു
ജഗതി ശ്രീകുമാർ കറിയാച്ചൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ കൃഷ്ണൻ നായർ
കലാശാല ബാബു
കിരൺ രാജ്
കാവ്യ മാധവൻ ഗോപിക
സുജ കാർത്തിക അമ്പിളി
കവിയൂർ പൊന്നമ്മ ഭാരതി

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ

തിരുത്തുക
  1. നദിയേ നൈൽ നദിയേ – വിധു പ്രതാപ് , സുജാത മോഹൻ
  2. പുലരിയിലൊരു പൂന്തിങ്കൾ – കെ.എസ്. ചിത്ര
  3. പട്ടു വെണ്ണിലാ – സുരേഷ് പീറ്റേഴ്സ്, ജ്യോത്സ്ന, സുനന്ദ
  4. ഷാബ ഷാബ – അഫ്‌സൽ, സുനിത സാരഥി
  5. ഒസ്സലാമ ഐലസാ – കാർത്തിക്
  6. മിന്നാരപ്പൊന്നല്ലേ – സുരേഷ് പീറ്റേഴ്സ്, സുനിത സാരഥി
  7. കൺ‌മണിയേ –
  8. ജതി ഡാൻസ് – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല ജോസഫ് നെല്ലിക്കൽ
ചമയം ശങ്കർ
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ
നൃത്തം പ്രസന്നൻ
സംഘട്ടനം എ.ആർ. പാഷ, പഴനിരാജ്
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
എഫക്റ്റ്സ് സേതു
ശബ്ദലേഖനം എൻ. ഹരികുമാർ
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം നന്ദു പൊതുവാൾ
ലെയ്‌സൻ അഗസ്റ്റിൻ
അസോസിയേറ്റ് കാമറാമാൻ എം.കെ. വസന്ത് കുമാർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ റൺവേ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=റൺവേ&oldid=3673081" എന്ന താളിൽനിന്ന് ശേഖരിച്ചത്