ശേഷം കാഴ്ചയിൽ
ഐശ്വര്യ സിനി ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ശേഷം കാഴ്ചയിൽ. ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബാലചന്ദ്രമേനോൻ, മമ്മൂട്ടി, മോഹൻലാൽ, കെ.പി. ഉമ്മർ, മേനക, കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1] കോന്നിയൂർ ഭാസ് എഴുതിയ ഗാനങ്ങൾ ജോൺസൺ ഈണം നൽകി[2] [3]
ശേഷം കാഴ്ചയിൽ | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | ഐശ്വര്യ സിനി ആർട്ട്സ് |
രചന | ബാലചന്ദ്രമേനോൻ |
തിരക്കഥ | ബാലചന്ദ്രമേനോൻ |
സംഭാഷണം | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | ബാലചന്ദ്രമേനോൻ മോഹൻലാൽ ലിസ്സി മമ്മുട്ടി തിലകൻ കെ.പി. ഉമ്മർ |
സംഗീതം | ജോൺസൺ |
ഗാനരചന | കോന്നിയൂർ ഭാസ് |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | കെ.വിശ്വനാഥ് |
ബാനർ | ഐശ്വര്യ സിനി ആർട്സ് |
വിതരണം | സെഞ്ച്വറി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകവിഭാര്യനായ കെപി ആർ വർമ്മ (കെ.പി. ഉമ്മർ) വികൃതിയായ മകനെ ഹോസ്റ്റലിൽ നിന്നും കൊണ്ടുവന്ന് ഒരു സ്വകാര്യ അദ്ധ്യാപികയായ ലതികയെ (മേനക ) ഏൽപ്പിക്കുന്നു. അവൾ അവനെ നീന്തൽ പഠിപ്പിക്കുന്ന ജഗദീഷുമായി (മമ്മൂട്ടി) അടുക്കുന്നു. ലതികയെ അമ്മയെപോലെ കാണുന്ന ശങ്കുവിൽ അത് അസ്വസ്ഥത സൃഷ്ടിക്കുന്നു. ജഗദീഷ് തന്റെ പഴയ കാമുകിയായ എലിസബത്തിനെ () ഉപേക്ഷിച്ച് അവളുമായി അടുക്കാൻ ശ്രമിക്കുന്നു. ലതിക ശങ്കുവുമായി ഒരു പിക്നിക്കിനു പോകുന്നു. ജഗദീഷ് അനുഗമിക്കുന്നു. അവിടേ ഒരു ഒരു വട്ടനായ രാജയും (ബാലചന്ദ്രമേനോൻ) ഉണ്ട്. റും ബോയ് ഭാസ്കരനെ () വശത്താക്കി അവളുമായി ഇടപടാൻ ശ്രമിക്കുന്നു. രാത്രിയിൽ കാണാമെന്നാണ് പദ്ധതി എങ്കിലും പലകാരണങ്ങളാൽ മുടങ്ങുന്നു. അവസാനം അയാൾ അവളെ റുമിൽ വരുത്തുന്നു. അന്ന് തന്നെ എലിസബത്തും അവിടെ എത്തുന്നു. ലതിക കൊല്ലപ്പെടുന്നു. ഇൻസ്പെക്റ്റർ മോഹൻ (മോഹൻലാൽ) ഇതന്വേഷിച്ച് കണ്ടെത്തുന്നു. തെന്റെ അമ്മയുമായി അയാളുടെ അടുപ്പം ആണ് ശങ്കുവിനെ ലതികയെ തടാകത്തിൽ വീഴ്താൻ കാരണം.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാലചന്ദ്രമേനോൻ | ജി കെ രാജാ |
2 | മമ്മൂട്ടി | ജഗദീഷ് |
3 | മോഹൻലാൽ | ഇൻസ്പെക്ടർ മോഹൻ |
4 | മേനക | ലതിക |
5 | തിലകൻ | ലതികയുടെ അച്ഛൻ |
6 | കെ.പി. ഉമ്മർ | കെ പി ആർ വർമ്മ |
7 | ലിസ്സി | റിസപ്ഷനിസ്റ്റ് |
8 | മണിയൻപിള്ള രാജു | ഭാസ്കരൻ |
9 | സ്വപ്ന | എലിസബെത്ത് |
10 | ടി.പി. മാധവൻ | മാനേജർ |
11 | കവിയൂർ പൊന്നമ്മ | ശങ്കറിന്റെ അമ്മ |
12 | ശാന്തകുമാരി | ലതികയുടെ അമ്മ |
13 | മാസ്റ്റർ സുജിത്ത് | ശങ്കർ മോഹൻ |
14 | കൊച്ചനിയൻ | ഡോ വേണു |
15 | കോട്ടയം ശാന്ത | നീന്താൻ വരുന്നയാളുടെ ഭാര്യ |
16 | പഞ്ചാര പ്രൊഫസ്സർ | നീന്താൻ വരുന്നയാൾ |
ഗാനങ്ങൾ : കോന്നിയൂർ ഭാസ്
ഈണം :ജോൺസൺ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മധു മഞ്ജരി | വാണി ജയറാം ,കോറസ് | |
2 | മോഹം കൊണ്ടു ഞാൻ | എസ് ജാനകി | ചലനാട്ട |
3 | കണ്ണുകളിൽ പൂവിരിയും | കെ ജെ യേശുദാസ് എസ് ജാനകി | |
4 | മോഹം കൊണ്ടു ഞാൻ | പി ജയചന്ദ്രൻ | ചലനാട്ട |
അവലംബം
തിരുത്തുക- ↑ ശേഷം കാഴ്ചയിൽ (1983) - www.malayalachalachithram.com
- ↑ ശേഷം കാഴ്ചയിൽ (1983) - www.malayalasangeetham.info
- ↑ "ശേഷം കാഴ്ചയിൽ (1983)". സ്പൈസിഒണിയൻ. Archived from the original on 2022-02-03. Retrieved 2022-01-31.
- ↑ "ശേഷം കാഴ്ചയിൽ (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 31 ജനുവരി 2022.
- ↑ https://malayalasangeetham.info/m.php?2436
കാണുക
തിരുത്തുക