അദ്ധ്യായം ഒന്നു മുതൽ
ജോൺപോളിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ സിനിമയാണ് അധ്യായം ഒന്നു മുതൽ . ഈ ചലച്ചിത്രത്തിൽ മാധവി, മോഹൻ ലാൽ, എം.ജി. സോമൻ, ബാലൻ കെ നായർ, കവിയൂർ പൊന്നമ്മ വേണു നാഗവള്ളി ,ബഹദൂർ.തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകിയിരിക്കുന്നു. [1][2][3]
അധ്യായം ഒന്നുമുതൽ | |
---|---|
![]() അധ്യായം ഒന്നുമുതൽ | |
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | എ. രഘുനാഥ് |
കഥ | എം. ഡി രത്നമ്മ |
തിരക്കഥ | ജോൺ പോൾ |
അഭിനേതാക്കൾ | മാധവി മോഹൻ ലാൽ എം.ജി. സോമൻ ബാലൻ കെ നായർ കവിയൂർ പൊന്നമ്മ |
സംഗീതം | ജെറി അമൽദേവ് |
ഗാനരചന | എം ഡി രാജേന്ദ്രൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ഹർഷാഞ്ജലി |
വിതരണം | ഹർഷാഞ്ജലി |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
Plotതിരുത്തുക
ഒരു തറവാട്ടിൽ അംഗമായ സീത തന്റെ അപ്പച്ചിയുടെ മകനായ വിഷ്ണുമുമായി സ്നേഹത്തിലാണ്. പക്ഷേ അവളുടെ അച്ഛൻ കേശവക്കുറുപ്പ് താഴ്നജാതിയിലെ വിവാഹത്തിനു സമ്മതിക്കുന്നില്ല. അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി ബാങ്ക് ജീവനക്കാരനുമായി വിവാഹിതയാകുന്നു. അവൾ ഒരുവിധം പൊരുത്തപ്പെട്ടുവരുമ്പോഴെക്കും അയാൾ ഒരു വഴിയപകടത്തിൽ മരണപ്പെടുന്നു. പിന്നീട അച്ഛൻ നാരായണൻ എന്ന രണ്ട് മക്കളുള്ള വിഭാര്യനുമായി വിവാഹം ഉറപ്പിക്കുന്നു. അവൾ ഒരുവിധം അയാളുടെ മക്കളുമായി കഴിയുന്നു. ഹൃദ്രോഗിയായ അയാൾ മരിക്കുന്നു. നാരായണന്റെ സഹോദരിയുടെ ശല്യം സഹിക്കാതെ അവൾ വീടു വിടുന്നു. അവൾ വിഷ്ണുവിനെ വിവാഹം കഴിക്കുന്നു.
അഭിനേതാക്കൾതിരുത്തുക
- മാധവി -സീത
- മോഹൻ ലാൽ- വിഷ്ണു തോമസ്, സീതയുടെ മച്ചുനൻ
- എം.ജി. സോമൻ - നാരായണൻ, സീതയുടെ രണ്ടാം ഭർത്താവ്
- ബാലൻ കെ നായർ -കേശവ്ക്കുറുപ്പ് സീതയുടെ അച്ഛൻ
- കവിയൂർ പൊന്നമ്മ -ലക്ഷ്മി- വിഷ്ണുവിന്റെ അമ്മ
- വേണു നാഗവള്ളി -രമേശൻ നായർ സീതയുടെ ആദ്യ ഭർത്താവ്
- ബഹദൂർ -മാഷ്
- ജോണി -ശ്രീധരൻ കുട്ടി
- സുകുമാരി -കാർത്ത്യായനിയമ്മ
- ശുഭ
- അടൂർ ഭവാനി-നാണിയമ്മ, പണിക്കാരി
- മാസ്റ്റർ പ്രശോഭ് - രവി (ശ്രീക്കുട്ടൻ) നാരായണന്റെ മകൻ
- രോഹിണി -രമ
Soundtrackതിരുത്തുക
എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകിയിരിക്കുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | സംഗീതം |
1 | അക്കുത്തിക്കുത്താന | സുനന്ദയും സംഘവും | എം.ഡി. രാജേന്ദ്രൻ | ജെറി അമൽദേവ് |
2 | ഇല്ലില്ലം കാവിൽ | ഉണ്ണിമേനോൻ | എം.ഡി. രാജേന്ദ്രൻ | ജെറി അമൽദേവ് |
Referencesതിരുത്തുക
- ↑ "Adhyaayam Onnumuthal". www.malayalachalachithram.com. ശേഖരിച്ചത് 21 ഒക്ടോബർ 2014.
- ↑ "Adhyaayam Onnumuthal". malayalasangeetham.info. ശേഖരിച്ചത് 21 ഒക്ടോബർ 2014.
- ↑ "Adhyaayam Onnumuthal". spicyonion.com. ശേഖരിച്ചത് 21 ഒക്ടോബർ 2014.
External linksതിരുത്തുക
- ചിത്രം കാണുവാൻ, ആ നേരം അല്പ ദൂരം(1985)
- അദ്ധ്യായം ഒന്നു മുതൽ on IMDb
- Adhyayam Onnu Muthal at the Malayalam Movie Database