പൂക്കാലം വരവായി

മലയാള ചലച്ചിത്രം

കമലിന്റെ സംവിധാനത്തിൽ ജയറാം, ബേബി ശ്യാമിലി, മുരളി, രേഖ, ഗീത, സുനിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പൂക്കാലം വരവായി. കാസ്‌കേയ്‌ഡ് ക്രിയേഷൻസിന്റെ ബാനറിൽ പാവമണി നിർമ്മിച്ച ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്തത്. കാവ്യ മാധവൻ, ദിവ്യ ഉണ്ണി എന്നിവർ ബാലതാരങ്ങളായി ആദ്യമായി അഭിനയിച്ച ചിത്രമാണിത്. പി.ആർ. നാഥൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

പൂക്കാലം വരവായി
സംവിധാനംകമൽ
നിർമ്മാണംപാവമണി
കഥപി.ആർ. നാഥൻ
തിരക്കഥരഞ്ജിത്ത്
അഭിനേതാക്കൾജയറാം
ബേബി ശ്യാമിലി
മുരളി
രേഖ
ഗീത
സുനിത
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
കൈതപ്രം ദാമോദരൻ നമ്പൂതിരി
ശശി ചിറ്റഞ്ചൂർ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോകാസ്കേയ്ഡ് ഫിലിംസ്
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി, ശശി ചിറ്റഞ്ചൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. അമ്പാരി പൂങ്കുട ചൂടി – കെ.എസ്. ചിത്ര (ഗാനരചന: ശശി ചിറ്റഞ്ചൂർ)
  2. ഏതോ വാർമ്മുകിലിൻ കിനാവിലെ – ജി. വേണുഗോപാൽ (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
  3. മുത്തൺ ഇമുന്തിരി മണി നിറയും – എം.ജി. ശ്രീകുമാർ, ഫിലോമിന
  4. കുണു കുണുങ്ങി പുഴയും – എം.ജി. ശ്രീകുമാർ
  5. ഏതോ വാർമ്മുകിലിൻ കിനാവിലെ – കെ.എസ്. ചിത്ര (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പൂക്കാലം_വരവായി&oldid=3306970" എന്ന താളിൽനിന്ന് ശേഖരിച്ചത്