ചെങ്കോൽ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ജോണി, സുരഭി, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചെങ്കോൽ. കൃപാ ഫിലിംസിന്റെ ബാനറിൽ കൃഷ്ണകുമാർ (ഉണ്ണി) നിർമ്മിച്ച ഈ ചിത്രം കൃപാ, വി.ഐ.പി. എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. 1989ൽ പുറത്തിറങ്ങിയ കിരീടംഎന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചെങ്കോൽ.
ചെങ്കോൽ | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | കൃഷ്ണകുമാർ (ഉണ്ണി) |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | മോഹൻലാൽ തിലകൻ ജോണി സുരഭി ശാന്തികൃഷ്ണ |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | കൃപ ഫിലിംസ് |
വിതരണം | കൃപ വി.ഐ.പി. |
റിലീസിങ് തീയതി | 1993 ഡിസംബർ 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | സേതു മാധവൻ |
തിലകൻ | അച്ചുതൻ നായർ |
കുണ്ടറ ജോണി | പരമേശ്വരൻ |
കീരിക്കാടൻ ജോസ് | കീരിക്കാടൻ ജോസ് |
ശ്രീനാഥ് | |
ഷമ്മി തിലകൻ | |
കൊച്ചിൻ ഹനീഫ | ഹൈദ്രോസ് |
യദുകൃഷ്ണൻ | |
മണിയൻപിള്ള രാജു | നജീബ് |
സുരഭി | |
ശാന്തികൃഷ്ണ | |
കവിയൂർ പൊന്നമ്മ | അമ്മു |
ഉഷ |
സംഗീതംതിരുത്തുക
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
ഗാനം | പാടിയത് |
---|---|
മധുരം ജീവാമൃത ബിന്ദു... | കെ.ജെ. യേശുദാസ് |
പാതിരാ പാൽകടവിൽ... | കെ.ജെ. യേശുദാസ്, സുജാത മോഹൻ |
മധുരം ജീവാമൃത ബിന്ദു.. | കെ.എസ്. ചിത്ര |
അണിയറ പ്രവർത്തകർതിരുത്തുക
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
കല | സി.കെ. സുരേഷ് |
നിർമ്മാണ നിർവ്വഹണം | കെ.ആർ. ഷണ്മുഖം |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | പ്രവീൺ പ്രേം, എസ്. ശാരിക |
അസോസിയേറ്റ് ഡയറക്ടർ | ശ്രീ പ്രകാശ് |