ഒരു കടങ്കഥ പോലെ

മലയാള ചലച്ചിത്രം

ജോൺ പോൾ തിരക്കഥയെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു കടങ്കഥ പോലെ. നെടുമുടി വേണു, ജയറാം, ഗീത, മാതു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും നെടുമുടി വേണുവിന്റേതാണ്.

ഒരു കടങ്കഥ പോലെ
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി മാത്യു
നിർമ്മാണംമാത്യു തോമസ്
അച്ചാച്ചി
ബാലൻ
കഥനെടുമുടി വേണു
തിരക്കഥജോൺ പോൾ
അഭിനേതാക്കൾനെടുമുടി വേണു
ജയറാം
ഗീത
മാതു
സംഗീതംമോഹൻ സിതാര
ഗാനരചനഓ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോബി.എ.എം. പ്രൊഡക്ഷൻസ്
വിതരണംഭാർഗ്ഗവി മൂവീസ്
റിലീസിങ് തീയതി
  • 1993 (1993)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം110 മിനിറ്റ്

കഥാസാരം

തിരുത്തുക

തികച്ചും മാന്യനും സഹോദരങ്ങൾക്ക് വേണ്ടി ജീവിക്കുന്നതിനിടയിൽ സ്വന്തം വിവാഹം മറന്നുംപോയ ഒരുമദ്ധ്യവയസ്കനാണ് ശേഖരവാരിയർ. നഗരത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു വീട്ടിൽ താമസിക്കുന്നു. അവിടെ അയൽ വക്കത്ത് കാമുകിയോടൊത്ത് ഒളിച്ചോടിവന്ന വേണുവിനു വേണ്ട സഹായം ചെയ്യുന്നതും അവരെ മതാപിതാക്കളോട് ചേർക്കുന്നതും എല്ലാം വാരിയർ സാറാണ്. അതിനിടയിൽ ഒരു ഓഫീസിൽ പരിശോധനക്ക് പോയപ്പോൾ അവിടെ വളരെ കാര്യപ്രാപ്തിയുള്ള രാധയെ കാണുന്നു. അവരോട് ഒരു പ്രത്യേക താത്പര്യം തോന്നുന്നു. തികച്ചും ഒറ്റപ്പെട്ട അവർക്ക് വീട് വാടകക്ക് എടുത്തുകൊടുക്കുകയും സഹായത്തിന് ആളെ ഏർപ്പാടാക്കി കൊടുക്കുന്നു. ഒരിക്കൽ ഗുരുവായൂർക്ക് പോകുമ്പോൾ രാത്രി ഉറക്ക ചടവിനിടയിൽ അദ്ദേഹത്തിന്റെ മനസ്സിലെ സ്നേഹം പുറത്ത് ചാടുന്നു. അത് തെറ്റിദ്ധരിച്ച രാധ അപ്പോൾ ത്തന്നെ ഇറങ്ങിപ്പോകുന്നു. എല്ലാവരും കൂടി കുറ്റപ്പെടുത്തുന്നതിനിടയിൽ രാധ വേണൂവിന്റെ സഹോദരിയാണെന്നുകൂടി അറിയുന്നതോടെ അദ്ദേഹം തകർന്നു പോകുന്നു. അവസാനം രാധ തന്റെ സ്നേഹത്തെയും അദ്ദേഹത്തെയും തിരിച്ചറിയുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പൊന്നും പൂപ്പട"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
2. "സോപാനസംഗീതലഹരിയിൽ"  കെ.ജെ. യേശുദാസ്  
3. "തിരുനട"  കെ.ജെ. യേശുദാസ്  

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുവാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒരു_കടങ്കഥ_പോലെ&oldid=2330188" എന്ന താളിൽനിന്ന് ശേഖരിച്ചത്