റോഷൻ ആൻഡ്രൂസ്

മലയാളം ചലച്ചിത്ര സംവിധായകൻ

മലയാളചലച്ചിത്രത്തിലെ ഒരു സംവിധായകനാണ് റോഷൻ ആൻഡ്രൂസ് . ഉദയനാണു് താരം [1][2], നോട്ട്‌ബുക്ക്[3][4][5], ഇവിടം സ്വർഗമാണ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തു.

റോഷൻ ആൻഡ്രൂസ്
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2005 – present
മാതാപിതാക്ക(ൾ)ആൻഡ്രൂസ്

ചലച്ചിത്രജീവിതംതിരുത്തുക

1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസം‌വിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ സഹസം‌വിധായകനായി.

2005-ൽ പുറത്തിറങ്ങിയ ഉദയനാണ് താരം ആണ് റോഷൻ സം‌വിധാനം ചെയ്ത ആദ്യ ചിത്രം. മോഹൻ ലാൽ നായകനായ ഈ ചിത്രം ആ വർഷത്തെ വൻവിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2006-ൽ നോട്ട്ബുക്ക് എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്തുവെങ്കിലും ഈ ചിത്രത്തിന് ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയം ആവർത്തിക്കാനായില്ല.

2009-ൽ മോഹൻ ലാലിനെ നായകനാക്കി കാസനോവ എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്യാൻ ഒരുങ്ങിയെങ്കിലും ഇതിന്റെ നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പ് പാതിവഴിയിൽ വച്ച് പിന്മാറിയതിനാൽ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങി. എന്നാൽ ഈ ചിത്രം മുടങ്ങിയിട്ടില്ലെന്നും മോഹൻ ലാൽ നായകനായി ജയിംസ് ആൽബർട്ട് എഴുതുന്ന ചിത്രം പൂർത്തിയായാലുടൻ കാസനോവയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി[6]. ഇവിടം സ്വർഗമാണ് എന്ന ഈ ചിത്രം 2009 ഡിസംബറിൽ പുറത്തിറങ്ങി.

സംവിധായകനായിതിരുത്തുക

വർഷം ദിവസം ചിത്രം ഭാഷ അഭിനേതാക്കൾ കുറിപ്പുകൾ
2005 21 ജനുവരി ഉദയനാണു താരം മലയാളം മോഹൻലാൽ, മീന, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, മുകേഷ്, സലിം കുമാർ മികച്ച നവാഗത സംവിധായകനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരം
2006 15 ഡിസംബർ നോട്ട്ബുക്ക് മലയാളം സുരേഷ് ഗോപി, റോമ, പാർവ്വതി മേനോൻ, മരിയ റോയ്, സുകന്യ, ഐശ്വര്യ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം
2009 25 ഡിസംബർ ഇവിടം സ്വർഗ്ഗമാണ് മലയാളം മോഹൻലാൽ, ശങ്കർ, ലാലു അലക്സ്, ശ്രീനിവാസൻ, തിലകൻ, ലക്ഷ്മി റോയ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം
2012 26 ജനുവരി കാസനോവ മലയാളം മോഹൻലാൽ, ശങ്കർ, ലാലു അലക്സ്, റോമ, ശ്രിയ സരൺ,ലക്ഷ്മി റോയ്, സഞ്ജന, ജഗതി ശ്രീകുമാർ
2013 3 മെയ്‌ മുംബൈ പോലീസ് മലയാളം പൃഥ്വിരാജ്, ജയസൂര്യ
2014 ഹൗ ഓൾഡ് ആർ യു മലയാളം കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ

പുറമേയ്ക്കുള്ള കണ്ണികൾതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റോഷൻ ആൻഡ്രൂസ്

അവലംബംതിരുത്തുക

  1. PILLAI, SREEDHAR (May 20, 2005). "The Mohanlal effect". The Hindu. മൂലതാളിൽ നിന്നും 2005-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-03.
  2. "Cinema within CINEMA". The Hindu. January 17, 2005. മൂലതാളിൽ നിന്നും 2010-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-03.
  3. "Season's specials". The Hindu. December 22, 2006. മൂലതാളിൽ നിന്നും 2007-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-03.
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  5. da Cunha, Uma. "Mumbai's twin city Stuttgart hosts. The Bollywood and Beyond Film Festival". Screen Weekly. ശേഖരിച്ചത് 2009-04-03.
  6. കാസനോവക്ക്‌ ജീവൻ വെക്കുന്നു[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റോഷൻ_ആൻഡ്രൂസ്&oldid=3808107" എന്ന താളിൽനിന്ന് ശേഖരിച്ചത്