കൊട്ടാരക്കര ശ്രീധരൻ നായർ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)

മലയാള സിനിമയിലെ ഒരു നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ (11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986[1]). അദ്ദേഹം ചലച്ചിത്രലോകത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ,കൊല്ലം ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സം‌വിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. വേലുത്തമ്പി ദളവ , തൊമ്മന്റെ മക്കൾ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇൻഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. വിജയലക്ഷ്മിയമ്മയായിരുന്നു കൊട്ടാരക്കരയുടെ ഭാര്യ. ഇവരുമായുള്ള ബന്ധത്തിൽ എട്ടുമക്കൾ - ഏഴ് പെണ്മക്കളും ഒരു മകനും - അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ മകൻ സായികുമാറും , മകൾ ശോഭാ മോഹനും മലയാള സിനിമയിൽ അഭിനേതാക്കളാണ്.

കൊട്ടാരക്കര ശ്രീധരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ.jpg
ജനനം
Sreedharan Nair

(1922-09-11)11 സെപ്റ്റംബർ 1922
മരണം19 ഒക്ടോബർ 1986(1986-10-19) (പ്രായം 64)
തൊഴിൽനടൻ
സജീവ കാലം1950–1986
ജീവിതപങ്കാളി(കൾ)വിജയലക്ഷ്മി അമ്മ
കുട്ടികൾജയശ്രീ, ഗീത, ലൈല, ശോഭ മോഹൻ, കല, സായി കുമാർ (Malayalam actor), ബീന, ഷൈല
മാതാപിതാക്ക(ൾ)Padinjattinkara Korattiyode Narayana Pillai, Ummini Amma

പുരസ്കാരങ്ങൾതിരുത്തുക

മറ്റ് പ്രധാന സിനിമകൾതിരുത്തുക

ചെമ്മീൻ, കൂട്ടുകുടുംബം, സ്‌നേഹസീമ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഭക്തകുചേല, പുതിയ ആകാശം പുതിയ ഭൂമി, വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, അദ്ധ്യാപിക, നിർമാല്യം (1973), മൈ ഡിയർ കുട്ടിച്ചാത്തൻ(1984)

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക